Showing posts with label യാത്രവിവരണം. Show all posts
Showing posts with label യാത്രവിവരണം. Show all posts

Saturday, April 13, 2013

ഓട്ട പാച്ചിലിൽ നീലഗീരി കാഴ്‌ച്ചകൾ


അർദ്ധരാത്രിയിൽ വലിയ ബസ്സിന്റെ തരക്കേടില്ലാത്ത കുഞ്ഞുവെളിച്ചത്തിൽ റോഡിന്റെ എതിർവശത്തു നിന്ന് ഒരു വലിയ പട വരുന്നത് കാണാമായിരുന്നു. നട്ടപാതിരാക്ക് വല്ല സിനിമയും കഴിഞ്ഞ് വരുന്ന വഴിപോക്കൻ ഏതോ സ്കൂൾ കുട്ടികളുടെ ടൂർ യാത്രയൊരുക്കമാണെന്ന് വിചാരിച്ചിട്ടുണ്ടാകും. കുറെ കലപില കൂടുന്ന പീക്കിരികളായിരുന്നു പടയുടെ മുൻനിര. ഗ്യാസുകുറ്റിയും സ്റ്റൗവുമൊക്കെ കൂടെ, വല്ല പാൽ കാച്ചാനോ മുഹ്ബെത്തുള്ള സുലൈമാനി കുടിക്കുവാനോ വഴിവക്കിൽ വെച്ച് മോഹം ഉദിച്ചാൽ കുടുങ്ങിപോക്കാതെയിരിക്കാനാ. സ്ഥിരം    ടൂർ നിയമം പാലിച്ച് തന്നെ എല്ലാവരുടെയും തലയെണ്ണി തിട്ടപ്പെടുത്തിയാണ് യാത്ര തുടങ്ങിയത് , ഞാനൊരു അധികപറ്റായിരുന്നു ( നീയുണ്ടോ എന്ന് ചോദിച്ചാൽ, നോ എന്ന് പറയാനറിയാത്തതു കൊണ്ട് കൂടെ കൂടിയതാണ് ) . കുട്ടികളുടെ ചെറിയ തോതിലുള്ള കലാപരിപാടികളുടെ ഉൽഘാടന കർമ്മം നിർ‌വഹിച്ച് കഴിഞ്ഞിരുന്നു, പിന്നെ അങ്ങോട്ട്  ഒട്ടകങ്ങൾ വരിവരിയായ്, വരിയായ് പാട്ടും ഒറ്റക്ക് സംഘഗാനവും പാരകളുമായി നേരം പുലരുവാൻ എളുപ്പമാക്കി ചിന്നയുറക്കത്തിലേക്ക് തുടർന്നു. നീലഗിരികുന്നുകൾ ഹരിതവെളിച്ചം വിതറി ഞങ്ങളെ സ്വാഗതം ചെ‌യ്തു തുടങ്ങിയിരിക്കുന്നു, ഉണർവ്വിന്റെ ഞെട്ടലിൽ ഒരു കാര്യം എനിക്ക് മനസിലായിരുന്നു. ഞാൻ ഏറെ കാലമായി കൂടെപിറപ്പായി കരുതിയിരുന്ന , എനിക്ക് ഫോട്ടോഗ്രാഫിയിലെ എന്റെ ആദ്യകാലസഹായിയും സുഹൃത്തും ഏറെക്കാലമായി ഞാൻ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചിരുന്ന " സോണി ഏറിക്സൺ K810 " വെറും വെളുത്ത പ്രകാശം മാത്രം എന്നേന്നേക്കുമായി  എന്നോട്  ഒന്നു പറയാതെ വിട ചൊല്ലിയന്നത് .  ആ ദുഖത്തിൽ നിന്ന് മോച്ചിതനാവാൻ  നേർത്ത മന്ദമാരുതനിന്നാൽ തണുപ്പിനെ കൂടെ പിടിച്ച് ഹരിത കാ‌ഴ്‌ച്ചകളിലേക്ക് നോക്കി നിന്നു.


