തിരൂര്‍ തുഞ്ചന്‍ പറമ്പ് ഞാന്‍ ഇന്നേ ദിവസം വരെ കണ്ടിട്ടില്ലായിരുന്നു. പല തവണ തിരൂരില്‍ വന്നിട്ടും, തുഞ്ചന്‍ പറമ്പ് റോഡിലെ കരുണ ഓഡിറ്റോറിയത്തില്‍ കയറി രണ്ടു മൂന്ന് വട്ടം ബിരിയാണി തട്ടി ഐമ്പക്കം വന്നിട്ടും, മലയാള ഭാഷ പിതാവിന്റെ ജന്മ സ്ഥലം കാണുവാന്‍ ഭാഗ്യമുണ്ടായില്ല..
അതിനു പഴമയുടെ മുദ്രകള്‍ മാറി വൃത്തവും സാഹിത്യ നിയമങ്ങളുമില്ലാത്ത ആധുനിക രചനയുടെ പുതുമകള്‍ പറഞ്ഞു തരുന്ന ബൂലോക മീറ്റ് വരേണ്ടി വന്നു,
എട്ടരയോടെ തുഞ്ചന്‍ പറമ്പില്‍ കാലുകുത്തി, സാബു കൊട്ടോട്ടി, ജിക്കു, കൂതറ ഹാഷിം ഷരീഫുക്ക......... എന്നിവര്‍ നേരത്തെ എത്തി ബൂലോകത്തെ മിടുക്കരെയും മിടുക്കികളെയും അല്ലാത്തവരെയും പുതുമുഖങ്ങളെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ജിക്കു പുലര്‍ച്ച എന്റെ ഉറക്കം ശല്യപെടുത്തുവാന്‍ വിളിച്ചിരുന്നു. പക്ഷെ ഞാന്‍ നല്ല ഉറക്കത്തില്‍ തന്നെയായിരുന്നു. ഉറക്കത്തിനു യാതൊന്നും സംഭവിച്ചില്ല.
ഒരുവനായും, ഇരട്ടകളായും ഭാര്യ ഭര്‍ത്താക്കന്മാരും കുട്ടികളും കുടുംബവുമായും ഇങ്ങനെ തുഞ്ചന്‍ പറമ്പിലേക്ക്.... കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റ് ഭൂലൊകത്തിന്റെ സുന്ദരമായ ഇടത്തിലേക്ക് എത്തികൊണ്ടിരുന്നു. എ.സി മുറിയിലോ, ഫാനിന്റെ ചുവട്ടിലോ ഇരുന്ന് ബ്ലൊഗിയിരുന്നവര്‍ മാവിന്‍ ചുവട്ടിലിരുന്ന് സല്ലാപിക്കുന്ന കാഴ്ച്ചകള്‍ക്ക് വേദിയൊരുങ്ങി.
പത്തുമണിയോടെ മൈക്ക് സംസാരം തുടങ്ങി, ഷരീഫുക്ക നേതൃത്വത്തിലായിരുന്നു ഏവരേയും പരിച്ചയപ്പെടുത്തല്‍ നടന്നിരുന്നത്.. ഞാനും എന്റെ ബ്ലോഗിനെ കുറിച്ച് രണ്ടു മിനിറ്റ് കവിയാതെ വാതോരെ പ്രസംഗിച്ചു.
ഞാന്‍ ജാബിര്‍, ജാബിര്‍ മലബാരി എന്നറിയപ്പെട്ടും, എനിക്ക് നാലു ബ്ലൊഗുകളുണ്ട്
നിങ്ങള്‍ കണ്ടു കാണും ....
