Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, June 12, 2012

നിളയോരം

ജീവിതത്തിന്റെ ദിനങ്ങൾ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴും എവിടെയൊക്കെയോ മനസ്സിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നു. ആരോട് തുറന്ന് പറഞ്ഞ് സ്വതന്ത്രമാക്കുവാൻ കൊതിക്കുന്ന സമയങ്ങളിൽ മഴ തോരാതെ പെയ്തു തുടങ്ങിയിരുന്നു. രാവിലെയുടെ ശബ്‌ദം കേൾക്കുന്നത് തന്നെ മഴയുടെ നേർത്ത ചുബനത്താലുള്ള  ഭൂമിയുടെ പുഞ്ചിരിയെ ശ്രവിച്ച് കൊണ്ടാണ്‌. 

വേദനിക്കുന്ന മനസ്സുകൾ എപ്പോഴും ആരോടും ഒന്നും പറയാറില്ല. പറയാൻ ആഗ്രഹിക്കുമെങ്കിലും കൺ‌മുൻപിലെ സന്തോഷങ്ങളിൽ നിന്ന് കൂട്ടുകാരനെ പിൻവലിക്കരുത് എന്ന്   ചിന്തിച്ചു കാണും. വിലങ്ങുകളിൽ ജീവിതം തീർക്കുന്നതിനേക്കാൾ മനോഹരമായ ലോകത്തിലൂടെ നടന്ന് കണ്ണുനീർ ത്തുള്ളികൾ ഒപ്പിയെടുത്ത് കൂടെ യാത്ര ചെയ്യുന്നതല്ലേ നല്ലത് ?


വൈകുന്നേരത്തിന്റെ ആലസ്യവും കളിവും അതിനിടയിലെ ശാന്തതയുമാണ് നേരമ്പോക്ക്. അവിടെങ്ങളിലെ കാര്യങ്ങളിലേക്ക് കണ്ണെത്തുവാൻ കഴിയുന്നതാണ് നമ്മുടെ ഭാഗ്യം. ചെറിയ യാത്രകൾ പോലും മനസ്സിനെ  ഉണർത്തുന്നതും സന്തോഷിപ്പിക്കുന്നതുമാണ്. എനിക്ക് യാത്രകളിൽ ഇല്ലെങ്കിൽ എന്റെ നിമിഷങ്ങളിൽ ഉറക്കത്തിലെ സ്വപ്‌നങ്ങളിലായിരിക്കും. യാത്രകൾ കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നത് ഉറക്കത്തിലെ സ്വപ്‌നത്തെയാണ് എന്നതുള്ളത് ഒരു യഥാർത്ഥ്യം .

മഴയുടെ കാർമേഘങ്ങൾ തലക്കുമീതെ സൂചി പോലെ നിൽക്കുന്നതും കണ്ട് നിളയുടെ അരികെയിലേക്ക് നീങ്ങി. വാർഡ് തിരിച്ചിടുള്ള വാട്ടർ സപ്ലൈ ആയതിനാൽ  ഞങ്ങൾ  നിളയോരത്ത് എത്തലും പെയ്യലും!!. ആരാരുമില്ലാത നിളയോരം  ഫുട്‌ബോൾ പ്രേമികൾ മാത്രം അരങ്ങത്ത് ഉള്ളൂ. നിള പാർക്കിൽ ചുമ്മാ കാവൽക്കാരൻ കസേരയിൽ ഇരുന്ന് കൊണ്ട് മഴ കൊള്ളുന്നുണ്ട്. പിന്നെ ഞങ്ങളും മഴ കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. മഴകളരിയിൽ  ഫുട്‌ബോൾ അതു ഒരു ആനന്ദം തന്നെയാണ്.   പെരുമഴയത്ത് ചെളിയില്‍ കിടന്നുള്ള കളിയുടെ ആവേശം മലപ്പുറത്തിന്റെ മധുരിക്കുന്ന മഴക്കാഴച്ചകലിലൊന്ന്  ഓരോന്ന് അസ്‌തമിക്കുന്നതും കാത്ത് പടിഞ്ഞാറ് സൂര്യൻ നിൽക്കുന്നുണ്ട്‌!!!!