എന്താ ഇവിടെ കാണാന്നുള്ളത് ?  നിങ്ങൾ വരുന്ന വഴിക്ക് ഒന്നു കണ്ടില്ലേ, മാൻ , കടുവ, ആന, മയിൽ , കുരങ്ങൻ ഇവയെ ഒന്നും നിങ്ങൾ കണ്ടില്ലേ.. രാവിലെ വല്ലതും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വഴി തെറ്റി മുതുമലയിലെത്തിയത്.  എന്തു ചെയ്യാൻ നല്ല ഭാഗ്യം, ഒന്നിനെ പോലും ദർശിക്കാനായില്ല എന്നതു യാത്രയുടെ സ്ഥിരം ഓർമ്മിക്കുവാനുള്ള നിമിഷങ്ങളാണ്, കണ്ടാലും കണ്ടില്ലെങ്കിലും യാത്രയിലെ സുന്ദര നിമിഷങ്ങൾ തന്നെയാണ് ഓരോ അനുഭവങ്ങൾ . മുതുമലയിലൊന്നിറങ്ങി തിരച്ചിൽ നടത്തി, നോ രക്ഷ.. പിന്നെ കാട്ടിനുള്ളിലേക്കുള്ള  സഞ്ചാരം അന്ന് നിർത്തിവെച്ചിരുന്നു. അങ്ങനെ തിരികെ ലക്ഷ്യസ്ഥലത്തിലേക്ക് ..


നീലഗിരി കുന്നുകൾക്കിടയിലുള്ള യാത്രയിൽ പാട്ടുപെട്ടിയുടെ ആവേശം വർദ്ധിച്ചു വന്നു. ഓരോർത്തരായി പലവിധ , ആരും കേൾക്കാത്ത സംഗീതത്തിൽ ആലപിച്ചു കൊണ്ടിരുന്നു. അതിനിടയിലാണ് ബാക്കിൽ നിന്നു വിളിയാളം കേൾക്കുന്നത് " നമ്മ്ക്ക് വിശക്കുന്നേ .... . " അതു പിന്നെ എല്ലാവരും ഏറ്റുപിടിക്കാൻ തുടങ്ങി, വിശപ്പിന്റെ കാര്യത്തിൽ ഒറ്റ പാർട്ടിയുള്ളു.. അതിൽ അണിനിരന്നു വിളിതുടർന്ന് കൊണ്ടിരുന്നു. അപ്പോഴും ഫാദിയും കൂട്ടരും പാട്ടിന്റെ ഹരത്തിൽ തന്നെയാണ്.
അതിമനോഹരമായ കുഞ്ഞു തടാകത്തിനടുത്ത് ഭക്ഷണം






















Wednesday, July 6, 2011

വയനാടൻ രാത്രിയിലേക്ക്.... നാളെ നാടും കാടും കാണാൻ

വൈകുന്നേരം ആ ചുരം ഇറങ്ങി അവിടെ എത്തുമ്പോൾ സമയം ഒരുപാട് ആകൂല്ലേ? എന്ന ചോദ്യത്തിൽ നിന്ന് യാത്രയെ നാളെ രാവിലെത്തേക്കു മാറ്റിവെച്ചാൽ എന്തായാലും ഉദ്ദേശ്യങ്ങളിൽ കണ്ടുകൊണ്ടിരുന്ന യാത്ര മുടങ്ങിയത് തന്നെ...

ജെ.പി യുടെ മെസേജ്ജാണ് യാത്രയെ നയിക്കുന്നത്. ജുമുഅ: കഴിഞ്ഞ് വീട്ടിലേക്കുള്ള നടത്തത്തിലാണ് 'ഡു യു  ജോയിൻ വയനാട്  ട്രിപ്പ് ടുഡേ?'  എന്ന ചോദ്യം മെസേജ് രൂപത്തിൽ വരുന്നത്. ഏതു യാത്രയുടെ ആദ്യത്തിലും ഞാൻ വളരെ ആശങ്കയിലായിരിക്കുമെന്നത് വസ്തുതയാണ്. പോകണോ ? വേണോ? അങ്ങനെ പല ആശങ്കകളും. എന്തിരുന്നാലും യാത്ര തുടങ്ങും അതു തീർച്ച.

ഉപ്പയോട് സലാമും പറഞ്ഞ് കുറെ നാളുകൾക്ക് ശേഷം യാത്ര തുടങ്ങി. മുൻപത്തെ യാത്രയും ജെ,പിയുടെ കുടെയായിരുന്നു. നിലമ്പൂർ ചന്ദ്രകാന്തത്തിലെ വനപഠന ക്യാമ്പ്. കോഴിക്കോട് എത്തിയാൽ പോരാ, സുലൈമാനല്ല, നീ ഹനുമാൻ ആണടാ എന്ന് പപ്പുവിനോട് മണിയൻ പിള്ള രാജു വിനു പറയേണ്ടി വന്ന താമരശേരി ചുരം കടന്ന് സുൽത്താൻ ബത്തേരിയിലെത്തണം. ജെ.പിയുടെ യാത്ര ഏഴുമണിക്കെ ആരംഭിക്കുകയുള്ളു, നിലമ്പൂരിൽ നിന്ന് നേരെ ബത്തേരി ബസുണ്ട്. ഞാൻ മൂന്ന് മണിക്കെ ആരംഭിച്ചിരിക്കുന്നു. എന്നാൽ അല്ലെ അവിടെ എത്തിക്കുകയുള്ളു.