ഒന്നു നിശബ്ദം- അതില്‍ മുഴുവന്‍ ചിത്രങ്ങളാണ്. എന്റെ ജീവിത്രയാത്ര തന്ന ചിത്രങ്ങള്‍ മൊബൈലിലൂടെ പകര്‍ത്തിയത്
പിന്നെ
യാത്ര തുടരുന്നു... എന്റെ കൊച്ചു യാത്രകള്‍, ചെറുദേശങ്ങളിലൂടെ യുള്ള സഞ്ചാരങ്ങള്‍.. (ഒരു സഞ്ചാരി ആകുവാന്‍ ആഗ്രഹിക്കുന്നു.. വല്ല ചാന്‍സുണ്ടോ?? സഞ്ചാരം പോഗ്രാം സൃഷ്ടിക്കാം)
അതീതം- നബി (സ) കുറിച്ചുള്ള കവിതകള്‍ (ഒരു സംവാദത്തിനു വേദിയൊരുങ്ങി, ഇതു പറഞ്ഞത് മൂലം.. യുക്തിവാദികളുമായി അല്പം നേരം )
ചിതറിയ ചിന്തകള്‍ - (ചിതറി കിടക്കുന്ന ചിന്തകളൂടെ ശേഖരം)
ഇത്രയൊക്കെ ഉള്ളൂ... ഞാന്‍ മൈക്ക് കൈമാറി ക്യാമറക്കു വല്ല ചാന്‍സുമുണ്ടോ എന്ന് നോക്കി നടന്നു. വലിയ ക്യാമറാമാനിറ്റെ അഹംഭാവം എനിക്കില്ല.. കാരണം എന്റെ പൊട്ട സാധനമാണ്... ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് കൈ ഇളക്കിയാല്‍ മതി , ഫോട്ടോക്ക് നല്ല ചന്തമായിരികും!! മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തിരിക്കുന്നു ഞാന്‍ ഈ ക്യാമറയിലൂടെ..... എന്നാലും അഡ്ജെസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ ഫ്രെയിമില്‍ വരച്ചെയെടുക്കുന്നു
കുട്ടികളുടെ ഫോട്ടോസ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും.. എനിക്കും ഭയങ്കര ഇഷ്ടമാണ് ബ്ലോഗരായ പ്രിയ ചേച്ചിയുടെ മോളെ ക്യാമറയിലെടുക്കുവാന്‍ ശ്രമിച്ചപ്പാടെ അവള്‍ മുഖം തിരിഞ്ഞിരുന്നു.. "എന്റെ ഫോട്ടോ എടുക്കുവാന്‍ സമ്മതിക്കില്ല.. എനിക്ക് അതു ഇഷ്ടമില്ല.. " എന്ന ഭാവത്തോടെ
ആദ്യ ശ്രമം വിഫലം... കുറച്ചു നേരം മറ്റുള്ളവരുടെ പറച്ചില്‍ കേട്ടിരുന്നു.. അപ്പോഴാണ് ഒരു കുട്ടി വാതിലില്‍ കുസൃതി കാട്ടികൊണ്ടിരിക്കുന്നത്. പതുക്കെ അവന്റെ അടുത്ത് പോയി ക്ലിക്ക് അടിച്ചു, ആദ്യം എന്നില്‍ നിന്ന് മാറാന്‍ നോക്കിയെങ്കില്‍ അവന്‍ അവ്ന്റെ പരിപാടി തുടര്‍ന്നു.. സാക്ഷാല്‍ സാബൂ കൊട്ടോട്ടിയുടെ മോനാണ്, ബ്ലോഗ് മീറ്റ് മുഖ്യ സംഘാടകന്റെ മകന്‍ വക കുറച്ച് ഫോട്ടോസ് ലഭിച്ചു..
