Friday, September 9, 2011

വയനാടൻ യാത്ര 2 - ആദ്യം, അവസാന സ്റ്റോപ്പിലേക്ക്

ഇന്നലെയുടെ ക്ഷീണമൊന്നു ബാധിച്ചില്ല, അതുകൊണ്ട് തന്നെ നേരത്തെ വെളുപ്പ് കണ്ടു. ഏല്ലാവരും കുടയുമായി ഇറങ്ങിയപ്പോൾ, എന്റെ കുടക്ക് ഞാൻ മഴ കൊള്ളുവാനുള്ള ഭാഗ്യം കൊടുത്തില്ല. രാത്രിഭക്ഷണം അകത്താക്കിയ ഹോട്ടലിൽ നിന്നു തന്നെ രാവിലെയും അകത്താക്കി. നല്ല ഇഡ്ഡ്ലിയും സാമ്പാറും. പകലിന്റെ കാഴ്ച്ചകളിലേക്ക് സുൽത്താൻ ബത്തേരി തിരക്കു പിടിച്ചു വരുന്നത്തെ ഉള്ളു. ടൗൺ ആണെങ്കിലും ഇപ്പോഴും ഗ്രാമപഞ്ചായത്താണ് ഭരിക്കുന്നത്. ഇനി വരാനുള്ള മുൻസിപാലിറ്റികളിൽ ഒന്നാകാൻ ചാൻസ് ഉണ്ട്.

എവിടെക്കു എന്ന ചോദ്യം മുന്നിൽ കിടക്കുന്നുണ്ട്. ആദ്യം ഏതു കാഴ്ച്ചകളുടെ പിന്നാലെ യാത്ര ചെയ്യണം എന്നതിനു മുന്നിൽ വന്നു നിന്ന കെ.എസ്.ആർ.ടി.സി. ഉത്തരം തന്നു. മുത്തങ്ങ വഴി പൊൻകുഴി.  ഫുട്ബോൾ കളിക്കുവാനുള്ള സ്ഥലമുണ്ട് ബസിനുള്ളിൽ. തിക്കി തിരക്കി തീരെ സ്ഥലമില്ലെങ്കിലും ബസിലെ കണ്ട്ടക്ർമാർ എപ്പോഴും പറയുന്ന പ്രയോഗമാണ് " ഒന്ന് മുന്നോട്ട് നിന്നാണീ, മുമ്പിൽ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട്' എന്ന്. പക്ഷെ ഇവിടെ വാസ്തവമാണ്. ഞങ്ങൾ കയറിയപ്പോഴാണ് ഒന്നു ആളാവുന്നത്. മൊത്തം എണ്ണിയാൽ ആകെ പത്ത് പേര്. മുത്തങ്ങയും കഴിഞ്ഞ് തിരികെ വരുമ്പോൾ മുത്തങ്ങയിൽ ഇറങ്ങാമെന്നതിൽ ബസ് എവിടെയാ അവസാനം നിർത്തുന്നത് അവിടെ. ഇത്തിരി ദൂരെ ആകുമ്പോഴെക്കും ബസ് നിർത്തി, ടിക്കറ്റിനു അനുവദിച്ച യാത്ര അവസാനിച്ചിരിക്കുന്നു. ഇനി നടന്ന് വയനാടിന്റെ ഭംഗിയും മഴയും എല്ലാം ആസ്വദിക്കാം...

സീതാദേവി ക്ഷേത്രം


കബനി പുഴ

 പച്ച പരവതാനി വിരിച്ച  പൊൻകുഴി
പൊൻകുഴിയിലെ പ്രസിദ്ധ സീതാദേവി ക്ഷേത്രത്തിൽ തീർത്ഥാടകരുടെ തിരക്കാണ്, ബലികർമ്മം ചെയ്യുന്നവരുടെ തിരക്ക് ഇന്ന് എന്തോ കുറവാണ്. ഇതിലൂടെ ഒഴുക്കുന്ന കബനി നദിയിലാണ് പാപമോക്ഷത്തിനു വേണ്ടി കർമ്മങ്ങൾ നടത്തേണ്ടത്. ഒരു ഹിന്ദൂ ആചാര്യൻ കർമ്മങ്ങൾ ഒരു കുടുംബത്തിനു ശ്ലോകങ്ങൾ ചൊല്ലി നടത്തികൊടുക്കുന്ന രീതി ആദ്യമായാണ് നേരിൽ കാണുന്നത്. അങ്ങനെ പുതിയ അറിവും ആദ്യകാഴ്ച്ചയും കണ്ട് പുതുവഴികളെ തേടികൊണ്ടിരുന്നു. സ്ഥലത്തിനു പൊൻകുഴി എന്ന പേരു വരാൻ കാരണം സീത ഭുമിയിലേക്ക്  ഇറങ്ങിച്ചെന്നത്തുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. പൊൻകുഴി പച്ചപ്പു കൊണ്ട് മനോഹരമായിരിക്കുന്ന പാതയിലൂടെ നടന്ന് ക്ഷേത്രത്തിനു അരികെയിലുള്ള ഇടവഴികളിലൂടെ പഠനയാത്ര തുടർന്നു.