സ്വകാര്യ മുതലാളിയുടെ വലിയ ബസിൽ കോഴിക്കോട് എത്തിയപ്പാട്ടെ, കേരള സർക്കാറിന്റെ ആനവണ്ടിയിൽ  അടിവാരവും ലക്കിടിയും കല്പറ്റയും കടന്ന് സുൽത്താൻ ബത്തേരിയിൽ രാത്രി ഒൻപതരയോടെ എത്തിചേർന്നു. നേരെ കല്പക ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ, അല്ലാതെ പിന്നെ എന്തിന് അല്ലെ? വരുന്ന വഴിയിൽ ഡാനിഷിനെ വിളിച്ചിരുന്നു, ആൾ നേരത്തെ തന്നെ കോഴിക്കോട് നിന്ന് ചുരം ഇറങ്ങി വയനാട് മലചെരുവിലെത്തിട്ടുണ്ട്. ഞാൻ വിളിക്കുമ്പോഴും അദ്ദേഹം കൽപ്പറ്റയിൽ തന്നെ.  ഇവിടെ അല്ലല്ലോ  ഇറങ്ങേണ്ടത് എന്നോർത്ത് കെ.എസ്.ആർ.ടി.സി. ഗ്യാരേജിലേക്ക് പോയി. അവിടെ കപ്പ ചിപ്പും നല്ല ചായക്കടയിൽ നിന്നുള്ള നല്ല റേഡിയോ ഹിന്ദി മസാലയും കേട്ട് വയനാടൻ കാറ്റിനെ പറ്റി ട്വീറ്റുമ്പോൾ ജെ.പിയുടെ കോൾ. നീ എവിടെ? ഞാൻ ഇതാ ഇവിടെ ഗ്യാരേജിൽ. ഞങ്ങൾ ഇവിടെ ഇറങ്ങി, കുരിശ് ടവറിനു താഴെ ഉണ്ടെന്ന്. ഞാൻ പതുക്കെ കുരിശായല്ലോ സർക്കാർ ഗ്യാരേജിൽ എത്തിയത് എന്നും പറഞ്ഞ് നടന്നു നീങ്ങി. ഇനിയും നടന്നാൽ എത്തുമോ വിചാരിച്ച് വഴിയെ വന്ന ഓട്ടോ പിടിച്ച് നടക്കാനുള്ള ദൂരം തൊട്ട് പിന്നിലാക്കി കുരിശിനു ചുവട്ടിൽ എത്തി.  ജെ.പിക്കു കൂടെ രണ്ട് പുതുമുഖങ്ങളുണ്ട്, പക്ഷെ അവർ കേരളയാത്രയിലെ സ്ഥിരം മുഖങ്ങളാണ്. ഞാനാണ് അവർക്ക് പുതുമുഖം.

തട്ടുകട...കട...