ഇത്തിരി സന്തോഷത്തോടെ ജിക്കുവിനെ കൂടി ചുമ്മാ പുറത്തേക്കിറങ്ങി കുറച്ച് നിശബ്‌ദമായ ചിത്രങ്ങള്‍ ഒപ്പിയെടുക്കുവാന്‍.പലയിടങ്ങളിലായി കൊച്ചു കൊച്ചു സല്ലാപങ്ങള്‍... ഇതുവരെ പരസ്പരം കാണാതെ എഴുത്തിലൂടെ സംസാരിച്ചവര്‍... വിവിധ ആശയങ്ങളും വ്യത്യസ്ത ചിന്തകളും കൈമാറിയവര്‍.. കഴിഞ്ഞ മീറ്റ് പങ്കെടുത്ത് വിണ്ടും കണ്ടുമുട്ടിയവര്‍,,,, ഞാന്‍ പുതിയ സുഹൃത്തുകളെ പരിച്ചയപ്പെട്ടു. കഴിഞ്ഞ മീറ്റിലൂടെ പരിച്ചയപ്പെട്ടവരെ വിണ്ടും കണ്ടതിലുള്ള സന്തോഷം പങ്കു വെച്ചു..
അങ്ങനെ പരിച്ചയപ്പെട്ടു കൊണ്ടിരുന്നു.. സഞ്ജീവേട്ടന്‍ കാരിക്കേച്ചര്‍ വരക്കാനായി റെഡി... പിന്നെ അങ്ങോട്ട് മാരത്തോണ്‍ ഡ്രോയിംഗായിരുന്നു..മുപ്പരെ സമ്മതിക്കണം എനിക്കും കിട്ടി മൂപ്പരെ വക കാരിക്കേച്ചര്‍.. ഇതു രണ്ടാം തവണയാ...
![]() |
ഡോകടര്‍ ജയന്‍ മനോരമ ന്യൂസ് റിപ്പോട്ടര്‍ക്കു ബ്ലോഗിങ്ങ് പഠിപ്പിച്ച് കൊടുക്കുകയാണ് |
ഞാന്‍ വിണ്ടും സഞ്ജീവേട്ടനും മുമ്പില്‍ |
നേരെ ഇപ്പുറത്ത് ബ്ലോഗുകള്‍ ബുക്കുകളായി മാറി വില്പനക്കു വെച്ചിരിക്കുകയാണ്.ബ്ലോഗുകള്‍ ആര്‍ക്കും ഫ്രീ ആയി വായിക്കാം, പക്ഷെ അതു ബുക്കുകളാകുമ്പോള്‍ വില കൊടുത്ത് വായിക്കണം. അപ്പോ ബ്ലോഗും ബുക്കും തമ്മിലുള്ള ഒരു വ്യത്യാസം പിടുത്തം കിട്ടില്ലേ..
![]() |
ബ്ലോഗുകള്‍ ബുക്കുകളായി പരിണമിച്ചപ്പോള്‍ |
ഇനിയും ബ്ലോഗുകള്‍ പുസ്തകങ്ങളാവാനുണ്ട്. ഇന്നു തന്നെ കുറെ കവിബ്ലൊഗര്‍മാരുടെ കവിതകള്‍ അടങ്ങിയ പുസതകം പ്രശസ്ത കവി രാമണ്ണുണീ പ്രകാശനം ചെയ്തു,പിന്നെ സോവനീരും
![]() |
ക്യാമറകണ്ണുകള്‍ |
![]() |
സാഹിത്യകാരന്‍ രാമണ്ണുണീ |
അപ്പോഴാണ് യുക്തിവാദി സംഘം കുറെ ചോദ്യങ്ങളുമായി എന്റെ അടുത്ത് എത്തുന്നത്. അതു എന്താ ഇങ്ങനെ? അതു ശരിയാണൊ? ആരാ വലിയവന്‍? , വില്ലന്‍? പാപി ആര്? അങ്ങനെ കുറെ ചോദ്യങ്ങള്‍... ഓരോ ചിന്തകളെ... ആകാശത്തിനും അതിനുപ്പുറത്തേക്ക് കടന്നിട്ട് .....
