Wednesday, July 6, 2011

വയനാടൻ രാത്രിയിലേക്ക്.... നാളെ നാടും കാടും കാണാൻ

വൈകുന്നേരം ആ ചുരം ഇറങ്ങി അവിടെ എത്തുമ്പോൾ സമയം ഒരുപാട് ആകൂല്ലേ? എന്ന ചോദ്യത്തിൽ നിന്ന് യാത്രയെ നാളെ രാവിലെത്തേക്കു മാറ്റിവെച്ചാൽ എന്തായാലും ഉദ്ദേശ്യങ്ങളിൽ കണ്ടുകൊണ്ടിരുന്ന യാത്ര മുടങ്ങിയത് തന്നെ...

ജെ.പി യുടെ മെസേജ്ജാണ് യാത്രയെ നയിക്കുന്നത്. ജുമുഅ: കഴിഞ്ഞ് വീട്ടിലേക്കുള്ള നടത്തത്തിലാണ് 'ഡു യു  ജോയിൻ വയനാട്  ട്രിപ്പ് ടുഡേ?'  എന്ന ചോദ്യം മെസേജ് രൂപത്തിൽ വരുന്നത്. ഏതു യാത്രയുടെ ആദ്യത്തിലും ഞാൻ വളരെ ആശങ്കയിലായിരിക്കുമെന്നത് വസ്തുതയാണ്. പോകണോ ? വേണോ? അങ്ങനെ പല ആശങ്കകളും. എന്തിരുന്നാലും യാത്ര തുടങ്ങും അതു തീർച്ച.

ഉപ്പയോട് സലാമും പറഞ്ഞ് കുറെ നാളുകൾക്ക് ശേഷം യാത്ര തുടങ്ങി. മുൻപത്തെ യാത്രയും ജെ,പിയുടെ കുടെയായിരുന്നു. നിലമ്പൂർ ചന്ദ്രകാന്തത്തിലെ വനപഠന ക്യാമ്പ്. കോഴിക്കോട് എത്തിയാൽ പോരാ, സുലൈമാനല്ല, നീ ഹനുമാൻ ആണടാ എന്ന് പപ്പുവിനോട് മണിയൻ പിള്ള രാജു വിനു പറയേണ്ടി വന്ന താമരശേരി ചുരം കടന്ന് സുൽത്താൻ ബത്തേരിയിലെത്തണം. ജെ.പിയുടെ യാത്ര ഏഴുമണിക്കെ ആരംഭിക്കുകയുള്ളു, നിലമ്പൂരിൽ നിന്ന് നേരെ ബത്തേരി ബസുണ്ട്. ഞാൻ മൂന്ന് മണിക്കെ ആരംഭിച്ചിരിക്കുന്നു. എന്നാൽ അല്ലെ അവിടെ എത്തിക്കുകയുള്ളു.

സ്വകാര്യ മുതലാളിയുടെ വലിയ ബസിൽ കോഴിക്കോട് എത്തിയപ്പാട്ടെ, കേരള സർക്കാറിന്റെ ആനവണ്ടിയിൽ  അടിവാരവും ലക്കിടിയും കല്പറ്റയും കടന്ന് സുൽത്താൻ ബത്തേരിയിൽ രാത്രി ഒൻപതരയോടെ എത്തിചേർന്നു. നേരെ കല്പക ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ, അല്ലാതെ പിന്നെ എന്തിന് അല്ലെ? വരുന്ന വഴിയിൽ ഡാനിഷിനെ വിളിച്ചിരുന്നു, ആൾ നേരത്തെ തന്നെ കോഴിക്കോട് നിന്ന് ചുരം ഇറങ്ങി വയനാട് മലചെരുവിലെത്തിട്ടുണ്ട്. ഞാൻ വിളിക്കുമ്പോഴും അദ്ദേഹം കൽപ്പറ്റയിൽ തന്നെ.  ഇവിടെ അല്ലല്ലോ  ഇറങ്ങേണ്ടത് എന്നോർത്ത് കെ.എസ്.ആർ.ടി.സി. ഗ്യാരേജിലേക്ക് പോയി. അവിടെ കപ്പ ചിപ്പും നല്ല ചായക്കടയിൽ നിന്നുള്ള നല്ല റേഡിയോ ഹിന്ദി മസാലയും കേട്ട് വയനാടൻ കാറ്റിനെ പറ്റി ട്വീറ്റുമ്പോൾ ജെ.പിയുടെ കോൾ. നീ എവിടെ? ഞാൻ ഇതാ ഇവിടെ ഗ്യാരേജിൽ. ഞങ്ങൾ ഇവിടെ ഇറങ്ങി, കുരിശ് ടവറിനു താഴെ ഉണ്ടെന്ന്. ഞാൻ പതുക്കെ കുരിശായല്ലോ സർക്കാർ ഗ്യാരേജിൽ എത്തിയത് എന്നും പറഞ്ഞ് നടന്നു നീങ്ങി. ഇനിയും നടന്നാൽ എത്തുമോ വിചാരിച്ച് വഴിയെ വന്ന ഓട്ടോ പിടിച്ച് നടക്കാനുള്ള ദൂരം തൊട്ട് പിന്നിലാക്കി കുരിശിനു ചുവട്ടിൽ എത്തി.  ജെ.പിക്കു കൂടെ രണ്ട് പുതുമുഖങ്ങളുണ്ട്, പക്ഷെ അവർ കേരളയാത്രയിലെ സ്ഥിരം മുഖങ്ങളാണ്. ഞാനാണ് അവർക്ക് പുതുമുഖം.