എവിടെയെങ്കിലും താമസം ശരിയാക്കുക എന്ന ജോലിയിലാണ് വന്നപ്പാടെ ഞാൻ കണ്ടിട്ടില്ലാത്ത  രണ്ട് വേറെ മുഖങ്ങൾ. ഏതായാലും ഈ രാത്രിയിൽ കൊച്ചു ടൗൺ കറങ്ങി നോക്കാം, നടത്തത്തിനു ഇടയിൽ റൂം ചെക്ക് -ഇൻ ചെയ്യാം. തട്ടുകടക്കു സമീപം ചെറിയ ആൾക്കൂട്ടം പിന്നെ രണ്ടു വണ്ടികളും ഒന്ന് നാലുചക്രമുള്ള വാഹനവും മറ്റൊന്ന് രണ്ടു ച്ക്രമുള്ളതും, ഇതിനിടയിൽ  കുറെ ഇരുകാലികൾ മൂന്ന് കാലിൽ മദ്യത്തിന്റെ ബോധത്തിൽ നാവിലെ ചുവന്ന അക്ഷരങ്ങൾ മറ്റുള്ളവരിൽ എഴുതിചേർക്കുകയാണ്. തണുപ്പിനു കാവലായി ഓവർക്കോട് ധരിച്ച് ചുറ്റികറങ്ങുന്ന പോലീസ് അതുവഴി വന്നപ്പോൾ, നിർത്തിയപ്പോൾ ഒരു വായയിലെ നാവും പൊന്തില്ല എന്നത് സ്ഥിരം സംഭവം. മദ്യം അടി തുടർന്നുള്ള അടിയും കേരളീയരുടെ സ്വന്തം സംഭവങ്ങൾ. ഇവയൊക്കെ നടക്കുമ്പോൾ ഞങ്ങൾ താൽകാലിക ഇടം റെഡിയാക്കി. രാത്രികാലങ്ങളിൽ തട്ടുകട എവിടെയും സജീവമാണ്, നേരെത്തെ ഫുഡ് കഴിച്ചത് കൊണ്ട് തട്ടുകടയിൽ നിന്ന് തട്ടാൻ നിന്നില്ല. ഒരു രാത്രിയും കൂടി വിട വാങ്ങുകയായി. എടപ്പാളിൽ നിന്നിരുന്ന ഞാനും പിന്നെ കോഴിക്കോടുക്കാരനും പി.എസ്.സി വിദ്യാർത്ഥിയുമായ ഡാനീഷ്, നിലമ്പൂർ ചന്ദ്രകാന്തം ഡയറക്ടർ ജെ.പി സാർ, കരീംക്ക, റിട്ട. അധ്യാപകൻ ഇസ്മായിൽ സാർ, മഞ്ചേരിക്കാരൻ ശങ്കരേട്ടൻ, ഹനീഫക്കയും സുൽത്താൻ ബത്തേരിയിലെ ഈസ്റ്റേൺ ടൂറിസ്റ്റ് ഹോമിൽ. നാളെ പുലർച്ച മുതൽ കാടും നാടും കാണുവാൻ തുടങ്ങുവാൻ വേണ്ടി ഒരു ഉറക്കം.......... തുടരും

Friday, April 29, 2011

കൊച്ചു കൊച്ചു സല്ലാപങ്ങള്‍- ബ്ലോഗ് മീറ്റ്

രണ്ടു രൂപക്ക് ഒരു യാത്ര പോകുവാന്‍ കഴിയുമോ? ഓട്ടോ റിക്ഷ മിനിമം മടക്ക ചാര്‍ജ്ജ് അഞ്ച് രൂപ, ബസ്സാണെങ്കില്‍ നാലു രൂപ.... എടപ്പാളില്‍ നിന്നും കുറ്റിപ്പുറത്തേക്ക് അഞ്ച് രൂപയുടെ യാത്ര, രണ്ടു രൂപ ട്രെയിന്‍ യാത്രക്കു വേണ്ടിയായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് ലോക്കലില്‍ വെറും രണ്ടു രൂപയുള്ളത് ഒരു ആശ്വാസം തന്നെ.. ഈ രണ്ടു രൂപയുടെ ടിക്കറ്റും എടുക്കാതെ യാത്ര ചെയ്യുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍... അതു വേ,,,,

തിരൂര്‍ തുഞ്ചന്‍ പറമ്പ് ഞാന്‍ ഇന്നേ ദിവസം വരെ കണ്ടിട്ടില്ലായിരുന്നു. പല തവണ തിരൂരില്‍ വന്നിട്ടും,  തുഞ്ചന്‍ പറമ്പ് റോഡിലെ കരുണ ഓഡിറ്റോറിയത്തില്‍ കയറി രണ്ടു മൂന്ന് വട്ടം ബിരിയാണി  തട്ടി  ഐമ്പക്കം വന്നിട്ടും, മലയാള ഭാഷ പിതാവിന്റെ ജന്മ സ്ഥലം കാണുവാന്‍ ഭാഗ്യമുണ്ടായില്ല..