ഊണിനു സമയം, വിശപ്പിന്റെ വിളിയാളം വന്ന് തുടങ്ങി... ഊട്ടുപുരയില്‍ ചെന്നാപ്പോള്‍ ഹൗസ് ഫുള്‍.. കുറച്ച് കാത്തു നില്‍ക്കാം... ആ ഇടവേളയിലും കുറച്ചു പുതുമുഖങ്ങളെയും ഞാനും കുറച്ചു പുഷ്പങ്ങളെ എന്റെ ക്യാമറയും പരിച്ചയപ്പെട്ടു, വാണിമേലില്‍ നിന്ന് ബ്ലോഗിങ്ങിനെ കുറിച്ച് അറിയാന്‍ എത്തിചേര്‍ന്ന യുവ കവയത്രിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഫായിദയെ നേരില്‍ പരിച്ചയപ്പെട്ടുവാന്‍ സാധിച്ചു,
വിശപ്പ് അധികരിച്ചിരിക്കുന്നു..കിട്ടിയ കസേരയിലിരുന്നു.. ഊണ്‍ വിളമ്പിയപ്പാടെ വിണ്ടും വിളമ്പേണ്ടി വന്നു, മീറ്റിലെ പ്രധാന ചടങ്ങാണു കഴിഞ്ഞത് ഈറ്റ്. പിന്നെ കുറച്ചു കത്തി അടിച്ചു പുറത്ത് നിന്നു..ഇനിയും ഫോട്ടോസിനു വല്ല സ്കോപ്പും ഉണ്ടോ എന്ന് നോക്കി മീറ്റ് നടക്കുന്ന ഹാളില്‍ ഒന്നു ചുറ്റികറങ്ങി . ഇതാ രണ്ടുപേര്‍ കാര്യമായ പരിപാടിയിലാണ്, ഒരാള്‍ ഗെയിമിലാണ്, പുറത്ത് ഗ്രൗണ്ട് ഒന്നും വേണ്ടല്ലോ ഇപ്പൊ ഗെയിം കളിക്കാന്‍.. മറ്റൊരാള്‍ ബ്ലൊഗ് പുസ്തകമായത് ഇരുന്നു വായനയിലാണ്, എനിക്കും ബ്ലൊഗ് എഴുതാന്‍ കഴിയുമോ എന്നതിലാണ്
![]() |
ശല്യപെടുത്താന്‍ വരരുത് പ്ലീസ്.. |
![]() |
ഞാനും ബ്ലൊഗും ബുക്കും എഴുതും... |
ഉച്ച് കഴിഞ്ഞിട്ടും ഒരുപാടു പേരെ പരിച്ചയപ്പെടുവാന്‍ ബാക്കി, പുതിയ ബ്ലോഗേഴ്സിനു വേണ്ടി ബ്ലൊഗ് ശില്‍പശാല തുടങ്ങിയിരിക്കുന്നു.. കൂടുതല്‍ പേരു പുറത്താണ് സൗഹൃദങ്ങള്‍ പങ്കുവെക്കുകയാണ്. സൗഹൃദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒരുപോലെ പ്രയോജനമായിരുന്നു ബ്ലൊഗ് മീറ്റ്. എന്റെ നടത്തം തുടര്‍ന്ന് കൊണ്ടിരുന്നു
![]() |
എന്റെ ഫോട്ടോ എടുക്കുകയാണോ?? ചിരികണോ? |
തുഞ്ചന്‍ പറമ്പിലെ യാത്ര അവസാനിക്കുകയായി.. ഒരുപാട് മുഖങ്ങളെ, ഹൃദയങ്ങളെ അടുത്ത് അറിഞ്ഞു. സന്തോഷത്തിന്റെ ദിനമായിരുന്നു. രാവിലെ മുതല്‍ വൈകുന്നരം വരെ ബൂലോക കുടുംബം ഭൂലോകത്ത് ഒത്ത്ചേര്‍ന്നപ്പോള്‍..