നീർമാതളത്തിനൊരു കുട
അവിടെ ഒരു ചെടിക്കു ചുറ്റും കെട്ടിയിരിക്കുന്ന വേലിയിൽ കുട വെച്ചപ്പോളാണ് അതൊരു  നീർമാതളചെടി എന്ന് തിരിച്ചറിഞ്ഞത്. കമലാ സുരയ്യയിലൂടെ പ്രസിദ്ധിയാർജ്ജിച്ച മരം, അതുപോലെ എത്ര സാഹിത്യകാരന്മാർ എത്രയോ ചെടികളെ സമൂഹത്തിനുമുൻപിൽ പ്രശസ്തരാക്കി. മാങ്കോസ്റ്റിൻ ചുവടിലിരുന്ന് ബഷീറും അങ്ങനെ അങ്ങനെ....ഡാനിഷിന്റെ സംശയങ്ങളോരൊന്നായി ജെ.പി സാർ തീർക്കുമ്പോൾ നമ്മളതൊക്കെ കേട്ട് നിൽക്കും. അവനുള്ളത് കൊണ്ട് നമുക്കും കാര്യങ്ങൾ മനസിലാക്കുവാനായി. ഞങ്ങൾ ഇങ്ങോട്ടുള്ള ബസ് യാത്രയിൽ ഞങ്ങളുടെ സ്വപ്‌നങ്ങൾ പങ്കുവെക്കുകയായിരുന്നു. ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നും വിവിധങ്ങളായ സംസ്‌കാരങ്ങളെയും ഭാഷകളെയും ഭുമിയുടെ സൗന്ദര്യത്തെയുമൊക്കെ തേടിപിടിച്ച് പഠിക്കണെമെന്നൊക്കെ സംസാരിച്ചിരിക്കുമ്പോഴെക്കാണ് പൊങ്കുഴിയിൽ എത്തിചേർന്നത്. ഞങ്ങൾ സന്തുഷ്‌ടരാണ് ജെ.പി എന്ന വിജ്ഞാന കലവറയോടെപ്പം യാത്ര ചെയ്യുവാനും എന്നെയും അവനെയും കണ്ടുമുട്ടുവാനും സാധിച്ചതിൽ.

ഇഞ്ചിത്തോട്ടം

ഇലട്രിക് വേലി കെട്ടിയ ത്തോട്ടം


ഇടവഴിയിലൂടെ നടന്നു നീങ്ങിയത് ഇഞ്ചിത്തോട്ടത്തിനരികിയിലേക്കാണ്, എൻഡോസൾഫാൻ വിഷയം കത്തി നിൽക്കുമ്പോഴാണ് ഈ യാത്ര. അപ്പോ സാഭാവികമായും അതൊക്കെ യാത്രയിലും ചർച്ചയാക്കുമല്ലോ, ഇഞ്ചിത്തോട്ടങ്ങളിൽ വിഷം പൂശി ഒഴിവാക്കിയിട്ട ബോട്ടിലുകളെ ചൂണ്ടി ഞങ്ങൾ സഞ്ചാരം തുടർന്നു.