അതിനു പഴമയുടെ മുദ്രകള്‍ മാറി വൃത്തവും സാഹിത്യ നിയമങ്ങളുമില്ലാത്ത ആധുനിക രചനയുടെ പുതുമകള്‍ പറഞ്ഞു തരുന്ന ബൂലോക മീറ്റ് വരേണ്ടി വന്നു,

എട്ടരയോടെ തുഞ്ചന്‍ പറമ്പില്‍ കാലുകുത്തി, സാബു കൊട്ടോട്ടി, ജിക്കു, കൂതറ ഹാഷിം ഷരീഫുക്ക......... എന്നിവര്‍ നേരത്തെ എത്തി ബൂലോകത്തെ മിടുക്കരെയും മിടുക്കികളെയും അല്ലാത്തവരെയും പുതുമുഖങ്ങളെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ജിക്കു പുലര്‍ച്ച എന്റെ ഉറക്കം ശല്യപെടുത്തുവാന്‍ വിളിച്ചിരുന്നു. പക്ഷെ ഞാന്‍ നല്ല ഉറക്കത്തില്‍ തന്നെയായിരുന്നു. ഉറക്കത്തിനു യാതൊന്നും സംഭവിച്ചില്ല.

ഒരുവനായും, ഇരട്ടകളായും ഭാര്യ ഭര്‍ത്താക്കന്മാരും കുട്ടികളും കുടുംബവുമായും ഇങ്ങനെ തുഞ്ചന്‍ പറമ്പിലേക്ക്.... കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റ് ഭൂലൊകത്തിന്റെ സുന്ദരമായ ഇടത്തിലേക്ക് എത്തികൊണ്ടിരുന്നു. എ.സി മുറിയിലോ, ഫാനിന്റെ ചുവട്ടിലോ ഇരുന്ന് ബ്ലൊഗിയിരുന്നവര്‍ മാവിന്‍ ചുവട്ടിലിരുന്ന് സല്ലാപിക്കുന്ന കാഴ്ച്ചകള്‍ക്ക് വേദിയൊരുങ്ങി.


പത്തുമണിയോടെ മൈക്ക് സംസാരം തുടങ്ങി, ഷരീഫുക്ക നേതൃത്വത്തിലായിരുന്നു ഏവരേയും പരിച്ചയപ്പെടുത്തല്‍ നടന്നിരുന്നത്.. ഞാനും എന്റെ ബ്ലോഗിനെ കുറിച്ച് രണ്ടു മിനിറ്റ് കവിയാതെ വാതോരെ പ്രസംഗിച്ചു.
ഞാന്‍ ജാബിര്‍, ജാബിര്‍ മലബാരി എന്നറിയപ്പെട്ടും, എനിക്ക് നാലു ബ്ലൊഗുകളുണ്ട്
നിങ്ങള്‍ കണ്ടു കാണും ....
ഒന്നു നിശബ്ദം- അതില്‍ മുഴുവന്‍ ചിത്രങ്ങളാണ്‌. എന്റെ ജീവിത്രയാത്ര തന്ന ചിത്രങ്ങള്‍ മൊബൈലിലൂടെ പകര്‍ത്തിയത്
പിന്നെ
യാത്ര തുടരുന്നു... എന്റെ കൊച്ചു യാത്രകള്‍, ചെറുദേശങ്ങളിലൂടെ യുള്ള സഞ്ചാരങ്ങള്‍.. (ഒരു സഞ്ചാരി ആകുവാന്‍ ആഗ്രഹിക്കുന്നു.. വല്ല ചാന്‍സുണ്ടോ?? സഞ്ചാരം പോഗ്രാം സൃഷ്ടിക്കാം)

അതീതം- നബി (സ) കുറിച്ചുള്ള കവിതകള്‍ (ഒരു സം‌വാദത്തിനു വേദിയൊരുങ്ങി, ഇതു പറഞ്ഞത് മൂലം.. യുക്തിവാദികളുമായി അല്പം നേരം )

ചിതറിയ ചിന്തകള്‍ - (ചിതറി കിടക്കുന്ന ചിന്തകളൂടെ ശേഖരം)


ഇത്രയൊക്കെ ഉള്ളൂ... ഞാന്‍ മൈക്ക് കൈമാറി ക്യാമറക്കു വല്ല ചാന്‍സുമുണ്ടോ എന്ന് നോക്കി നടന്നു. വലിയ ക്യാമറാമാനിറ്റെ അഹംഭാവം എനിക്കില്ല.. കാരണം എന്റെ പൊട്ട സാധനമാണ്‌... ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് കൈ ഇളക്കിയാല്‍ മതി , ഫോട്ടോക്ക് നല്ല ചന്തമായിരികും!! മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തിരിക്കുന്നു ഞാന്‍ ഈ ക്യാമറയിലൂടെ..... എന്നാലും അഡ്ജെസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ ഫ്രെയിമില്‍ വരച്ചെയെടുക്കുന്നു