മേഘങ്ങൾ വീണ്ടും നോക്കി നിൽക്കുകയായി. മുഖം വീർപ്പിച്ച് കറുത്ത ഭാവത്തിൽ നിളയുടെ മരണ കാഴ്ച്ച കണ്ട്  അന്ധാളിച്ച് നിൽക്കുന്നു. ഇന്ന് രാവിലെ പെയ്ത മഴയെയും നിള സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല. ഒന്ന്  ആതീഥ്യമരുളിയതിന്റെ അടയാളം പോലും കാണുന്നില്ല.  കൂടെ വന്ന കൂട്ടുകാരൻ പറഞ്ഞ വാക്ക്  കാതിൽ മുഴങ്ങുന്നു.. " പെരിയമ്പലത്തു പോയാൽ മഴ പെയ്താലും കടലിലെ തിരമാലയെ ആസ്വദിച്ചിരിക്കാമല്ലോ, ഇവിടെ വന്നാൽ മഴ പെയ്താൽ എന്ത് ആസ്വദിക്കാനാ?? ഈ മരിച്ച മരുഭൂമിയെയോ ?? ".

കാടു പിടിച്ച മരുഭൂമി എന്നു വിശേഷിപ്പിക്കാമല്ലേ.. ഒരു സംസ്കാരത്തിന്റെ യാത്രയുടെ തുടക്കവും ഒടുക്കവും ഈ പുഴ തന്നെ.  നമ്മളിൽ വന്നു കൂടിയ ആധുനിക-കമ്പോള സംസകാരത്തിന്റെ ലാഭമാണ് മണലും മണൽമാഫിയകളും. നാം അതിൽ നിന്നു വേറിട്ടു നിൽക്കുന്നില്ല.  എത്ര എതിർത്താലും നമ്മുടെ വീടുകളിൽ നിളയുടെ മണൽതരികളുടെ മരണത്തിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. തീർച്ച!.
 കാലടിപാതകൾ ഒരുപാട് പിന്നിട്ടു എന്ന ചിന്ത നമ്മെ പിന്നെയും പിന്നോട്ട് അല്ലേ നയിക്കുന്നത് ? മരണത്തിന്റെ ആഴിയിലേക്ക് നിളയും നീങ്ങുമ്പോൾ നാം അറിയാതെ വീണു പോകുന്നില്ലേ നമുക്കായി കുഴിക്കുന്ന ആറടി മണിലേക്ക്??  കഥകളും കവിതകളും ഒഴുകി വന്ന പുഴയോരത്തിലൂടെ നടന്നു നീങ്ങുമ്പോൾ എന്റെ കണുകൾ തിരഞ്ഞിരുന്നത് സുന്ദരമായ കാഴ്‌ച്ചകളെയായിരുന്നു. ചെറു ചാലിലൂടെയെങ്കിലും ഒഴുകി വരുന്ന ജലധാരകളെ കാണുവാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ  മൺസൂൺ വന്നത് നിള അറിഞ്ഞില്ല. മൺസൂണും നിളയെ ഗൗനിച്ചില്ല. 
 ഇത്തിരിവെള്ളത്തിന്റെ കുറുകെയിലൂടെ  അക്കരെ കടക്കുന്ന കുടുംബത്തിന്റെ പശ്ചത്താലത്തിൽ രണ്ടു ദേശങ്ങളുടെ വാണിജ്യ വിനിമയ ഗതാഗത മാർഗമായ കുറ്റിപ്പുറം പാലത്തെ ഞാൻ ആദ്യമായാണ് ഭാരതപുഴയുടെ മാറിൽ നിന്ന് വീക്ഷിക്കുന്നത്.  ഇത്ര അടുത്തായിരുന്നിട്ട്പോളും പല തവണ നിളപാർക്കിലേക്ക് വന്നിട്ടും  ഞാൻ ഭാരതപുഴയിലേക്ക് ഇറങ്ങുന്നത് ആദ്യമായിട്ടാണ്.  ഏല്ലാ ദിവസവും എന്റെ ഗതാഗതമാർഗം കുറ്റിപ്പുറം പാലം തന്നെയാണ്. 


