ജീവിതത്തിന്റെ ദിനങ്ങൾ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴും എവിടെയൊക്കെയോ മനസ്സിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നു. ആരോട് തുറന്ന് പറഞ്ഞ് സ്വതന്ത്രമാക്കുവാൻ കൊതിക്കുന്ന സമയങ്ങളിൽ മഴ തോരാതെ പെയ്തു തുടങ്ങിയിരുന്നു. രാവിലെയുടെ ശബ്ദം കേൾക്കുന്നത് തന്നെ മഴയുടെ നേർത്ത ചുബനത്താലുള്ള ഭൂമിയുടെ പുഞ്ചിരിയെ ശ്രവിച്ച് കൊണ്ടാണ്.
വേദനിക്കുന്ന മനസ്സുകൾ എപ്പോഴും ആരോടും ഒന്നും പറയാറില്ല. പറയാൻ ആഗ്രഹിക്കുമെങ്കിലും കൺമുൻപിലെ സന്തോഷങ്ങളിൽ നിന്ന് കൂട്ടുകാരനെ പിൻവലിക്കരുത് എന്ന് ചിന്തിച്ചു കാണും. വിലങ്ങുകളിൽ ജീവിതം തീർക്കുന്നതിനേക്കാൾ മനോഹരമായ ലോകത്തിലൂടെ നടന്ന് കണ്ണുനീർ ത്തുള്ളികൾ ഒപ്പിയെടുത്ത് കൂടെ യാത്ര ചെയ്യുന്നതല്ലേ നല്ലത് ?
വൈകുന്നേരത്തിന്റെ ആലസ്യവും കളിവും അതിനിടയിലെ ശാന്തതയുമാണ് നേരമ്പോക്ക്. അവിടെങ്ങളിലെ കാര്യങ്ങളിലേക്ക് കണ്ണെത്തുവാൻ കഴിയുന്നതാണ് നമ്മുടെ ഭാഗ്യം. ചെറിയ യാത്രകൾ പോലും മനസ്സിനെ ഉണർത്തുന്നതും സന്തോഷിപ്പിക്കുന്നതുമാണ്. എനിക്ക് യാത്രകളിൽ ഇല്ലെങ്കിൽ എന്റെ നിമിഷങ്ങളിൽ ഉറക്കത്തിലെ സ്വപ്നങ്ങളിലായിരിക്കും. യാത്രകൾ കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് ഉറക്കത്തിലെ സ്വപ്നത്തെയാണ് എന്നതുള്ളത് ഒരു യഥാർത്ഥ്യം .
മഴയുടെ കാർമേഘങ്ങൾ തലക്കുമീതെ സൂചി പോലെ നിൽക്കുന്നതും കണ്ട് നിളയുടെ അരികെയിലേക്ക് നീങ്ങി. വാർഡ് തിരിച്ചിടുള്ള വാട്ടർ സപ്ലൈ ആയതിനാൽ ഞങ്ങൾ നിളയോരത്ത് എത്തലും പെയ്യലും!!. ആരാരുമില്ലാത നിളയോരം ഫുട്ബോൾ പ്രേമികൾ മാത്രം അരങ്ങത്ത് ഉള്ളൂ. നിള പാർക്കിൽ ചുമ്മാ കാവൽക്കാരൻ കസേരയിൽ ഇരുന്ന് കൊണ്ട് മഴ കൊള്ളുന്നുണ്ട്. പിന്നെ ഞങ്ങളും മഴ കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. മഴകളരിയിൽ ഫുട്ബോൾ അതു ഒരു ആനന്ദം തന്നെയാണ്. പെരുമഴയത്ത് ചെളിയില്‍ കിടന്നുള്ള കളിയുടെ ആവേശം മലപ്പുറത്തിന്റെ മധുരിക്കുന്ന മഴക്കാഴച്ചകലിലൊന്ന് ഓരോന്ന് അസ്തമിക്കുന്നതും കാത്ത് പടിഞ്ഞാറ് സൂര്യൻ നിൽക്കുന്നുണ്ട്!!!!
മേഘങ്ങൾ വീണ്ടും നോക്കി നിൽക്കുകയായി. മുഖം വീർപ്പിച്ച് കറുത്ത ഭാവത്തിൽ നിളയുടെ മരണ കാഴ്ച്ച കണ്ട് അന്ധാളിച്ച് നിൽക്കുന്നു. ഇന്ന് രാവിലെ പെയ്ത മഴയെയും നിള സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല. ഒന്ന് ആതീഥ്യമരുളിയതിന്റെ അടയാളം പോലും കാണുന്നില്ല. കൂടെ വന്ന കൂട്ടുകാരൻ പറഞ്ഞ വാക്ക് കാതിൽ മുഴങ്ങുന്നു.. " പെരിയമ്പലത്തു പോയാൽ മഴ പെയ്താലും കടലിലെ തിരമാലയെ ആസ്വദിച്ചിരിക്കാമല്ലോ, ഇവിടെ വന്നാൽ മഴ പെയ്താൽ എന്ത് ആസ്വദിക്കാനാ?? ഈ മരിച്ച മരുഭൂമിയെയോ ?? ".