കുട്ടികളുടെ ഫോട്ടോസ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും.. എനിക്കും ഭയങ്കര ഇഷ്ടമാണ്‌ ബ്ലോഗരായ പ്രിയ ചേച്ചിയുടെ മോളെ ക്യാമറയിലെടുക്കുവാന്‍ ശ്രമിച്ചപ്പാടെ അവള്‍ മുഖം തിരിഞ്ഞിരുന്നു.. "എന്റെ ഫോട്ടോ എടുക്കുവാന്‍ സമ്മതിക്കില്ല.. എനിക്ക് അതു ഇഷ്ടമില്ല.. " എന്ന ഭാവത്തോടെ

ആദ്യ ശ്രമം വിഫലം... കുറച്ചു നേരം മറ്റുള്ളവരുടെ പറച്ചില്‍ കേട്ടിരുന്നു.. അപ്പോഴാണ്‌ ഒരു കുട്ടി വാതിലില്‍  കുസൃതി കാട്ടികൊണ്ടിരിക്കുന്നത്. പതുക്കെ അവന്റെ അടുത്ത് പോയി ക്ലിക്ക് അടിച്ചു, ആദ്യം എന്നില്‍ നിന്ന് മാറാന്‍ നോക്കിയെങ്കില്‍ അവന്‍ അവ്ന്റെ പരിപാടി തുടര്‍ന്നു.. സാക്ഷാല്‍ സാബൂ കൊട്ടോട്ടിയുടെ മോനാണ്‌, ബ്ലോഗ് മീറ്റ് മുഖ്യ സംഘാടകന്റെ മകന്‍ വക കുറച്ച് ഫോട്ടോസ് ലഭിച്ചു..




ഇത്തിരി സന്തോഷത്തോടെ ജിക്കുവിനെ കൂടി ചുമ്മാ പുറത്തേക്കിറങ്ങി കുറച്ച് നിശബ്‌ദമായ ചിത്രങ്ങള്‍ ഒപ്പിയെടുക്കുവാന്‍.പലയിടങ്ങളിലായി കൊച്ചു കൊച്ചു സല്ലാപങ്ങള്‍... ഇതുവരെ പരസ്പരം കാണാതെ എഴുത്തിലൂടെ സംസാരിച്ചവര്‍... വിവിധ ആശയങ്ങളും വ്യത്യസ്ത ചിന്തകളും കൈമാറിയവര്‍.. കഴിഞ്ഞ മീറ്റ് പങ്കെടുത്ത് വിണ്ടും കണ്ടുമുട്ടിയവര്‍,,,, ഞാന്‍ പുതിയ സുഹൃത്തുകളെ പരിച്ചയപ്പെട്ടു. കഴിഞ്ഞ മീറ്റിലൂടെ പരിച്ചയപ്പെട്ടവരെ വിണ്ടും കണ്ടതിലുള്ള സന്തോഷം പങ്കു വെച്ചു..
അങ്ങനെ പരിച്ചയപ്പെട്ടു കൊണ്ടിരുന്നു.. സഞ്ജീവേട്ടന്‍ കാരിക്കേച്ചര്‍ വരക്കാനായി റെഡി... പിന്നെ അങ്ങോട്ട് മാരത്തോണ്‍ ഡ്രോയിംഗായിരുന്നു..മുപ്പരെ സമ്മതിക്കണം എനിക്കും കിട്ടി മൂപ്പരെ വക  കാരിക്കേച്ചര്‍.. ഇതു രണ്ടാം തവണയാ...
ഡോകടര്‍ ജയന്‍ മനോരമ ന്യൂസ് റിപ്പോട്ടര്‍ക്കു ബ്ലോഗിങ്ങ് പഠിപ്പിച്ച് കൊടുക്കുകയാണ്‌

ഞാന്‍ വിണ്ടും സഞ്ജീവേട്ടനും മുമ്പില്‍

നേരെ ഇപ്പുറത്ത് ബ്ലോഗുകള്‍ ബുക്കുകളായി മാറി വില്പനക്കു വെച്ചിരിക്കുകയാണ്‌.ബ്ലോഗുകള്‍ ആര്‍ക്കും ഫ്രീ ആയി വായിക്കാം, പക്ഷെ അതു ബുക്കുകളാകുമ്പോള്‍ വില കൊടുത്ത് വായിക്കണം. അപ്പോ ബ്ലോഗും ബുക്കും തമ്മിലുള്ള ഒരു വ്യത്യാസം പിടുത്തം കിട്ടില്ലേ.. 
ബ്ലോഗുകള്‍ ബുക്കുകളായി പരിണമിച്ചപ്പോള്‍