 കെട്ടി നിൽക്കുന്ന വെള്ളം പൊതുവേ റോഡുകളിലാണ് കാണാറുള്ളത്. നദികൾ എപ്പോഴും ഒഴുകി കൊണ്ടിരിക്കുകയല്ലേ.. ഇന്നു ആ സ്ഥിതിയില്ല. എല്ലാം തിരിച്ചാണല്ലൊ അല്ലേ.. എന്റെ ക്യാമറ കണ്ട്  പുഴ മൽസ്യത്തിനു വേണ്ടി വലയൊരുക്കുന്ന മീൻക്കാരൻ എന്നോട് 
"അല്ല, മോനേ നീ പത്രത്തിൽ കൊടുക്കാനാണോ ? നമ്മുടെ വയറ്റിപയ്പ്പ് മുണ്ടിക്കല്ലേ!! നമ്മൾ കലക്കി പിടിക്കുകയൊന്നുമല്ലട്ടോ !!! "
പത്രക്കാർ എല്ലാവരുടെയും പണിമുടക്കുന്നവരായി മാറിയോ ? അതോ നീർക്കോലികളെ മാത്രം വലവീശി പിടിക്കുന്നവരായി മാറിയോ ?
പുഴയുടെ മങ്ങിയ കാഴച്ചകളിൽ നിന്ന് പുതുക്കെ തിരികെ കയറുവാൻ തീരുമാനിച്ചു. പുഴയുടെ തീരത്ത് കുറെ നേരം ആലോചനയിലും കൂട്ടുകാരുമായി  സല്ലാപത്തിലുമായി സന്ധ്യയെ സമ്പൂർണമാക്കി. നിറഞ്ഞൊഴുക്കുന്ന പുഴയുടെ തീരമാക്കും ഇനി വരാനിരിക്കുന്ന ദിനങ്ങളിൽ അപ്പോഴും ഒരുപാട് ഓർമ്മകൾ തന്നെയാണ് നിള എന്നും സമ്മാനിക്കുന്നത്. നിള പലരുടെയും കാമുകിയാണ്, വീണ്ടും ഒരെഴുത്തിനു പ്രേരിപ്പിച്ചത് നിള തന്നെയാണ്.
 ചാറ്റൽ മഴയുടെ സൗന്ദര്യത്തിൽ വൈകീട്ടുള്ള പരിപാടി ആരംഭിച്ചിരിക്കുന്നു. വെള്ളം നിറഞ്ഞ് നിൽക്കുന്ന പുഴക്കടവിൽ ആഘോഷിച്ച ശേഷം വീണ്ടും മറ്റൊരു തിമർപ്പിലേക്ക് . ഫുട്ബോളിന്റെ ആരവങ്ങളിലേക്ക്. ചെറുപ്പം മുതൽ വലുപ്പം വരെ അതിലൊന്നാണ്. കാണുവാനും കളിക്കുവാനും ഫൗൾ വെക്കുവാനും ഹരം. 