ഒരുവട്ടം ട്രെയിനില്‍ നിന്ന് ട്വീറ്റര്‍ വഴി പരിച്ചയപ്പെടുകയും കണ്ടുമുട്ടുകയും ചെയ്ത ജിതിന്‍, ഇന്നു അതേ ട്രെയിനില്‍ ഉണ്ടായിട്ടും തുഞ്ചന്‍പറമ്പില്‍ വെച്ചേ കണ്ടുമുട്ടിയത്, കുസാറ്റിലും ബൂലൊകത്തും ബസ്സിലും മത്താപ്പ് കത്തിക്കുന്ന ദീലിപ്, ബൂലൊകം ഓണ്‍ലൈന്റെ എല്ലാം എല്ലാമായ ജിക്കു, താന്‍ കൂതറ അല്ല എന്ന് തെളിക്കുന്ന പെരുമാറ്റവുമായി കൂതറ ഹാഷിം, എന്നും സ്നേഹത്തിന്റെ പുഞ്ചിരി പകരുന്ന ഷരീഫുക്ക, ബ്ലോഗിന്റെ മീറ്റിന്റെ മുഖ്യസംഘാടകന്‍ സാബു കൊട്ടോട്ടി, ബ്ലോഗ് വിദ്യാരംഭം കുറിച്ച പൊന്മളക്കാരന്‍, നന്ദേട്ടന്‍, കുമാരസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന കുമാരേട്ടന്‍, സ്വന്തം ഡോകടര്‍ ജയന്‍ സാര്‍, ഡോ: ആര്‍.കെ തീരൂര്‍, മനോരാജ്യം തീര്‍ക്കാന്‍ മനോരാജ്, എന്നെ ഒരു ഗള്‍ഫ് പ്രവാസി ആണെണു തെറ്റുദ്ധരിച്ച കണ്ണന്‍, കിങ്ങിണി കുട്ടി പറയുന്ന ഞാന്‍ അഞ്ജലി, ക്ലാരയുടെ സ്വന്തം കാമുകന്‍ മഹേഷ്, നാമൂസിന്റെ വര്‍ത്തമാനങ്ങള്‍ കിടിലന്‍, മുഫാദ്, വിന്റെ ലോകം. സിന്ധുചേച്ചി, ആബിദ്സാര്‍ അരിക്കൊടന്‍, മജീദ്ക്ക വാഴക്കൊടന്‍, യുക്തിവാദികളായ മജീദക്ക, ഫാറൂഖ് ഭായി,..... നമ്മുടെ പാര്‍ട്ടി നജീം സാഹിബ്, പ്രിയ ചേച്ചി, ഐഷാത്ത,എല്ലാ വൈകല്യങ്ങളെയും മറന്ന് ഈ കുടുംബത്തോട് ഒത്ത് ചേരാന്‍ വന്ന സാദീഖക്ക, ചെറുവരികളിലൂടെ കവിമധുരം തീര്‍ത്ത ഉമേഷ്, അങ്ങനെ ഒരുപാട് പേര്‍.. ഏവര്‍ക്കും നന്ദി.. വിട്ടുപോയ പേരുകള്‍ ഓര്‍മ്മ വരുമ്പോള്‍ ചേര്‍ക്കും.. നിങ്ങള്‍ ഓര്‍മ്മിപ്പിക്കുമല്ലോ...
യാത്ര തുടരും മുന്‍പ് പത്രക്കാരന്‍ ജിതിനു വേണ്ടി കാത്തു നിന്ന വേളയില്‍ തുഞ്ചന്‍പറമ്പില്‍ നിന്നും പകര്‍ത്തിയ ചെറു ചിത്രങ്ങള്‍

44 comments:
ഈ യാത്രയുടെ ആവിഷ്കാരം എനിക്ക് വളരെ ഇഷ്ട്ടമായി ആശംസകള്‍ ....................
ഇനിയും എഴുത്തു......
ഇടപള്ളി മീറ്റിനാണ് ജാബിറിനെ ആദ്യമായി കാണുന്നത്. അന്ന് ഒത്തിരി സംസാരിക്കാനും കഴിഞ്ഞു.
തുഞ്ചന്‍ മീറ്റില്‍ വെച്ച് കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ലാ. ഒരു പാട് പേരെ കാണാനുള്ളതിനാലാവാം കൂടുതല്‍ സമയം പറ്റാതെ പോയെ.