ഇനിയും ബ്ലോഗുകള്‍ പുസ്തകങ്ങളാവാനുണ്ട്. ഇന്നു തന്നെ കുറെ കവിബ്ലൊഗര്‍മാരുടെ കവിതകള്‍ അടങ്ങിയ പുസതകം പ്രശസ്ത കവി രാമണ്ണുണീ പ്രകാശനം ചെയ്തു,പിന്നെ സോവനീരും
ക്യാമറകണ്ണുകള്‍

സാഹിത്യകാരന്‍ രാമണ്ണുണീ


അപ്പോഴാണ്‌ യുക്തിവാദി സംഘം കുറെ ചോദ്യങ്ങളുമായി എന്റെ അടുത്ത് എത്തുന്നത്. അതു എന്താ ഇങ്ങനെ? അതു ശരിയാണൊ?  ആരാ വലിയവന്‍? , വില്ലന്‍? പാപി ആര്‌? അങ്ങനെ കുറെ ചോദ്യങ്ങള്‍... ഓരോ ചിന്തകളെ... ആകാശത്തിനും അതിനുപ്പുറത്തേക്ക് കടന്നിട്ട് ..... 

ഊണിനു സമയം, വിശപ്പിന്റെ വിളിയാളം വന്ന് തുടങ്ങി... ഊട്ടുപുരയില്‍ ചെന്നാപ്പോള്‍ ഹൗസ് ഫുള്‍.. കുറച്ച് കാത്തു നില്‍ക്കാം... ആ ഇടവേളയിലും കുറച്ചു പുതുമുഖങ്ങളെയും ഞാനും കുറച്ചു പുഷ്പങ്ങളെ എന്റെ ക്യാമറയും പരിച്ചയപ്പെട്ടു, വാണിമേലില്‍ നിന്ന് ബ്ലോഗിങ്ങിനെ കുറിച്ച് അറിയാന്‍ എത്തിചേര്‍ന്ന യുവ കവയത്രിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഫായിദയെ നേരില്‍ പരിച്ചയപ്പെട്ടുവാന്‍ സാധിച്ചു,



വിശപ്പ് അധികരിച്ചിരിക്കുന്നു..കിട്ടിയ കസേരയിലിരുന്നു.. ഊണ്‍ വിളമ്പിയപ്പാടെ വിണ്ടും വിളമ്പേണ്ടി വന്നു, മീറ്റിലെ പ്രധാന ചടങ്ങാണു കഴിഞ്ഞത് ഈറ്റ്. പിന്നെ കുറച്ചു കത്തി അടിച്ചു പുറത്ത് നിന്നു..ഇനിയും ഫോട്ടോസിനു വല്ല സ്കോപ്പും ഉണ്ടോ എന്ന് നോക്കി മീറ്റ് നടക്കുന്ന ഹാളില്‍ ഒന്നു ചുറ്റികറങ്ങി . ഇതാ രണ്ടുപേര്‍ കാര്യമായ പരിപാടിയിലാണ്‌, ഒരാള്‍ ഗെയിമിലാണ്, പുറത്ത് ഗ്രൗണ്ട് ഒന്നും വേണ്ടല്ലോ ഇപ്പൊ ഗെയിം കളിക്കാന്‍.. മറ്റൊരാള്‍ ബ്ലൊഗ് പുസ്തകമായത് ഇരുന്നു വായനയിലാണ്‌, എനിക്കും ബ്ലൊഗ് എഴുതാന്‍ കഴിയുമോ എന്നതിലാണ്‌

ശല്യപെടുത്താന്‍ വരരുത് പ്ലീസ്..

ഞാനും ബ്ലൊഗും ബുക്കും എഴുതും...
ഉച്ച് കഴിഞ്ഞിട്ടും ഒരുപാടു പേരെ പരിച്ചയപ്പെടുവാന്‍ ബാക്കി, പുതിയ ബ്ലോഗേഴ്സിനു വേണ്ടി ബ്ലൊഗ് ശില്‍‌പശാല തുടങ്ങിയിരിക്കുന്നു.. കൂടുതല്‍ പേരു പുറത്താണ്‌ സൗഹൃദങ്ങള്‍ പങ്കുവെക്കുകയാണ്‌. സൗഹൃദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒരുപോലെ പ്രയോജനമായിരുന്നു ബ്ലൊഗ് മീറ്റ്. എന്റെ നടത്തം തുടര്‍ന്ന് കൊണ്ടിരുന്നു
എന്റെ ഫോട്ടോ എടുക്കുകയാണോ?? ചിരികണോ?