നാളുകളായി നാം സംരക്ഷിച്ച വസന്തത്തിന്റെ ദിനങ്ങളാണ്  ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നാളെയുടെ പുതു തലമുറക്ക് വേണ്ടി നാം ഒന്നും ബാക്കിയാക്കതെ തീർത്തു കൊണ്ടിരിക്കുകയാണ്. കടപുഴകി വീണ മരത്തടിയും ഭാരതപുഴയും ഒരു പോലെയാകുകയാണ്  . വൈകുന്നേരങ്ങളിൽ നേരമ്പോക്കിനൊരു ഇടമുണ്ടായിരുന്നു. കഥകളും കവിതകളും എഴുത്തുവാനും പറയുവാനുമൊരിടം. ഫുട്ബോളിന്റെ ആരവും മൺസൂണിനെ മീൻപിടുത്തവും ഒഴുക്കും  അനുഭവിച്ചിരുന്നൊരിടം.  അതായിരുന്നു ഭാരത പുഴ. അതു മാത്രമല്ല.  ഒരു ജനതയുടെ ഈറ്റില്ലവും.

Monday, October 11, 2010

ഇടപ്പാള്‍ നിന്ന് ഇടപ്പള്ളിയിലേക്ക്- ബ്ലോഗ് മീറ്റ്

08/08/10



കുറെ മാസങ്ങള്‍ക്ക് മുന്‍പെ തന്നെ എന്റെ കലണ്ടറില്‍ കുറിച്ചിട്ട സംഗതിയാണ് തൊടുപുഴ ബ്ലൊഗ് മീറ്റ്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് വെറുതെ പാവപ്പെട്ടവന്റെ ബ്ലോഗ് തുറന്നപോളാണ് തൊടുപുഴയില്‍ നിന്ന് ഇടപ്പള്ളിയിലോട്ട് പ്രകടനമായി ബ്ലോഗ് മീറ്റ് മാറ്റിവെച്ചത് അറിഞത്. സത്യത്തില്‍ എന്റെ യാത്ര അല്പം ദൂരം കുറയുകയും വളരെ പെട്ടെന്ന് എത്തിചേരാന്‍ കഴിയുന്നതുമാകുന്നതുമായി. ഹരീഷ് തൊടുപുഴയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു ഇടപ്പള്ളി ബ്ലോഗ് മിറ്റിനു യാത്ര തിരിക്കാന്‍ നാളെ വരെ കാത്തു നിന്നു.

8-8-10നു രാവിലെ trichur നിന്നും ഗൂരുവായൂര്‍ -ഏറണാകുളം ലോക്കല്‍ പാസഞ്ച്റില്‍ ലോക്കല്‍ യാത്ര തുടങ്ങി. ഒരുപാട് ലോക്കല്‍ പ്രദേശങ്ങളില്‍ സ്റ്റൊപ്പാക്കി സ്റ്റൊപ്പാക്കി ഒന്‍പതരോടെ ആലുവയില്‍ ട്രെയിന്‍ എത്തി ഞാന്‍ ഇറങ്ങി.

ഒബ്രോയ് മാളിനു നേരെ മുമ്പിലുള്ള ഹോട്ടല്‍ ഹൈവെ ഗാര്‍ഡനില്‍ എല്ലാവരും എത്തിചേരും മുമ്പെ എത്തികഴിഞിരുന്നു ഞാന്‍ . ആകെ നാലുപേരു മാത്രം അവിടെ. ഒരുപാട് പ്രതീക്ഷകള്‍ ചെറായി ബ്ലോഗ് മീറ്റ് വിവരണങ്ങളിലൂടെ എന്റെ മനസ്സില്‍ കടന്നുകൂടിയിരുന്നു. എന്നിരുന്നാലും പ്രതീക്ഷകളെ കൈവിടില്ല. ആദ്യപടി എന്നോളം രജിസ്ട്രഷന്‍ യൂസുഫ്ക്ക യുടെ കയ്യില്‍ നിന്ന് പൂര്‍ത്തിയാക്കി. ബ്ലൊഗ് മീറ്റ് നടക്കുന്നിടത്ത് അല്പം മൂകമായി ഇരുന്നു. അതിനിടയില്‍ മൂകാന്തരീഷം പതുക്കെ പതുക്കെ മാറി . വിര്‍ച്വല്‍ ലോകത്ത് മാത്രം കണ്ടിരുന്നവരെ നേരിട്ട് പരിച്ചയപ്പെട്ടു കൊണ്ടിരുന്നു. നാലുപേരില്‍ നിന്ന് അന്‍പത് പേരിലേക്ക് ബ്ലോഗ്ഗേഴ്സിന്റെ എണ്ണം വര്‍ദ്ധിച്ചു.


