Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Friday, January 21, 2011

സ്വപ്നങ്ങളിലേക്ക് സ്വാഗതം...

സ്വപ്നങ്ങളില്‍ യാത്ര തുടരുവാന്‍ എന്നും ഇഷ്ട്മാണ്. എത്രോ കിലോമിറ്ററുകള്‍ യാത്ര ചെയ്തുവോ എന്ന് അറിയില്ല, എന്നാലും സ്വപ്നങ്ങളുടെ ഭംഗി നഷടപ്പെടുന്നില്ല. യാത്ര തുടരുകയാണ്‌ സ്വപ്നങ്ങളില്‍ നിന്നു യഥാര്‍ത്ഥ്യങ്ങളിലേക്ക് എന്‍ സനേഹത്തിന്‍ കൈപിടിച്ചു നടന്നു നീങ്ങുകയാണ്.

എന്‍ സ്വപ്നയാത്രയിലേക്ക് എന്റെ സ്വപ്നങ്ങളെ അറിയാന്‍ ശ്രമിക്കുന്ന, അവയെ സ്നേഹത്തോടെ സ്വീകരിക്കുന്ന, ആ സ്വപ്നങ്ങളെല്ലാം നീന്റെതു മാത്രമല്ല, എന്റെത്തുകൂടിയാണ് എന്ന പറയുന്ന എന്റെ സ്വപ്ന യാത്രികനെ ഞാന്‍ അന്വേഷിക്കുകയാണ്‌. അന്വേഷണം തുടരുമ്പോളും എന്റെ യാത്രയുടെ ഓരോ നിമിഷങ്ങള്‍ പിന്നിട്ടുടാവും.


ഒരുപാട് കാലം ഞാന്‍ കാത്തിരുന്നു, ഇനി ഞാന്‍ കാത്തിരിക്കുന്നില്ല. എന്റെ സ്വപ്നങ്ങളാണ്‌ എന്നെ കാത്തിരിക്കുന്നത്,എന്‍ നിമിഷങ്ങളെല്ലാം നിന്നിലേക്ക് അടുത്തു വരികയാണ്‌.....



സ്വപ്നങ്ങള്‍ ഒരു നാള്‍ എന്‍ ജീവിതത്തിന്റെ നിമിഷങ്ങളാക്കുമെന്ന പ്രതീക്ഷകള്‍ എന്നും എന്റെ കൂടെയുണ്ടെങ്കിലും, സ്വപ്നങ്ങള്‍ എവിടെയോ കൈമോശം വന്നാലും ഞാന്‍ സങ്കടപ്പെട്ടില്ല, കാരണം എന്റെ സ്വപ്നങ്ങള്‍ മികച്ചതാണെന്നും ആ സുന്ദരനിമിഷങ്ങളെ എന്നും മനസ്സില്‍ തലോലിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടന്‍.



ഓരോ നിമിഷങ്ങള്‍ യാത്ര തുടരുകയാണ്‌. എവിടെയും വിശ്രമത്തിന്‍ വേളകള്‍ ഇല്ലാതെ, എന്നാലോ ആനന്ദത്തിന്റെയും അറിവിന്റെയും തിരിച്ചറിവിന്റെ സൂചികയിലേക്ക്....


സ്വപ്നത്തിന്റെ ആറു ഘട്ടങ്ങളിലേക്ക് നിങ്ങള്‍ക്കും സ്വാഗതം

ദൂരെ ലക്ഷ്യമാക്കി ചരിത്രത്തിന്‍ താളുകള്‍ നിന്ന് ഉണര്‍ന്ന് സുന്ദരമാം തോന്നുന്ന ഈ തകര്‍ന്നടിഞ്ഞ ഈ ലോകത്തിന്‍ ഇടവഴികളിലൂടെ എന്‍ കൂടെ നീ വരുമോ?



യാത്രയുടെ വഴി മധ്യേ നീ കാണുന്നത്തിനെയെല്ലാം നിനക്കായി കരുത്തിവെച്ച മായ ചിത്രലോകത്തിലൂടെ പുതുമകളുടെ ചേരുവകള്‍ നിരത്തി നിമിഷങ്ങളെ ആലോചനമാക്കുന്ന വാതിലുകള്‍ തുറന്നുവെക്കുവാന്‍ നിനക്കാവുമോ?



നിസാരമാക്കുന്നതാണോ ഈ ഭൂമിതന്‍ ജീവിതം? നീ നിന്നെ നിസാരമാക്കി, നിന്‍ ഹ്ര്യദയത്തിന്‍ വികാരങ്ങളെ സ്നേഹത്തിന്‍ കഥ പറയുന്ന സഹജീവികളിലേക്കുള്ള കാരുണ്യത്തിലേക്കുള്ള നോട്ടം നോക്കാമോ?



എവിടെങ്ങളിലെല്ലാം നീയും ഞാനും അറിയാതെ പോകുന്ന വഴികളിലേക്ക്, വിണ്ടും ഒരു എത്തിനോട്ടം നല്‍കി. അവിടെങ്ങളില്‍ സുഗന്ധം വിതറുന്ന നറുപുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോപ്പുകള്‍ നിര്‍മ്മിക്കുവാന്‍ നീ ഉണ്ടാകുമോ?


നീയും ഞാനും എന്നതിലുപരി നിന്‍ സുന്ദരമാം മനസ്സിനും ശരീരത്തിനും ആത്മാവിനും മേന്മകള്‍ നല്‍കിയ, നമ്മുടെ ജീവിതത്തിനു നിറങ്ങള്‍ ചാര്‍ത്തിയ ദൈവത്തിന്‍ സുന്ദരമാം സൗന്ദര്യത്തിലേക്ക് ആസ്വാദനത്തിന്റെ മിസ്രിയ്യായി നീ പാടുമോ?



ഈ യാത്രകളില്‍ നീ എത്തിപെട്ടതെല്ലാം ബാക്കിയാക്കി നിന്നില്‍ വിടര്‍ന്ന പൂക്കളെല്ലാം വിതറി, സ്നേഹത്തിന്‍ തിരിനാദം മുഴങ്ങുന്ന ഹിജാസിന്റെ മടിത്തട്ടിലേക്ക് ഒരു തൂവല്പക്ഷിയായെങ്കിലും നീ എന്നെ എത്തിക്കുമോ? നീയും അവിടെങ്ങളില്‍ രാപാര്‍ക്കുമോ?
dis foto credited by Noushad  Akampadam