കൂൺ

നല്ല കൂൺ തെരയുന്ന കുട്ടികൾ

കാവലായി രാത്രിയിൽ താമസിക്കാൻ ഒരു ഏറുമാടം

മാവിഞ്ചുവടിൽ

നല്ല രസമുണ്ടല്ലേ

കറിവെക്കാൻ നല്ല കൂണുകൾ അന്വേഷിച്ച്  ഇറങ്ങിയ  ആദിവാസി കുട്ടികൾക്കൊപ്പം ഏഴംഗ സംഘം പുതു കാഴ്ച്ചകൾക്ക് ശ്രദ്ധ ഉന്നി നടന്നു. ഇഞ്ചിത്തോട്ടത്തിനു കാവലിരിക്കാൻ ഏറുമാടം നിർമ്മിച്ചിരിക്കുന്നതായി കണ്ടു, ആനയുടെയും പന്നിയുടെയും ആക്രമണത്തിനു ഒരു പക്ഷെ   ഇഞ്ചികൾ ഇരയാക്കും, അതിൽ നിന്നു രക്ഷിക്കാനാനു രാത്രി കാവലും ഇലട്രിക് വേലിയും.  അതൊക്കെ പിന്നിട്ട്  വലിയൊരു മാവിഞ്ചുവടിലാണ് എത്തിപ്പെട്ടത്. നൂൽമഴ ഇഞ്ചിത്തോട്ടങ്ങളെ നനക്കുന്നുണ്ടായിരുന്നു. ഏല്ലാവരും കുടയുടെ ചുവടിലായത് കൊണ്ട കുടയും നനയുന്നു. സഹയാത്രികനും  ഒരേ സ്വപ്‌നക്കാരനുമായ ഡാനിഷിന്റെ കുടയിൽ ഞാനും കയറി പറ്റി. നൂൽമഴയുടെ പെയ്ച്ചലിൽ കുഞ്ഞുകിളികൾ ആകാശത്തിനു താഴെത്തു ശ‌ബ്ദമുണ്ടാകി ആഘോഷിക്കുന്നുണ്ടായിരുന്നു. കരീംക്ക മാവിനു നല്ല ഉന്നം നോക്കി ഏറ് തുടങ്ങിയിരിക്കുന്നു, തുടരെ ഏല്ലാവരും ഒരുമിച്ച് ഏറി മൽസരം ആരംഭിച്ചു ആര് ആദ്യം ഫ്രെഷ് മാങ്ങ വീഴ്ത്തും, അതിനിടക്ക് പതുക്കെ നടന്നു വന്നിരുന്ന രണ്ട് കുട്ടികൾ മാവിനെ നോക്കി നല്ലൊരു ഏറും വെച്ച് കൊടുത്ത് അപ്പാടെ വീണ മാങ്ങയും കടിച്ച് തിന്നു കൂൺ പെറുക്കി നടക്കുന്നവരോടെപ്പം കൂടി. ഇവിടെ  ഏറിയൽ തുടർന്നുകൊണ്ടിരിക്കുകയാണ്, അങ്ങനെ ഒന്ന് രണ്ട് നല്ല് മധുരിക്കും മാങ്ങ വീണൂ. വീണ്ടും ഏറിയാൻ ആഗ്രഹം മൂത്തു, എത്രക്ക് രസമുള്ള ചെറു നാടൻ മാങ്ങ.

ദൂരെ ദൂരെ

എന്നെയും കാത്ത്,


ഞാൻ പതുക്കെ ദൂരെക്ക് നോക്കിയപ്പോൾ, ഒരു പറ്റം മാൻപേടകൾ കുറ്റിക്കാട്ടിൽ. കാലടിവെച്ച് പതുക്കെ പതുക്കെ അടുത്തെത്തുവാൻ ശ്രമിച്ചെങ്കിലും, അടുത്തെത്തി പക്ഷെ അവർ കാട്ടിലേക്ക് ഒളിച്ചോടി, എന്റെ തല്ലിപൊലി ക്യാമറ ദൂരെ നിന്നുള്ള കാഴ്ച്ചകളെ വ്യക്തമാക്കുകയില്ലല്ലോ,ആ കാഴ്ച്ചകൾ കണ്ണിൽ സോറ്റോർ ചെയ്തുവെച്ചു 

നിരാശയുടെ മടക്കം ആഗ്രഹിച്ചു നിൽക്കുമ്പോൽ ഇടതുവശത്ത് നിന്ന് ഒരാൾ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അരികെയിലേക്ക് പോയപ്പോൾ എന്റെ കണ്ണിൽ നിന്ന് കാണാതെ പോകുമായിരുന്ന മയിലുകളെ കാണിച്ചു തന്നു. കുറച്ചുനേരം അതിന്റെ സൗന്ദര്യം വായനോക്കി നിന്നു. എന്നെ വിളിച്ചുകൊണ്ടിരുന്ന ആൾ പിന്നെ എന്നെ അടുത്തേക്ക് വിളിച്ചു. പടച്ചോനെ എന്തെങ്കിലും പ്രശ്നം വല്ലതും?? ഞാൻ അദ്ദേഹത്തിനെ ഇഞ്ചിത്തോട്ടത്തിൽ അത്രികമിച്ചു കയറിയിട്ടു ഒന്നുമില്ലല്ലോ, പിന്നെ എന്തിനാ? ചുമ്മാ പലതും എന്നോട്ട്  തന്നെ ചോദിച്ച് അദ്ദേഹത്തിനെ അടുത്തേക്ക്  ചെന്നു.