*യൂസുഫുക്ക രജിസ്ട്രഷന്‍ തിരക്കിലാണ്
വരാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി പരിപാടീ തല്‍സമയമായിട്ട് ഓണ്‍ലൈനിലൂടെ, അതിന്റെ തിരക്കിലായിരുന്നു മൂള്ളുക്കരകാരന്‍.



എന്നേക്കാള്‍ മുമ്പ് എന്റെ നാടിനെ പരിച്ചയപ്പെട്ട കൊട്ടാരക്കര സ്വദേശി ഷരീഫുക്കയെ പരിച്ചയപ്പെടു. ഞാന്‍ ജനിക്കും മുന്‍പേ എടപ്പാള്‍ വന്ന് കുറച്ചുക്കാലം ജോലി ചെയ്തിരുന്നു. അങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് . എടപ്പാളിന്റെ പഴമയെ പറ്റി അദ്ദേഹം വാതൊരാതെ എനിക്കു വിവരിച്ചു തന്നു. ഒരോ ഇടവഴികളിലൂടെയുള്ള യാത്രകള്‍, പഴമയുടെ എടപ്പാള്‍ അങ്ങാടിയെയും അവിടുത്തെ നാടുപ്രമാണികളെയും കുറിചുള്ള കഥകള്‍ തുടങ്ങി എനിക്കു പുതുമയുള്ള വിവരങ്ങള്‍ പഴമകള്‍ ഉണര്‍ത്തി ഷരീഫുക്ക പറഞുതന്നു. വാസ്തവത്തില്‍ എടപ്പാളിന്റെ ഉള്‍ക്കാഴ്ചകള്‍ എനിക്കു ഇപ്പോഴും അറിയില്ല. ആ ഉള്‍ക്കാഴ്ചകള്‍ തേടിയുള്ള യാത്രകളിലാണ് ഞാന്‍. ഒരോ പുതുമകള്‍ പഴമയുടെ വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ വര്‍ഷം എടപ്പാളിന്റെ പഴയക്കാല സമരണകള്‍ക്കു വേണ്ടി ഷരീഫുക്ക എടപ്പാളിന്റെ വഴികളിലൂടെ യാത്ര ചെയ്തിരുന്നത്ര. ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്ര എടപ്പാള്‍.