തട്ടുകട...കട...


എവിടെയെങ്കിലും താമസം ശരിയാക്കുക എന്ന ജോലിയിലാണ് വന്നപ്പാടെ ഞാൻ കണ്ടിട്ടില്ലാത്ത  രണ്ട് വേറെ മുഖങ്ങൾ. ഏതായാലും ഈ രാത്രിയിൽ കൊച്ചു ടൗൺ കറങ്ങി നോക്കാം, നടത്തത്തിനു ഇടയിൽ റൂം ചെക്ക് -ഇൻ ചെയ്യാം. തട്ടുകടക്കു സമീപം ചെറിയ ആൾക്കൂട്ടം പിന്നെ രണ്ടു വണ്ടികളും ഒന്ന് നാലുചക്രമുള്ള വാഹനവും മറ്റൊന്ന് രണ്ടു ച്ക്രമുള്ളതും, ഇതിനിടയിൽ  കുറെ ഇരുകാലികൾ മൂന്ന് കാലിൽ മദ്യത്തിന്റെ ബോധത്തിൽ നാവിലെ ചുവന്ന അക്ഷരങ്ങൾ മറ്റുള്ളവരിൽ എഴുതിചേർക്കുകയാണ്. തണുപ്പിനു കാവലായി ഓവർക്കോട് ധരിച്ച് ചുറ്റികറങ്ങുന്ന പോലീസ് അതുവഴി വന്നപ്പോൾ, നിർത്തിയപ്പോൾ ഒരു വായയിലെ നാവും പൊന്തില്ല എന്നത് സ്ഥിരം സംഭവം. മദ്യം അടി തുടർന്നുള്ള അടിയും കേരളീയരുടെ സ്വന്തം സംഭവങ്ങൾ. ഇവയൊക്കെ നടക്കുമ്പോൾ ഞങ്ങൾ താൽകാലിക ഇടം റെഡിയാക്കി. രാത്രികാലങ്ങളിൽ തട്ടുകട എവിടെയും സജീവമാണ്, നേരെത്തെ ഫുഡ് കഴിച്ചത് കൊണ്ട് തട്ടുകടയിൽ നിന്ന് തട്ടാൻ നിന്നില്ല. ഒരു രാത്രിയും കൂടി വിട വാങ്ങുകയായി. എടപ്പാളിൽ നിന്നിരുന്ന ഞാനും പിന്നെ കോഴിക്കോടുക്കാരനും പി.എസ്.സി വിദ്യാർത്ഥിയുമായ ഡാനീഷ്, നിലമ്പൂർ ചന്ദ്രകാന്തം ഡയറക്ടർ ജെ.പി സാർ, കരീംക്ക, റിട്ട. അധ്യാപകൻ ഇസ്മായിൽ സാർ, മഞ്ചേരിക്കാരൻ ശങ്കരേട്ടൻ, ഹനീഫക്കയും സുൽത്താൻ ബത്തേരിയിലെ ഈസ്റ്റേൺ ടൂറിസ്റ്റ് ഹോമിൽ. നാളെ പുലർച്ച മുതൽ കാടും നാടും കാണുവാൻ തുടങ്ങുവാൻ വേണ്ടി ഒരു ഉറക്കം.......... തുടരും

17 comments:

ജാബിര്‍ മലബാരി said...