കയ്യിൽ പിടിച്ചിരിക്കുന്നത് എന്റെ നേരെക്കു നീട്ടി, പടച്ചോനെ എന്താണിത്? വലിയൊരു കവർ. ഇത് നിങ്ങൾ എടുത്തോളു, അതു വാങ്ങാതെ തന്നെ ഞാൻ ഒന്നു നോക്കി. കവർ നിറയെ ചെറുമാങ്ങകൾ. " നിങ്ങൾ അവിടെ മാങ്ങക്കു ഏറിയുന്നത് കണ്ടപ്പോൾ , വീട്ടിൽ കുറെ മാങ്ങ ഇരുപ്പുണ്ടായിരുന്നു, ഇവിടെ ആർക്കും വേണ്ട, ഇങ്ങ കഴിച്ചോളു" എന്നു പറഞ്ഞു വീണ്ടും എന്നിലേക്ക് നീട്ടി. ആദ്യമൊക്കെ വേണ്ടായെന്ന് ഫോർമാലിറ്റി  പറഞ്ഞെങ്കിലും അത്ങ്ങ് മേടിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് സുരേഷ്. ഇന്നു ജോലിയില്ല. വളരെ സന്തോഷത്തോടെ അവർ തന്നു, സ്വീകരിച്ചു. ഏല്ലാവർക്കും വേണ്ടി നന്ദി പറഞ്ഞ് കവറും പൊക്കി പിടിച്ച് യാത്രസംഘത്തിന്റെ അടുത്തേക്ക്  തിരിച്ചു നടന്നു.

അപ്പോ കഴിക്കാം അല്ലേ

ചായകുടിയിലാണ്കഴിയാൻ കുറച്ച് മാത്രം


അവർ മാവിനരികെയുള്ള ആദിവാസി വീടിന്റെ മുറ്റത്ത് വിശ്രമിക്കുകയാണ് ഏറ് കഴിഞ്ഞ്, ആദിവാസി കുടുംബത്തോട് കുശലാനേഷണം നടത്തിരിയിക്കുന്നിടയിൽ എന്റെ മാങ്ങ കവറുമായുള്ള വരവ്. അതിവേഗതയിൽ തന്നെ കവർ കാലി ഹൊ ഗയ്യാ,  അംഗൻവാടിയിൽ പഠിക്കുന്ന കൃഷ്ണപ്രിയയും വിഷ്‌ണുവും പുസ്തകങ്ങളുമായി പുറത്തിരുപ്പാണ്, ഞങ്ങളുടെ തീറ്റക്ക് ആസ്വദിച്ചിരിപ്പ് തന്നെ. അവർക്കൊന്നും മാങ്ങയോട് അത്ര ഇഷ്ടമില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന ഭാവമായിരുന്നു അവർക്ക്. പക്ഷെ അഹങ്കാരത്തിൻ ഭാവമല്ലടോ, നിഷ്കളങ്കത് തുളുമ്പുന്ന കറുപ്പിൻ അഴക്. സമുഹത്തിൻ ഉയർച്ച എന്നു പറയുന്നത് ഇവരൂടെ ഉയർച്ചയാണ്. ഇവരുടെ വിദ്യാഭ്യാസം, പ്രാഥമികാവശ്യങ്ങൾ, ആരോഗ്യം എല്ലാം സർക്കാറിന്റെ ബാധ്യതയാണ്. ഒരുപാട് പദ്ധതി ഇവർക്കായി ഉണ്ടെങ്കിലും നടപ്പിലാക്കുവാൻ ഉന്നത തലങ്ങളിലുള്ളവർക്ക് ബുദ്ധിമുട്ട്. നമ്മുടെ പൂർവികരും ഇങ്ങനെയൊക്കെ ആവാം ജീവിച്ചിട്ടൂണ്ടാകുന്നത്. പിന്നിട് വന്ന മാറ്റങ്ങളിലൂടെ നാം നല്ല സ്ഥിതിയിലെത്തിയത്. ആരെയും നാം മറന്നു കൂടാ, അവഗണിച്ചു കൂടാ, എല്ലാ ദൈവത്തിന്റെ മനോഹരങ്ങളായ സൃഷ്‌ടികൾ‌.