*ബൂലോകത്തെ പൈതലുകള്‍



പരിച്ചയപ്പെടലുകള്‍ തുടര്‍ന്നുകൊണ്ടിരിന്നു. അതിലൂടെ വെറും കൊച്ചു മൊബൈല്‍ ക്യാമറ കൊണ്ട് ഫോട്ടോപിടിച്ചു ബ്ലൊഗാക്കുന്ന എന്നെ വലിയ കഥകളും കവിതകളും സമകാലിക നിരൂപണങ്ങള്‍ നടത്തുന്നവരില്‍ നിന്ന് സ്വയം തിരിച്ചറിയാന്‍ കഴിഞു. എന്റെ വലിപ്പവും ചെറുപ്പവും ഒന്നു അളന്നു നോക്കി ഞാന്‍. അതിനിടയില്‍ ഒരു പുതിയ വിദ്യാര്‍ത്ഥിസുഹ്ര്ത്തിനെ ലഭിചു. മത്താപ്പ് എന്ന് ദീലിപ്, ഞങ്ങള്‍ രണ്ടു പേരുമാത്രമേ വിദ്യാര്‍ത്ഥിബ്ലോഗമാരമായി മീറ്റിലുള്ളത്. ബാക്കിയുള്ളവരെല്ലാം പ്രവാസിഭാരതീയര്‍, ഐ ടി കമ്പനികളില്‍ ജോലിസമയത്ത് വര്‍ക്ക് ചെയ്യാതെ ബ്ലോഗഴുത്തുന്നവര്‍, ശരീരത്തിന്റെ തളര്‍ച്ചയെ എഴുത്തിന്റെ മികവുകൊണ്ട് മാറ്റുന്നവര്‍, ജീവിതത്തിന്റെ ബാക്കികഴിച്ചുക്കൂട്ടുന്നവര്‍.... മത്താപ്പും കഥാക്ര്ത്തും നീരുപകനുമാണ്. മത്താപ്പുമായി വന്ന ഒരു കൂതറ
ചങ്ങാതിയെ പരിചയപ്പെടപ്പോള്‍ കക്ഷി ഒരുസാധുവാണ്.എന്നാലും ബ്ലൊഗില്‍ കൂതറക്കു തുടക്കിമിടുക കൂതറ ഹാഷിം തന്നെ.


*മത്താപ്പ് തിരികൊളുത്തിരിക്കുന്നു



*ചാണ്ടികുഞു ഐസ്ക്രീം നുണയുന്നു.. കൂതറ ഹാഷിം ഫോണില്‍



*ബൂലോക പത്രവായന



ഔപചാരികമായി പരിപാടികള്‍ക്ക് തുടക്കം കുറിചു. വന്നവര്‍ വന്നവര്‍ സദസ്സിനു സ്വയം പരിച്ചയപെടുത്തി കൊടുത്തു. ഞാനു ഒന്നു സ്വയം ആളായി എന്നെ പറ്റി പൊക്കി പറയാന്‍ പറ്റിയ സമയം. എന്നാലും വാസ്തങ്ങള്‍ ഏല്ലാവര്‍ക്കും അറിയാമല്ലോ?. പരിപാടിയുടെ മുഖ്യാതിഥിയായി കവി മുരുക്കന്‍ കാടാക്കട്ടയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയവും വിപ്ലവും നിറഞ കവിതകള്‍ ആദ്യവും അവസാനവും മീറ്റ് പിരിയാന്‍ ആലപിക്കപ്പെട്ടു.



*ഷരീഫ്ക്ക സ്വയം പരിച്ചയപെടുത്തലില്‍


*കവി മുരുക്കന്‍ കാടാക്കട്ട സദസ്സില്‍





*ബാക്കി





*നാസര്‍ക്കയുമായി സംഭാഷണത്തില്‍


ചായകുടിയും ഉച്ചഭക്ഷണവുമെല്ലാം അതിന്റെ സമയത്തു തന്നെ നടന്നു. ഒരുപാടും ബ്ലൊഗിന്റെ അഭാവം ഉണ്ടായിട്ടും ബ്ലൊഗ് മീറ്റ് ഒരു വേറിട്ട അനുഭവമായി.ചാണ്ടികുഞിന്റെ തമാശകളും തോന്ന്യാസിയുടെ തോന്ന്യാസങ്ങളും കാപ്പിലാന്റെ കലിപില്ലാത്ത സംസാരവും പാവപ്പെട്ടവന്റെ പാവത്തരങ്ങളും ഹരീഷ് തൊടുപുഴയുടെ ഫോട്ടൊപിടുത്തവും അങ്ങനെ ഒത്തിരിപേര്‍... കുമാരസംഭവമാക്കിയവര്‍, കൂതറ കളിച്ചവര്‍, മത്താപ്പിനു തിരികൊളുത്തിവര്‍..... പിന്നെ എല്ലാവരുടെ വിക്ര്യതമായ മുഖം കാരികേച്ചര്‍ വരച്ച സഞ്ജീവേട്ടന്‍.. ഇനിയുമുണ്ട് പറയാന്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. എന്നെ അവിടെ ക്ഷമിച്ചതുപോലെ ഇവിടെയും ക്ഷമിക്കുക.