ഒരുപാട് ഇഷ്ട്ടപെട്ട മീറ്റ്. കൊട്ടോട്ടീടെ ചെക്കന്‍സിന്റെ പടം അടിപൊളി
പ്രിയ ജാബിർ പോസ്റ്റ് നന്നായിട്ടുണ്ട്.
ഒരു വസന്തം തന്നെ തീർത്തിരിക്കയല്ലേ.....
ആശംസകൾ.
പോസ്റ്റും പോട്ടംസും കലക്കി...
ഉഷാറായി ചങ്ങായി , നല്ല ആവിഷ്കരണം
ഫോട്ടോസും വിവരണങ്ങളുമെല്ലാം നന്നായിട്ടുണ്ട്!
ആശംസകള്‍!
വ്യത്യസ്തമായ മീറ്റ് ചിത്രങ്ങള്‍..വളരെ നന്നായി...
നല്ല വിവരണങ്ങളും ഒപ്പം ചിത്രങ്ങളും...
നന്ദി .. ജാബിർ..
മറ്റു ബ്ലോഗുകളിൽ ഇല്ലാത്ത ചിത്രങ്ങൾ......... നന്നായിരിക്കുന്നു
ആഹാ ഇത് കൊള്ളാലോ ചിത്രങ്ങളും വിവരണങ്ങളും !!
എന്റെ ഫോടോ ക്യാമറയില്‍ പതിഞ്ഞില്ല അല്ലെ ? പാവം ഞാന്‍ ..:(
ഇതിനെ കിടിലന്‍ വിവരണം എന്നൊന്നും കൊമ്പന്‍ പറയില്ല
കിടു കിടിലന്‍ എന്നെ പറയൂ
ഓ.. ഇത്രയും പൂക്കളൊക്കെ തുഞ്ചന്‍ പറമ്പിലുണ്ടായിരുന്നോ?
@ കവി ഉമേഷ്, എനിക്ക് ഓര്‍മ്മ വന്നു,, നമ്മള്‍ ഒരുമിച്ചാണ് ഊണ്‍ കഴിച്ചത്...
അവിടെയും മലബാരിക്ക് പണി ഫോട്ടോ പിടുത്തം.. അതും ബാക്കി ഉള്ളവര്‍ ആരും കാണാത്ത സസ്യ ശ്യാമള കോമള പ്രകൃതി രമണീയത!!!
ഇതെങ്ങിനെ ഒപ്പിക്കുന്നു?
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും . . . "
എന്തായാലും ഇത്രയൊക്കെ ആയ സ്ഥിധിക്ക് മലബാരിയെ ഈ പത്രക്കാരന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫെര്‍ ആയി നിയമിച്ചാലോ എന്നാലോചിക്കുന്നുണ്ട്...
നല്ല പോസ്റ്റ്, എപ്പോഴത്തെയും പോലെ ഉഗ്രന്‍ ഫോട്ടോകളും...
NB : ആ കാരികേചര്‍ വരയ്ക്കുന്ന ഫോട്ടോ അതി മനോഹരമായ ആങ്കിളില്‍ നിന്നും എടുത്തത് ഞാനാണ്. അതിന്റെ റോയല്‍റ്റി തരാന്‍ മറക്കണ്ട
@പത്രക്കാരാ നിന്നെ കാത്തുനിന്നതു കൊണ്ടാ ഇത്രയും ഫോട്ടോ എനിക്ക് ലഭിച്ചത്... താങ്ക് യൂ
പിന്നെ എന്റെ ഫോട്ടോ എടുത്തതിന്റെ റോയല്‍റ്റി നിനക്കു തന്നെ... :)
@Shansiya
@koothara Hashim
@ponmalakkaran
@Dr.R.k Tirur
@DPK
@Vazhakodan
@കുന്നെക്കാടന്‍
@മഞ്ഞുതുള്ളി (priyadharsini)
@Sameer Thikkodi
@കിങ്ങിണിക്കുട്ടി
@ayyopavam
thnx :)
@പാവത്താൻ ചെറുപുഷ്പങ്ങളാ... സുക്ഷിച്ചാല്‍ കാണാം :)
പൂക്കളുടെ ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.