പുഞ്ചിരി


എവിടെ ? ഇന്നലെയുമുണ്ടായിരുന്നു.അപ്പ് അപ്പ്.. ഓട്ടമൽസരമല്ല, ജീവനോട്ടമാണേ

രക്ഷപ്പെട്ടൽ


മധുരമുള്ള സ്വീകരണവും മധുരമുള്ള മാങ്ങയും യാത്രയെ സമ്പുഷ്ടമാക്കുന്നതിനിടയിൽ എന്നെ കണ്ട് ഒളിച്ചോടിയ മാൻപേടകൾ ഇതാ അടുത്തേക്ക് ഓടി വരുന്നു, ഭയങ്കര ഓട്ടം ഒന്നിന്നു പുറകെ ഒന്നായി, സംഭവം എന്താണ് എന്നു വെച്ചാൽ  ഇര തേടി നടക്കുന്ന ചുണകൂട്ടൻ ചെന്നായകൾ പിറകെ വന്നിരുന്നു, അപ്പോഴെക്കും മാൻപേടകൾ അടുത്ത കുറ്റിക്കാട്ടിൽ ഒളിച്ചു.ഇളിമ്പ്യനായി ചെന്നായകളും മടങ്ങി. ഞങ്ങൾ മാങ്ങ തീറ്റ മൽസരം പൂർത്തിയാക്കി കുടുംബത്തോട് നന്ദി പറഞ്ഞ് യാത്ര തുടർന്നു, അപ്പോഴും ഡാനിഷിന്റെ മനസ്സിൽ വീണ്ടും മാങ്ങ തന്നവർക്ക് നന്ദി പറയുവാൻ ആഗ്രഹം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാവർക്കും പറഞ്ഞ് തന്ന് കൊണ്ട് പിന്നെ പറയേണ്ടല്ലോ!
കറുത്ത സുന്ദരി

സ്ക്കുൾ ഇല്ല

സ്ക്കുൾ മുറ്റത്ത്

ഇന്ന് ഞാനാ എല്ലാം ചെയ്യുന്നത്കഞ്ഞി റെഡി


തിരികെയുള്ള യാത്രയിൽ വഴിയരികെയുള്ള ആദിവാസി കോളനിയിൽ ഒന്ന് മിന്നൽ സന്ദർശനം നടത്തുവാൻ തീരുമാനിച്ചു, നൂൽമഴയിൽ നീങ്ങുന്ന യാത്ര സംഘം ആദിവാസി കുടുംബങ്ങളെ സന്ദർശിക്കുമ്പോൾ അവരുടെ മുഖത്ത് വല്ലാത്ത അപരിചിതം. കുട്ടികൾക്കായി വിദ്യാഭ്യാസത്തിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുന്നത് സർവ്വ ശിക്ഷാ അഭിയാനിന്റെ പഠനകേന്ദ്രമുണ്ട് അവിടെ . കരീംക്കയും ഹനീഫക്കും ശങ്കരേട്ടനു കൂടെ നിന്ന് സക്കുളിൽ ഓർമ്മകളിൽ ഒരു പോസ് ഫോട്ടോ. തൊട്ട് അടുത്ത് വീട്ടിൽ ഗൃഹനാഥന്‍ അടുക്കളയിൽ കഞ്ഞി ഉണ്ടാക്കുന്ന തിരക്കിലാണ്, ഭാര്യ പണിക്ക് പോയിരിക്കുകയാണ് ഇഞ്ചിത്തോട്ടത്തിൽ. കളകൾ പറിച്ച് മാറ്റുവാനാണ് ജോലി, മഴക്കാലമായത് കൊണ്ട് ആണുങ്ങൾക്ക് പണിക്കുറവാണത്രെ. അപ്പോ വീടുജോലികൾ ആണുങ്ങൾ ചെയ്യണം വല്ലതും വീട്ടിലേക്ക് കിട്ടാൻ. അരിയൊക്കെ മുത്തങ്ങയിലെ റേഷൻകടയിൽ ചെന്ന് വാങ്ങിക്കും സർക്കാർ വകയുള്ളത്. കറി സാധാരണയായി കൂൺ കറിയാണ് ഉണ്ടാക്കാറുള്ളത്. ഡാനിഷ് അതും ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി. യാത്രകളെ ഏറെ ഇഷ്‌ടപ്പെട്ടു, അതിനുപരി അറിവുകളെയും സ്നേഹിക്കുന്നവൻ. അല്ലാഹു അനുഗ്രഹിക്കട്ടെ അവനെ.