മടിച്ചിരുന്ന് എഴുതിയത്......ബാക്കി എഴുതണോ?? ഏങ്ങനെ ഉണ്ട് ഇതുവരെ

Unknown said...

:-)

thudaroo

Jefu Jailaf said...

നന്നായിരിക്കുന്നു. ഒരു വയനാടൻ യാത്രാനുഭവം ഓർമ്മ വന്നു..

jab! said...

madi pidichu madi pidichu irikkayirunnu alle?

muthe... ezhuthukarante thoolika vayanakarante avakasamanu.ante thoolika vayanakarante avakasamanu.

hafeez said...

പറ്റിച്ചു കളഞ്ഞല്ലോ
യാത്ര അടുത്ത ലക്കത്തില്‍ ആണ് അല്ലെ.

ജാബിര്‍ മലബാരി said...

തുടരും

Absar Mohamed : അബസ്വരങ്ങള്‍ said...

നന്നായിരിക്കുന്നു...
മടിയെ പമ്പ കടത്തി എഴുത്ത് തുടരുക...
അബസ്വരങ്ങള്‍.com

ശ്രീജിത് കൊണ്ടോട്ടി. said...

ജാബിര്‍.. യാത്രകളും എഴുത്തും തുടരൂ..

പത്രക്കാരന്‍ said...

അത്ശരി. അപ്പൊ യാത്ര തുടങ്ങിയില്ലേ?
മര്യാദക്ക് ഉണ്ടുകൊണ്ടിരുന്ന എന്നെ വിളിച്ചോണ്ട് വന്നിട്ട് ഇപ്പൊ ചോറില്ലെന്നോ?
ആ വണ്ടി വേഗം സ്റ്റാര്‍ട്ടാക്ക് ജാബിര്‍ ഭായ്

Noorudheen said...

ഹാ... നേരം വെളുത്തു... എണീച്ചു കട്ടന്‍ചായ കുടിച്ചു യാത്ര തുടരിന്‍... എന്നിട്ട് വേണം യാത്രാ വിശേഷം കേള്‍ക്കാന്‍....കാത്തിരിക്കാം

faisu madeena said...

നീ മിണ്ടരുത് ...ഇനി ബാക്കി എഴുതിയാല്‍ നിന്നെ ഞാന്‍ എടപ്പാള് വന്നു തല്ലും ..

മുസാഫിര്‍ said...

ഇഷ്ടമായി..
വരികളിലൂടെ യാത്ര ചെയ്യാന്‍ നല്ല സുഖമുണ്ട്..
തുടരൂ ജാബിര്‍..
കേള്‍ക്കട്ടെ..

Prabhan Krishnan said...

വിവരണം ഇഷ്ട്ടായീട്ടോ..
നന്നായി എഴുതി.
ആശംസകള്‍..!

Unknown said...

ഞാനും ഒരു യാത്രാപ്രിയനാണ് പക്ഷെ അനുഭവങ്ങള്‍ അരോം വായിക്കാന്‍ ഇടയില്ലാത്ത എന്റെ ഡയറിയില്‍ മാത്രം ഒതുങ്ങരന് പതിവ് ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ ഒരു യെത്രവിവരണ ബ്ലോഗ്‌ എനിക്കും തുടങ്ങാന്‍ മോഹം. ഒരുതരം മടി ഒന്നും പൂര്‍ത്തിയാകാന്‍ കഴിയാറില്ല. ഇതാ ഇപ്പോള്‍ എനിക്ക് ഇതൊരു പ്രജോതനമാണ്. നന്ദി...

Jenith Kachappilly said...

Madiye adi kadathoo baakki ezhuthoo....

Regards
http://jenithakavisheshangal.blogspot.com/

സൈന്ധവം said...

Happy Onam ....by syndhavam

moidu thundiyil said...

വയനാടൻ യാത്രാ വിവരണം അസ്സലായി .....................