കാടു പിടിച്ച മരുഭൂമി എന്നു വിശേഷിപ്പിക്കാമല്ലേ.. ഒരു സംസ്കാരത്തിന്റെ യാത്രയുടെ തുടക്കവും ഒടുക്കവും ഈ പുഴ തന്നെ. നമ്മളിൽ വന്നു കൂടിയ ആധുനിക-കമ്പോള സംസകാരത്തിന്റെ ലാഭമാണ് മണലും മണൽമാഫിയകളും. നാം അതിൽ നിന്നു വേറിട്ടു നിൽക്കുന്നില്ല. എത്ര എതിർത്താലും നമ്മുടെ വീടുകളിൽ നിളയുടെ മണൽതരികളുടെ മരണത്തിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. തീർച്ച!.
കാലടിപാതകൾ ഒരുപാട് പിന്നിട്ടു എന്ന ചിന്ത നമ്മെ പിന്നെയും പിന്നോട്ട് അല്ലേ നയിക്കുന്നത് ? മരണത്തിന്റെ ആഴിയിലേക്ക് നിളയും നീങ്ങുമ്പോൾ നാം അറിയാതെ വീണു പോകുന്നില്ലേ നമുക്കായി കുഴിക്കുന്ന ആറടി മണിലേക്ക്?? കഥകളും കവിതകളും ഒഴുകി വന്ന പുഴയോരത്തിലൂടെ നടന്നു നീങ്ങുമ്പോൾ എന്റെ കണുകൾ തിരഞ്ഞിരുന്നത് സുന്ദരമായ കാഴ്ച്ചകളെയായിരുന്നു. ചെറു ചാലിലൂടെയെങ്കിലും ഒഴുകി വരുന്ന ജലധാരകളെ കാണുവാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ മൺസൂൺ വന്നത് നിള അറിഞ്ഞില്ല. മൺസൂണും നിളയെ ഗൗനിച്ചില്ല.
ഇത്തിരിവെള്ളത്തിന്റെ കുറുകെയിലൂടെ അക്കരെ കടക്കുന്ന കുടുംബത്തിന്റെ പശ്ചത്താലത്തിൽ രണ്ടു ദേശങ്ങളുടെ വാണിജ്യ വിനിമയ ഗതാഗത മാർഗമായ കുറ്റിപ്പുറം പാലത്തെ ഞാൻ ആദ്യമായാണ് ഭാരതപുഴയുടെ മാറിൽ നിന്ന് വീക്ഷിക്കുന്നത്. ഇത്ര അടുത്തായിരുന്നിട്ട്പോളും പല തവണ നിളപാർക്കിലേക്ക് വന്നിട്ടും ഞാൻ ഭാരതപുഴയിലേക്ക് ഇറങ്ങുന്നത് ആദ്യമായിട്ടാണ്. ഏല്ലാ ദിവസവും എന്റെ ഗതാഗതമാർഗം കുറ്റിപ്പുറം പാലം തന്നെയാണ്.
കെട്ടി നിൽക്കുന്ന വെള്ളം പൊതുവേ റോഡുകളിലാണ് കാണാറുള്ളത്. നദികൾ എപ്പോഴും ഒഴുകി കൊണ്ടിരിക്കുകയല്ലേ.. ഇന്നു ആ സ്ഥിതിയില്ല. എല്ലാം തിരിച്ചാണല്ലൊ അല്ലേ.. എന്റെ ക്യാമറ കണ്ട് പുഴ മൽസ്യത്തിനു വേണ്ടി വലയൊരുക്കുന്ന മീൻക്കാരൻ എന്നോട്
"അല്ല, മോനേ നീ പത്രത്തിൽ കൊടുക്കാനാണോ ? നമ്മുടെ വയറ്റിപയ്പ്പ് മുണ്ടിക്കല്ലേ!! നമ്മൾ കലക്കി പിടിക്കുകയൊന്നുമല്ലട്ടോ !!! "
പത്രക്കാർ എല്ലാവരുടെയും പണിമുടക്കുന്നവരായി മാറിയോ ? അതോ നീർക്കോലികളെ മാത്രം വലവീശി പിടിക്കുന്നവരായി മാറിയോ ?