യാത്ര മുന്നോട്ട്

ഇനിയും വഴികൾ ഏറെ

പച്ച വിരിപ്പ്


ഇത് ഞാൻ ജാബിർ 

മുന്നോട്ട് തന്നെ....


ഞങ്ങളുടെ പതുക്കെയുള്ള നടത്തം മറ്റു യാത്രികരെ വെയിറ്റു ചെയ്യിപ്പിച്ചു, പൊങ്കുഴിയിലേക്ക് മടങ്ങി നടന്നെത്തി. മുത്തങ്ങയിലേക്ക് പോകുവാനുള്ള വന്ന ബസ്സ് തിരിച്ചു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവശമുള്ള പച്ചപ്പിന്റെ മനോഹാരിതയിൽ മുന്നോട്ട് നടക്കാം. പച്ചയുടെ വിരിപ്പു വിരിച്ച  പൊങ്കുഴിയുടെ  ആരെയും തന്നെ ആകർഷിക്കും, പക്ഷെ ഇനിയും മുന്നോട്ട് സഞ്ചരിക്കുവാനുണ്ട്, ഇനിയും യാത്രകൾ അവശേഷിക്കുകയാണ്. കാത്തിരിക്കുകയാണ് ഓരോ അറിവും കാഴ്ച്ചകളും അനുഭവങ്ങളും. ഓർമ്മകളുടെ കഥകൾ പറഞ്ഞ് ശങ്കരേട്ടന്റെ കൂടെ മുന്നോട്ട് പ്രയാണം തുടങ്ങി. പഴയ കെ,എസ്,യു ക്കാരൻ എടപ്പാളിൽ വന്ന കഥയൊക്കെ. അന്നത്തെ കോളേജ് ഇലക്ഷനിന്റെ ക്യാമ്പയിനുമായൊക്കെ നാടു സഞ്ചരിച്ച കഥകളൊക്കെ ഓർമ്മകളിൽ നിന്ന് വർഷങ്ങൾ പിന്നോട്ടാക്കി ഇന്നിന്റെ യാത്രയിലുമെത്തി. അങ്ങനെ NH 212 യിലൂടെ മുത്തങ്ങയിലേക്ക്...

28 comments:

ജാബിര്‍ മലബാരി said...

മടിയെ അവസാനം പമ്പ കടത്തി, പക്ഷെ എഴുത്ത് ഇപ്പോഴും തീർന്നിട്ടില്ല. ഇനിയും ബാക്കി. ഇതുവരെ എഴുതി അങ്ങനെയുണ്ട്?

ഫോട്ടോസ് കൂടുതലായോ?

ചെറുവാടി said...

ജാബിറെ,
നിന്‍റെ യാത്രയില്‍ ഞാനും കൂടി ട്ടോ കൂടെ.
കണ്ടാലും കണ്ടാലും കൊത്തി തീരാത്തതാണ് വയനാടന്‍ കാഴ്ചകള്‍ . അതിന്‍റെ ഉള്‍തുടിപ്പുകളിലേക്കാണ് നീ നടന്നതും നിന്‍റെ ക്യാമറ മിഴി തുറന്നതും.
ഓരോ തവണ പോവുമ്പോഴും ഓരോ അനുഭവം കൂടെ പോരും.
വളരെ നന്നായിട്ടുണ്ട് വിവരണം. യാത്ര തുടരുക.. അഭിനന്ദനങ്ങള്‍

junaith said...

സുഫ്സിലെ തകര്‍പ്പന്‍ ചിത്രങ്ങള്‍...നാട്ടു മാങ്ങയൊക്കെ കഴിച്ച കാലം മറന്നു...വയനാട്ടിലൂടെ ബസ്സില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അവിടെയിറങ്ങി ആ ഭംഗി ആസ്വദിക്കാന്‍ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല..ഇന്ഷാ അല്ലാഹ് ഒരവധിക്ക് ഇനി തീര്‍ച്ചയായും വയനാട്ടില്‍ പോകണം...
ബാക്കിയുള്ള ചിത്രങ്ങളും വിവരണങ്ങളും വേഗം പോരട്ടെ...

Jefu Jailaf said...

great photos. ellam nannayirikkunnu..