നാലുമണിയോടെ എല്ലാ കലാപരിപാടികളും അവ്സാനിച്ച് ഹാഷിംക്കയുടെ കൂതറ മാരുതിയില്‍ ഞാന്‍ വിട്ടിലേക്കുള്ള യാത്ര തൂടര്‍ന്നു.

Nb: എല്ലാവരുടെയും എല്ലാറ്റിന്റെയും
പകര്‍ത്താന്‍ സാധിച്ചില്ല. വെളിചമായിരുന്നു പ്രശ്നക്കാരന്‍

Tuesday, September 7, 2010

യാത്ര തുടങ്ങി

വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര തുടരണമെന്ന് മനസ്സ്‌ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. 6 സെമസറ്റരിന്റെ പരിക്ഷ കഴിഞ്ഞ്‌ രണ്ടു ദിവസം അവധി ലഭിച്ചതിനാല്‍ ഞാനും റഷീദും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക്‌ സുഗമായി നോമ്പ്‌ നോല്‍ക്കാന്‍ വേണ്ടി യാത്ര തിരിച്ചു. റൂമില്‍ നിന്നാല്‍ അത്താഴവും മറ്റും കണക്കാണ്‌. എന്തു കൊണ്ടൊ ഞാന്‍ ചുമ്മാ റൂമില്‍ തങ്ങി. റഷീദും വീട്ടിലേക്ക്‌ പോക്കാന്‍ തയ്യാറുയെടുത്താണ്‌. പക്ഷെ ചില സാങ്കേതിക തകരാറും മൂലം, അതു മുടങ്ങി.

സുന്ദരമായ ഉറക്കത്തിനു ശേഷം നോമ്പ്‌ തുറക്കാനുള്ള യാത്ര ആരംഭിച്ചു. ഞങ്ങള്‍ അടുത്ത പ്രദേശത്തെ പള്ളികളെയാണ്‌ ഇഫ്ത്താറിനു അഭയമേക്കാറുള്ളത്‌. കെട്ടാങ്ങല്‍ പള്ളിയിലെ ഇഫ്ത്താറും നിസ്കാരും കഴിഞ്ഞ്‌ ശരീരത്തിനു കൂടുതല്‍ ഭാരമേക്കാന്‍ ഹെവി ഫുഡ്‌ തന്നെ വേണമേന്ന് വാശിയിലാണ്‌ ഞങ്ങള്‍. ഇന്നലെ തുറന്ന ബ്രൊസ്റ്റ്‌ ഹോട്ടല്‍ ഇന്നു ഞങ്ങളുടെ വരവ്‌ അറിഞ്ഞു തുറന്നിട്ടില്ല.വേറെ ഒരു ഹോട്ടലും രക്ഷക്കില്ല.

