Saturday, April 13, 2013

ഓട്ട പാച്ചിലിൽ നീലഗീരി കാഴ്‌ച്ചകൾ


അർദ്ധരാത്രിയിൽ വലിയ ബസ്സിന്റെ തരക്കേടില്ലാത്ത കുഞ്ഞുവെളിച്ചത്തിൽ റോഡിന്റെ എതിർവശത്തു നിന്ന് ഒരു വലിയ പട വരുന്നത് കാണാമായിരുന്നു. നട്ടപാതിരാക്ക് വല്ല സിനിമയും കഴിഞ്ഞ് വരുന്ന വഴിപോക്കൻ ഏതോ സ്കൂൾ കുട്ടികളുടെ ടൂർ യാത്രയൊരുക്കമാണെന്ന് വിചാരിച്ചിട്ടുണ്ടാകും. കുറെ കലപില കൂടുന്ന പീക്കിരികളായിരുന്നു പടയുടെ മുൻനിര. ഗ്യാസുകുറ്റിയും സ്റ്റൗവുമൊക്കെ കൂടെ, വല്ല പാൽ കാച്ചാനോ മുഹ്ബെത്തുള്ള സുലൈമാനി കുടിക്കുവാനോ വഴിവക്കിൽ വെച്ച് മോഹം ഉദിച്ചാൽ കുടുങ്ങിപോക്കാതെയിരിക്കാനാ. സ്ഥിരം    ടൂർ നിയമം പാലിച്ച് തന്നെ എല്ലാവരുടെയും തലയെണ്ണി തിട്ടപ്പെടുത്തിയാണ് യാത്ര തുടങ്ങിയത് , ഞാനൊരു അധികപറ്റായിരുന്നു ( നീയുണ്ടോ എന്ന് ചോദിച്ചാൽ, നോ എന്ന് പറയാനറിയാത്തതു കൊണ്ട് കൂടെ കൂടിയതാണ് ) . കുട്ടികളുടെ ചെറിയ തോതിലുള്ള കലാപരിപാടികളുടെ ഉൽഘാടന കർമ്മം നിർ‌വഹിച്ച് കഴിഞ്ഞിരുന്നു, പിന്നെ അങ്ങോട്ട്  ഒട്ടകങ്ങൾ വരിവരിയായ്, വരിയായ് പാട്ടും ഒറ്റക്ക് സംഘഗാനവും പാരകളുമായി നേരം പുലരുവാൻ എളുപ്പമാക്കി ചിന്നയുറക്കത്തിലേക്ക് തുടർന്നു. നീലഗിരികുന്നുകൾ ഹരിതവെളിച്ചം വിതറി ഞങ്ങളെ സ്വാഗതം ചെ‌യ്തു തുടങ്ങിയിരിക്കുന്നു, ഉണർവ്വിന്റെ ഞെട്ടലിൽ ഒരു കാര്യം എനിക്ക് മനസിലായിരുന്നു. ഞാൻ ഏറെ കാലമായി കൂടെപിറപ്പായി കരുതിയിരുന്ന , എനിക്ക് ഫോട്ടോഗ്രാഫിയിലെ എന്റെ ആദ്യകാലസഹായിയും സുഹൃത്തും ഏറെക്കാലമായി ഞാൻ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചിരുന്ന " സോണി ഏറിക്സൺ K810 " വെറും വെളുത്ത പ്രകാശം മാത്രം എന്നേന്നേക്കുമായി  എന്നോട്  ഒന്നു പറയാതെ വിട ചൊല്ലിയന്നത് .  ആ ദുഖത്തിൽ നിന്ന് മോച്ചിതനാവാൻ  നേർത്ത മന്ദമാരുതനിന്നാൽ തണുപ്പിനെ കൂടെ പിടിച്ച് ഹരിത കാ‌ഴ്‌ച്ചകളിലേക്ക് നോക്കി നിന്നു.


എന്താ ഇവിടെ കാണാന്നുള്ളത് ?  നിങ്ങൾ വരുന്ന വഴിക്ക് ഒന്നു കണ്ടില്ലേ, മാൻ , കടുവ, ആന, മയിൽ , കുരങ്ങൻ ഇവയെ ഒന്നും നിങ്ങൾ കണ്ടില്ലേ.. രാവിലെ വല്ലതും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വഴി തെറ്റി മുതുമലയിലെത്തിയത്.  എന്തു ചെയ്യാൻ നല്ല ഭാഗ്യം, ഒന്നിനെ പോലും ദർശിക്കാനായില്ല എന്നതു യാത്രയുടെ സ്ഥിരം ഓർമ്മിക്കുവാനുള്ള നിമിഷങ്ങളാണ്, കണ്ടാലും കണ്ടില്ലെങ്കിലും യാത്രയിലെ സുന്ദര നിമിഷങ്ങൾ തന്നെയാണ് ഓരോ അനുഭവങ്ങൾ . മുതുമലയിലൊന്നിറങ്ങി തിരച്ചിൽ നടത്തി, നോ രക്ഷ.. പിന്നെ കാട്ടിനുള്ളിലേക്കുള്ള  സഞ്ചാരം അന്ന് നിർത്തിവെച്ചിരുന്നു. അങ്ങനെ തിരികെ ലക്ഷ്യസ്ഥലത്തിലേക്ക് ..


നീലഗിരി കുന്നുകൾക്കിടയിലുള്ള യാത്രയിൽ പാട്ടുപെട്ടിയുടെ ആവേശം വർദ്ധിച്ചു വന്നു. ഓരോർത്തരായി പലവിധ , ആരും കേൾക്കാത്ത സംഗീതത്തിൽ ആലപിച്ചു കൊണ്ടിരുന്നു. അതിനിടയിലാണ് ബാക്കിൽ നിന്നു വിളിയാളം കേൾക്കുന്നത് " നമ്മ്ക്ക് വിശക്കുന്നേ .... . " അതു പിന്നെ എല്ലാവരും ഏറ്റുപിടിക്കാൻ തുടങ്ങി, വിശപ്പിന്റെ കാര്യത്തിൽ ഒറ്റ പാർട്ടിയുള്ളു.. അതിൽ അണിനിരന്നു വിളിതുടർന്ന് കൊണ്ടിരുന്നു. അപ്പോഴും ഫാദിയും കൂട്ടരും പാട്ടിന്റെ ഹരത്തിൽ തന്നെയാണ്.
അതിമനോഹരമായ കുഞ്ഞു തടാകത്തിനടുത്ത് ഭക്ഷണം