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

നാട്ടറിവ് യാത്രകള്‍ ആസ്വാദ്യകരമാണ് ഒപ്പം വിജ്ഞാന പ്രദവും . വിദേശ രാജ്യങ്ങളെയും ലോക സാംസ്കാരിക കേന്ദ്രങ്ങളെയും വരെ മന:പാഠം ആക്കിയ പലര്‍ക്കും സ്വന്തം നാട്ടിലെ ഗ്രാമങ്ങളെക്കുറിച്ചും ,കാടിനേയും മനുഷ്യരെയും ജന്തു ജാലങ്ങളെയും കുറിച്ചും കാര്യമായ അറിവില്ലായ്മ നിലനില്‍ക്കുന്നുണ്ട് . നാടും നാട്ടകവും അറിഞ്ഞു വളരാന്‍ വരുന്ന തലമുറകള്‍ കൂടുതല്‍ ശ്രദ്ധിക്കണം ..ഇത്തരം യാത്രകള്‍ അതിനു പ്രചോദനം ആകും തീര്‍ച്ച .

ഋതുസഞ്ജന said...

good post... yathra thudaroo.. photos ishtamaayi. njan ith vare poyittilla vayanattilekk:(

ഷാജു അത്താണിക്കല്‍ said...

താങ്കളുടെ എഴുത്തും ചിത്രങ്ങളും നല്ല രസമുണ്ട്, നല്ല വിവരണം
ആശംസകള്‍

faisu madeena said...

അവസാനം നീ വീണ്ടും എഴുതി അല്ലെ ഹംക്കേ ..അന്നെ ഞമ്മള്‍ ....!

പിന്നെ ആദ്യം നിന്റെ ആ പുരാതന കാലത്തെ കാമറ വല്ല ആദിവാസി കുട്ടികള്‍ക്കും കൊടുത്തു നല്ല ഒരെണ്ണം വാങ്ങണം ..ഒരു സാധനം ഉപയോഗിക്കുന്നതിനു ഒരു ടൈമും കാലവും ഇല്ലെഡേയ്..അതിന്‍റെ ഒക്കെ ഡേറ്റ് കഴിഞ്ഞിട്ട് കാലം എത്രയായി ...?..

പിന്നെ യാത്രയുടെ വിവരണം ഉഷാറായി എങ്കിലും ഡാനിഷ് എന്നയാളുടെ പടം എവിടെ ..ഇതില്‍ ആരാണ് നീ ഇടയ്ക്കിടയ്ക്ക് പറയുന്ന ഡാനിഷ് ...?

Anonymous said...

all the best

Anonymous said...

all the best...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വയനാട് കേരളത്തിന്റെ കാശ്മീര്‍ ആണ്.നന്നായി അത് വരച്ചു കാട്ടി ,ഇത് വരെയുള്ള എഴുത്ത് ഭംഗിയായി .ബാക്കി ?

ANSAR ALI said...

ജാബിര്‍ പദ്യ സാഹിത്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കൂ......എനിക്ക് ജാബിറിന്‍റെ ഗദ്യങ്ങളെക്കാള്‍ കൂടുതല്‍ പദ്യങ്ങള്‍ ആണ് ഇഷ്ടം....

ബഡായി said...

പല യാത്രകളെക്കാളും മനോഹരമായ യാത്ര വിവരണങ്ങള്‍ സമ്മാനിച്ച പ്രിയ സുഹൃത്ത്‌ മന്‍സൂര്‍ ചെരുവാടിയുടെ വാക്കുക്കള്‍ക്ക് താഴെ ഒരൊപ്പ് . ഒരു ആശംസ എക്സ്ട്രാ

പത്രക്കാരന്‍ said...

നമ്മളും കാടിന്റെ മക്കള്‍ തന്നെയാണ് ...
കാട്ടില്‍ നിന്നും കൂട്ടം തെറ്റിയവര്‍, അവരല്ല നമ്മളാണ്...
കാടിന്റെ സൌന്ദര്യമാണ് കാടിന്റെ മക്കള്‍ക്കും..
കാടിന്റെ സൌന്ദര്യത്തില്‍ വീണു പോകാതെ, വിവരണത്തിന് തടസം വരാതെ കാടിന്റെ മക്കളുടെ സൌന്ദര്യവും ജീവിതവും ഒരു പോലെ വിവരിച്ചു..