@കുമാരന്‍ പൂക്കളുടെ ചിത്രം മാത്രമെ നന്നായിട്ടുള്ളൂ?? :)
നന്നായിട്ടുണ്ട് വിവരണവും ചിത്രങ്ങളും... ഞങ്ങള്‍ ദുബായിക്കാരും ഒന്ന് കൂടാന്‍ പോവാണ്.. അടുത്ത വെള്ളി...
"കുമാരസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന കുമാരേട്ടന്‍, സ്വന്തം ഡോകടര്‍ ജയന്‍ സാർ !!"
ശ്ശോ!
ആ രഹസ്യവും വെളിപ്പെടുത്തിയോ!
(അതീവ രഹസ്യമായിട്ടാ, കുമാരനുള്ള കഷായം ഞാൻ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇതാരു വെളിപ്പെടുത്തി!??)
ഫോട്ടോസ് കലക്കി.
ജാബിര്‍.. ഫോട്ടോയും വിവരണങ്ങളും എല്ലാം മികച്ചതായി... :)
നന്നായിട്ടുണ്ട് ജാബിർ, നീ ഗൽഫ് കാരനാന്നാ ഞാൻ കരുതിയിരുന്നേ.. ഹി ഹി...
ഓര്‍മ്മയുട്ണോ നാട്ടുകാരാ?
ഇത് വളരെ വ്യത്യസ്തമായി ജാബിറേ.. കൊട്ടോട്ടിക്കാരന്റെ മോന്‍ അവിടെയുണ്ടായിരുന്നെന്ന് അറിയുന്നത് ഇപ്പോഴാ..
ഉസ്താദിനെ അലിഫ്, ബാ, പഠിപ്പിക്കേണ്ടതില്ല, ജാബിറിനെ ഫോട്ടോ എടുക്കാനും പഠിപ്പിക്കേണ്ടാ; കലക്കി മോനേ! ചിത്രങ്ങള്‍. ഞാന്‍ നോക്കി നടന്നിട്ടും ഈ പൂവൊന്നും കണ്ണില്‍ പെട്ടില്ലാ.ചിത്രങ്ങളും എഴുത്തും നന്നായിരിക്കുന്നു, എന്റെ പ്രിയപ്പെട്ട എടപ്പാള്‍ക്കാരാ!
ആരും കാര്യമായി ശ്രദ്ധിച്ചിരിക്കാത്ത ചില വ്യത്യസ്ത നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയ ജാബിറിന് അഭിനന്ദനങ്ങള്‍ .
വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പരിചയം പുതുക്കാനും...
ജാബിര്‍ മലബാരി, നാട്ടുകാരായിട്ടും ഞാനാദ്യം കേള്‍ക്കുന്ന പേര്‍!.അതു പോലെ എന്റെ പേരും എവിടെയും കണ്ടില്ല!. ഇതായിരുന്നു നമ്മുടെ ബ്ലോഗ് മീറ്റിന്റെ പോരായ്മ.പരിചയപ്പെടല്‍ ശരിയായില്ല.എന്റെ നെറ്റിന്റെ കുഴപ്പമൊ ബ്രൌസറിന്റെ കുഴപ്പമോ എന്നറിയില്ല,കുറെ നേരം തുറന്നിട്ടിട്ടും മുഴുവന്‍ ഫോട്ടോകളും കാണാന്‍ പറ്റിയില്ല.ലോഡാവാന്‍ ഒത്തിരി പ്രയാസം. അതു പോലെ ഇടയിലുള്ള വിവരണങ്ങള്‍ തെളിയാല്‍ മൌസ് കൊണ്ട് വെറുതെ സെലക്റ്റ് ചെയ്യേണ്ടി വന്നു.അപ്പോള്‍ ചുകപ്പു നിറത്തില്‍ കാണുന്ന വരികള്‍ വായിച്ചു!.അല്ലാതെ പേജ് മുഴുവന്‍ ഒരു കറുപ്പ് നിറം?.ഇനി ഈ തീമിനു വല്ല കുഴപ്പവുമാണോ?.ഏതായാലും ഇനിയും പരിചയപ്പെടാമല്ലൊ? അല്ലെ?