പുഴയുടെ മങ്ങിയ കാഴച്ചകളിൽ നിന്ന് പുതുക്കെ തിരികെ കയറുവാൻ തീരുമാനിച്ചു. പുഴയുടെ തീരത്ത് കുറെ നേരം ആലോചനയിലും കൂട്ടുകാരുമായി സല്ലാപത്തിലുമായി സന്ധ്യയെ സമ്പൂർണമാക്കി. നിറഞ്ഞൊഴുക്കുന്ന പുഴയുടെ തീരമാക്കും ഇനി വരാനിരിക്കുന്ന ദിനങ്ങളിൽ അപ്പോഴും ഒരുപാട് ഓർമ്മകൾ തന്നെയാണ് നിള എന്നും സമ്മാനിക്കുന്നത്. നിള പലരുടെയും കാമുകിയാണ്, വീണ്ടും ഒരെഴുത്തിനു പ്രേരിപ്പിച്ചത് നിള തന്നെയാണ്.
ചാറ്റൽ മഴയുടെ സൗന്ദര്യത്തിൽ വൈകീട്ടുള്ള പരിപാടി ആരംഭിച്ചിരിക്കുന്നു. വെള്ളം നിറഞ്ഞ് നിൽക്കുന്ന പുഴക്കടവിൽ ആഘോഷിച്ച ശേഷം വീണ്ടും മറ്റൊരു തിമർപ്പിലേക്ക് . ഫുട്ബോളിന്റെ ആരവങ്ങളിലേക്ക്. ചെറുപ്പം മുതൽ വലുപ്പം വരെ അതിലൊന്നാണ്. കാണുവാനും കളിക്കുവാനും ഫൗൾ വെക്കുവാനും ഹരം.
നാളുകളായി നാം സംരക്ഷിച്ച വസന്തത്തിന്റെ ദിനങ്ങളാണ് ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നാളെയുടെ പുതു തലമുറക്ക് വേണ്ടി നാം ഒന്നും ബാക്കിയാക്കതെ തീർത്തു കൊണ്ടിരിക്കുകയാണ്. കടപുഴകി വീണ മരത്തടിയും ഭാരതപുഴയും ഒരു പോലെയാകുകയാണ് . വൈകുന്നേരങ്ങളിൽ നേരമ്പോക്കിനൊരു ഇടമുണ്ടായിരുന്നു. കഥകളും കവിതകളും എഴുത്തുവാനും പറയുവാനുമൊരിടം. ഫുട്ബോളിന്റെ ആരവും മൺസൂണിനെ മീൻപിടുത്തവും ഒഴുക്കും അനുഭവിച്ചിരുന്നൊരിടം. അതായിരുന്നു ഭാരത പുഴ. അതു മാത്രമല്ല. ഒരു ജനതയുടെ ഈറ്റില്ലവും.
8 comments:
നിളയായാലും കല്ലടയാര്‍ ആയാലും എല്ലാം ഒരേ ദുഃഖം വഹിക്കുന്നു, തലമുറകള്‍ക്ക് വേണ്ടി ഒഴുകി ഒടുവില്‍ നന്ദികേട് മാത്രം ഏറ്റുവാങ്ങാന്‍.
ഇന്നത്തെ മനുഷ്യന് അങ്ങേയറ്റം സ്വാര്‍ത്ഥനാണെന്ന് വേണം കരുതാന്‍. തങ്ങളുടെ പിന്മുരക്കാര്ക്ക് വേണ്ടി ഒന്നും ബാക്കി വെക്കാതെ ഈ ഭൂമിയെയും അതിലുള്ളതിനെയും പരമാവധി ഉപയോഗപ്പെടുത്തുന്ന പിതാക്കന്മാര് ഓര്‍ക്കുന്നില്ല. തങ്ങളിന്നു ധൂര്‍ത്തടിച്ചു കളയുന്നത് നാളത്തെ നമ്മുടെ പേരമക്കളുടെ ജീവവായുവാണെന്ന്..
Nostalgic..Nice to see your post again though its a sad topic...!
Regards
village girl
നല്ലതുണ്ട്....
നിളയെ ഒരിയ്ക്കലെങ്കിലും തൊട്ടറിഞ്ഞിട്ടുള്ള ആര്‍ക്കും മറക്കാനാവാത്ത സന്തോഷവും ദു:ഖവുമാണ് അവള് ... കുറെ നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച നിളയുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയം തന്നെ..
എങ്കിലും ആ സവിധത്തിലേയ്ക്ക് ഒരിക്കല്‍ കൂടി കൊണ്ടെത്തിച്ചതിനു നന്ദി!
ഭാവുകങ്ങള്‍ നേരുന്നു...
സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കുമല്ലോ... http://nishdil.blogspot.in/2011/01/blog-post.html
ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിള ....
ലേഖനം നന്നായി :)
ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........
അഞ്ചു വര്‍ഷത്തെ കലാലയ ജീവിതം ഈ നിളയോരവുമായി കെട്ട് പിണഞ്ഞു കിടക്കുന്നു. വരണ്ട ആ നിളയോരം ഒരു ദുഃഖ സത്യമായി ഇപ്പോള്‍ കണ്മുന്നില്
Post a Comment