" നൂൽമഴയിൽ നീങ്ങുന്ന യാത്ര സംഘം" അതെനിക്കങ്ങു പിടിച്ചു!!!
ഒരു മലബാറി ടച്ച്‌ ഉണ്ട് ..."സമുഹത്തിൻ ഉയർച്ച എന്നു പറയുന്നത് ഇവരൂടെ ഉയർച്ചയാണ്. ഇവരുടെ വിദ്യാഭ്യാസം, പ്രാഥമികാവശ്യങ്ങൾ, ആരോഗ്യം എല്ലാം സർക്കാറിന്റെ ബാധ്യതയാണ്. ഒരുപാട് പദ്ധതി ഇവർക്കായി ഉണ്ടെങ്കിലും നടപ്പിലാക്കുവാൻ ഉന്നത തലങ്ങളിലുള്ളവർക്ക് ബുദ്ധിമുട്ട്. നമ്മുടെ പൂർവികരും ഇങ്ങനെയൊക്കെ ആവാം ജീവിച്ചിട്ടൂണ്ടാകുന്നത്. പിന്നിട് വന്ന മാറ്റങ്ങളിലൂടെ നാം നല്ല സ്ഥിതിയിലെത്തിയത്."

എഴുതി തീര്‍ത്തിട്ട് അടുത്ത യാത്ര പോകാനുണ്ടോ? ഈ വാക്കുകള്‍ ഒന്ന് കൂടി സൌന്ദര്യവല്ക്കരിക്കാമായിരുന്നു ...

ഷിബു തോവാള said...

ജാബിർ...വളരെ നന്നായിരിക്കുന്നു..വയനാടൻ കാടുകളുടെ മനോഹാരിത, എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി....താങ്കളുടെ വിവരണം മനസ്സുകൊണ്ടുള്ള ഒരു വയനാടൻയാത്രക്ക് അവസരമൊരുക്കിത്തന്നിരിക്കുന്നു...ആശംസകൾ..

Jenith Kachappilly said...

Kollam!! Photos kooduthal kothippikkunnu. Manassu kondu oppam yathra cheyyan kazhinju. Nandi :)

Aashamsakalode
http://jenithakavisheshangal.blogspot.com/

rafeeQ നടുവട്ടം said...

ഇത് അനുഭവങ്ങളില്‍ അക്ഷരം പുരട്ടിയ തുറന്ന പുസ്തകം; ഗംഭീരമായിരിക്കുന്നു!

oduvathody said...

കേരളത്തിന്റെ പകുതി പോലും കാണാന്‍ കഴിഞ്ഞിട്ടില്ല ..... അത് കൊണ്ട് ഇതുപോലെയുള്ള വിവരണങ്ങള്‍ വള്ളി പുള്ളി വിടാതെ വായിക്കും ... മറുനാട്ടില്‍ ഇരുന്നു നാടിനെ അറിയാന്‍ ഇതേ ഇപ്പോള്‍ വഴിയുള്ളൂ . യാത്ര തുടരുക. പോസ്റ്റുക . ആശംസകള്‍

sunnistudents@mesce said...

fentastic... ninakku ezhuthilum vaayanayilum eniyum uyaraan pattattee...bye

sayed hisham sakhaf said...

good work bro...
can guess the strain behind it...

go ahead...

all the best....

Salam said...

ചിത്രങ്ങളും വിവരണവും
വളരെ നന്നായി.

khader patteppadam said...

നന്നായി. ഭാവുകങ്ങള്‍!

Shukoor said...

എത്ര ഭംഗിയുള്ള ചിത്രങ്ങള്‍. വയനാടിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന മനോഹര വര്‍ണന. ഒരു പാട് ആസ്വദിച്ചു ഈ യാത്രാ വിവരണം

anupama said...

പ്രിയപ്പെട്ട ജാബീര്‍,
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വയനാട്ടില്‍ പോയിരുന്നു! ഈ യാത്രാവിവരണവും ഫോട്ടോസും വല്ലാതെ കൊതിപ്പിക്കുന്നു! ആദിവാസി കുടിലും ചിത്രശലഭവും ആദിവാസികുട്ടികളും പ്രകൃതി ഭംഗി ഒപ്പിയെടുത്ത ഫോട്ടോസും വളരെ ഇഷ്ടമായി.
ഇനിയും എഴുതണം,ജാബീര്‍!ഓരോ യാത്രയും നമ്മുടെ സംസ്കാരം തിരിച്ചറിയുവാന്‍ കൂടിയാണ് !
സസ്നേഹം,
നന്ദി

വഴിയോരകാഴ്ചകള്‍.... said...

സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..

ഒരു കുഞ്ഞുമയില്‍പീലി said...

വയനാട്ടില്‍ പോകണം എന്ന ചിന്ത കൂടുന്നു ..നല്ല യാത്ര കുറിപ്പ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

faisalbabu said...

നല്ല വിവരണം ജാബിര്‍ ,,തുടരുകഅറിവ് തേടിയുള്ള ഈ യാത്ര ,ആശംസകള്‍