ക്ളൌസ്റ്റ്രോഫോബിയേടെ അസ്കിതേണ്ടൊ ?
ശ്വാസം മുട്ട് തോന്ന്വോ ?
അല്ല, അഭിനന്ദനങ്ങൾ കൊണ്ട് ഒന്നു മൂടാനാ :)
ബ്ലോഗ് മീറ്റ് സംബന്ധിച്ച ഈ പോസ്റ്റിൽ ഇപ്പോഴാണെത്തിയത്. ഇനി ഏതൊക്കെ മീറ്റ് പോസ്റ്റുകളിൽ കമന്റെഴുതാനുണ്ടോ ആവോ! മന:പൂർവ്വം ഒന്നും വിട്ടുകളഞ്ഞിട്ടില്ല. ജാബിറിന്റെ പോസ്റ്റും നന്നായിട്ടുണ്ട്. ആ നജിം എന്ന് എഴുതിയിരിക്കുന്നത് ഞാനാണോ, അതോ....അല്ല, ഞാനാണെങ്കിൽ സജിം ആണ്. നജിം അല്ല. ഇനിയെന്നു കാണും നമ്മൾ എന്നാണ് എനിക്ക് എല്ലാവരോടും ചോദിക്കുവാനുള്ളത്.ജാബിറിന് ബ്ലോഗാശംസകൾ!
@ഇസ്മായില്‍ കുറുമ്പടി (തണല്‍) ormayunde... :)
പോസ്റ്റ് വായിച്ചപ്പോള്‍ ബ്ലോഗ് മീറ്റില്‍ വരന്‍ പറ്റാത്തതിലുള്ള സങ്കടം കൂടി. ഹാ ഇനി അടുത്ത മീറ്റിനു നോക്കാം അല്ലേ??
പതിവു പോലെ വിവരണവും ചിത്രങ്ങളും നന്നയി...
എഴുത്ത് തുടരട്ടെ, ആശംസകളോടെ
http://jenithakavisheshangal.blogspot.com/
തുഞ്ചൻ പറമ്പിൽ പോയിട്ടുണ്ടു. 16 വർഷങ്ങൾക്കു മുമ്പു. നല്ല വിവരണം.മനോഹരമായ ചിത്രങ്ങൾ
excellent commentry
jabir, very critical views... nice...
expecting a post abt our college days...
ഒരുപാട് പ്രതീക്ഷകളുമായി ബ്ലോഗ്‌ലോകത്തേക്ക് കടന്നുവന്ന ഞാന്‍ കറങ്ങിത്തിരിഞ്ഞ് ഒരുതിരിച്ചുവരവ് പ്രതീക്ഷിക്കുന്നു അങ്ങയുടെ ഈ അനുഭവങ്ങള്‍ എന്റെ പ്രതീക്ഷകള്‍ക്ക് പ്രജോതനമാണ്. അവസാനം കൊടുത്ത പൂകളുടെ ചിത്രത്തില്‍ നിങ്ങളുടെ മനസ്സിന്റെ നിറം ഞാന്‍ കാണുന്നു. ഈ സുന്ദരക്കൂട്ടയ്മയിലെക്ക് ഇത്തിരി വാക്കുകളുമായി വല്ലചന്സുമുണ്ടോ?....
മനോഹരം വിവരണവും ഒപ്പം ഫോട്ടോസും .....അഭിനന്ദനങള്‍
ഒരുപാട് വൈകി ആണെങ്കിലും, പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ, മീറ്റില്‍ നിന്നും, വിവാദമെതുമില്ലാത്ത സുന്ദരന്‍ പോസ്റ്റ്.
ആശംസകള്‍.
Post a Comment