തുഞ്ചന്‍ പറമ്പിലെ യാത്ര അവസാനിക്കുകയായി.. ഒരുപാട് മുഖങ്ങളെ, ഹൃദയങ്ങളെ അടുത്ത് അറിഞ്ഞു. സന്തോഷത്തിന്റെ ദിനമായിരുന്നു. രാവിലെ മുതല്‍ വൈകുന്നരം വരെ ബൂലോക കുടുംബം ഭൂലോകത്ത് ഒത്ത്ചേര്‍ന്നപ്പോള്‍..

ഒരുവട്ടം ട്രെയിനില്‍ നിന്ന് ട്വീറ്റര്‍ വഴി പരിച്ചയപ്പെടുകയും കണ്ടുമുട്ടുകയും ചെയ്ത ജിതിന്‍, ഇന്നു അതേ ട്രെയിനില്‍ ഉണ്ടായിട്ടും തുഞ്ചന്‍പറമ്പില്‍ വെച്ചേ കണ്ടുമുട്ടിയത്, കുസാറ്റിലും ബൂലൊകത്തും ബസ്സിലും മത്താപ്പ് കത്തിക്കുന്ന ദീലിപ്, ബൂലൊകം ഓണ്‍ലൈന്റെ എല്ലാം എല്ലാമായ ജിക്കു, താന്‍ കൂതറ അല്ല എന്ന് തെളിക്കുന്ന പെരുമാറ്റവുമായി കൂതറ ഹാഷിം, എന്നും സ്നേഹത്തിന്റെ പുഞ്ചിരി പകരുന്ന ഷരീഫുക്ക, ബ്ലോഗിന്റെ മീറ്റിന്റെ മുഖ്യസംഘാടകന്‍ സാബു കൊട്ടോട്ടി, ബ്ലോഗ് വിദ്യാരംഭം കുറിച്ച പൊന്മളക്കാരന്‍, നന്ദേട്ടന്‍, കുമാരസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന കുമാരേട്ടന്‍, സ്വന്തം ഡോകടര്‍ ജയന്‍ സാര്‍, ഡോ: ആര്‍.കെ തീരൂര്‍,  മനോരാജ്യം തീര്‍ക്കാന്‍ മനോരാജ്, എന്നെ ഒരു ഗള്‍ഫ് പ്രവാസി ആണെണു തെറ്റുദ്ധരിച്ച കണ്ണന്‍, കിങ്ങിണി കുട്ടി പറയുന്ന ഞാന്‍ അഞ്ജലി, ക്ലാരയുടെ സ്വന്തം കാമുകന്‍ മഹേഷ്, നാമൂസിന്റെ വര്‍ത്തമാനങ്ങള്‍ കിടിലന്‍, മുഫാദ്, വിന്റെ ലോകം. സിന്ധുചേച്ചി, ആബിദ്സാര്‍ അരിക്കൊടന്‍, മജീദ്ക്ക വാഴക്കൊടന്‍, യുക്തിവാദികളായ മജീദക്ക, ഫാറൂഖ് ഭായി,..... നമ്മുടെ പാര്‍ട്ടി നജീം സാഹിബ്, പ്രിയ ചേച്ചി, ഐഷാത്ത,എല്ലാ വൈകല്യങ്ങളെയും മറന്ന് ഈ കുടുംബത്തോട് ഒത്ത് ചേരാന്‍ വന്ന സാദീഖക്ക,  ചെറുവരികളിലൂടെ കവിമധുരം തീര്‍ത്ത ഉമേഷ്, അങ്ങനെ ഒരുപാട് പേര്‍.. ഏവര്‍ക്കും നന്ദി.. വിട്ടുപോയ പേരുകള്‍ ഓര്‍മ്മ വരുമ്പോള്‍ ചേര്‍ക്കും.. നിങ്ങള്‍ ഓര്‍മ്മിപ്പിക്കുമല്ലോ...




യാത്ര തുടരും മുന്‍പ് പത്രക്കാരന്‍ ജിതിനു വേണ്ടി കാത്തു നിന്ന വേളയില്‍ തുഞ്ചന്‍പറമ്പില്‍ നിന്നും പകര്‍ത്തിയ ചെറു ചിത്രങ്ങള്‍