അങ്ങനെ കിട്ടിയ ബസ്സിൽ കുറെ വർത്തമാനങ്ങൾ പറഞ്ഞ് തീർത്ത് കാലിക്കറ്റിലെത്തി ചേർന്നു. ടൌണിന്റെ രാത്രികാഴ്ചകളിൽ നടന്നു നീങ്ങി അൽ-ബൈക്ക് ഹോട്ടൽ ആയിരുന്നു പിന്നെ ലക്ഷ്യം വെചത്. പക്ഷെ ആ ലക്ഷ്യവും പൂർത്തികരിക്കുവാൻ കഴിഞ്ഞില്ല. റമളാൻ ദിനങ്ങളിൽ ഇവിടെങ്ങളിൽ ഹോട്ടൽ ഒരു സമയത്തും തുറന്നു പ്രവർത്തിക്കാറില്ല എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല.തുറന്നു പ്രവർത്തിക്കില്ല എന്നു എഴുത്തിവെചിരിക്കുന്നതും നോക്കിപിന്തിരിഞ്ഞ് നടന്നു.ഇനിയതു? എവിടെ? എന്ന ചോദ്യങ്ങൾ പരസ്പരം ചോദിചു മുന്നോട്ട് തന്നെ .
എല്ലാ ദിക്കിലേക്കും നോക്കി ഒരു ഹോട്ടലിന്റെ മണം വരുന്നുട്ടോ എന്നതായിരുന്നു.ഒരുനോട്ടം റഹ്മാനിയ ഹോട്ടലിനു മുമ്പിലെത്തിചു. ഞാൻ ഇതുവരെ കേൾക്കാത്ത കേത്തൽ ചിക്കൻ സെപ്ഷ്യൽ വെയ്റ്റ്റോട് പറഞ്ഞ് വെയ്റ്റ് ചെയ്ത് ട്വിറ്റു ചെയാനാരംഭിചു. കേത്തലിന്റെ കാര്യം ട്വിറ്റിയപ്പോൾതന്നെ മറുപടിയും തിരുവനന്തപുരക്കാരുടെ പ്രിയവിഭവമത്രെ.നെയ്ചോറും കേത്തൽ ചിക്കനു പിന്നെ കുടെ കുടിക്കാൻ ലൈമും മേശപ്പുറത്ത് എത്തികഴിഞ്ഞിരുന്നു.
റഷീദ് വന്നപ്പാടെ തുടങ്ങി. ട്വിറ്റിങ്ങ്മതിയാക്കി കേത്തൽ ചിക്കൻ രുചിക്കാൻ നാവുകൾ റെഡിയാക്കി. എരുവിനു വേണ്ടി ചുട്ട ഉണക്കമുളക്ക് ചേർക്കുന്നുണ്ട് ഇതിൽ. ഇളംപ്രായമുള്ള കോഴിയെ കേത്തലിനു വേണ്ടി പാകം ചെയുന്നത്. എരുവിനു ശമനം ലഭിക്കാൻ ഇടക്കിടെ ലൈം കുടിചു തീർത്തു. ഒരു പുതിയ വിഭവം കഴിക്കുന്നതിന്റെ ത്രില്ലിലാണ് റഷീദ്. അറിയാൻ മേല്ലാത്ത് പറഞ്ഞ് കുടുങ്ങുക പതിവാണ് ഭക്ഷണം കഴിക്കുമ്പോൾ. അതൊക്കെ ഒരൊ പരീക്ഷണങ്ങളാക്കി ജീവിതത്തെ മുന്നോട്ട് യാത്രയാക്കുക എന്നതായിരിക്കണം എന്തിലും. നാവിൽ രുചിയൂറും കേത്തൽ കഴിക്കുന്ന വിവരം റ്റ്വിറ്റരിൽ ഇടപ്പോൾ തന്നെ ഇതൊന്നു പറഞ്ഞ് കൊതിപ്പിക്കല്ലെ എന്ന് .
ഭക്ഷണം തേടി കെട്ടാങ്ങളിലേക്ക് ഇറങ്ങിയവർ കോഴിക്കോട്ടെ അൽ-ബ്ക്കും പ്രതിക്ഷീചു ബസ്സ് ഇറങ്ങിയവർ പുതിയ രുചിമേറി തിരിചു ഇളം കാറ്റിന്റെ തലോടൽ വാങ്ങി സർക്കാർ വക മുക്കത്തേക്കുള്ള അവസാന ബസ്സിൽ യാത്ര തുടർന്നു. നാളെയുടെ യാത്ര എവിടെക്കു എന്ന് ചോദ്യവുമായി സൂര്യന്റെ പ്രകാശമുദിക്കും അല്പം മുമ്പ് വരെ ഉറക്കം തൂടർന്നു.