Friday, April 15, 2011

ചന്ദ്രകാന്തം-1

          ഈ 'ചന്ദ്രകാന്തം' ത്തിലേക്ക് ങ്ങനെ തന്നെ യാ പോകുക? എന്ന എന്റെ ചോദ്യത്തിനു അതിലെ സൈക്കിളില്‍ വന്ന ഒരു പയ്യന്‍ ഈ വജി തന്നെയാ, കുറെ പോകാനുണ്ട് എന്ന മറുപടി തന്ന് മുന്നോട്ട് ചവിട്ടി പോയി. ഞാന്‍ മുന്നോട്ട് പോണോ? അതോ എല്ലാവരും വന്നിട്ട് പോയാല്‍ മതിയോ എന്നതിലായി.

       രണ്ടുമണിക്കു തന്നെ കരിമ്പുഴ ബസ് സ്റ്റോപ്പിലിറങ്ങിയിരിക്കുന്നു. ഇനിയും ഒരു മണിക്കൂര്‍ ബാക്കിയുണ്ട് എല്ലാവരും എത്തിചേരുവാന്‍. ഐസ് കട്ടയായ സോഡയില്‍ നാരങ്ങയും ഉപ്പും ചേര്‍ന്നത് തന്ന നാരങ്ങ സോഡ കുടിച്ചു പതുക്കെ തേക്ക് മ്യൂസിയത്തിലേക്ക് നടന്നു, നല്ല സുന്ദരമായ വഴിയോരം, മഞ്ഞ പൂക്കള്‍  വീണു കിടക്കുന്ന ഹൈവേ, ഉപ്പിലിട്ട മാങ്ങ,കരിമ്പ്, ചക്കരമത്ത, എന്നിവയുടെ ചെറു വില്പന, ഇരുവശങ്ങളിലെ മരങ്ങള്‍ കൂടൂതല്‍ ഭംഗി നല്‍കുന്നു.ഈ കാഴ്ച്ച ഒപ്പിയെടുക്കുവാന്‍ വേണ്ടി ഒരു ഉപ്പിലിട്ട മാങ്ങയും കഴിച്ച് വഴി അരികിലെ അത്താണിയിലിരുന്നു. എന്തോ? ക്യാമറ ഓണ്‍ ആകുന്നില്ല..... 

തേക്ക് മ്യൂസിയത്തിന്റെ അടുത്ത് പോയി കാണാതെ തിരിച്ചു നടന്നു...  ഇനി കയറിയാല്‍ മൂന്ന് മണി എന്ന സമയം കഴിഞ്ഞാല്‍ ആകെ പ്രശ്നമാകും... അവര്‍ പോയാല്‍ ഞാന്‍ ഒറ്റക്ക് ആകും. പിന്നെ തനിയെ കാട്ടില്‍ പോകേണ്ടി വരും. അതു കൊണ്ട് തന്നെ ഞാന്‍ ആ വജിയുടെ ദൂരം മനസിലാക്കി പിന്നോട്ട് നടന്നു, മറ്റുള്ളവരെ കാത്തു നിന്നത്.

മൂന്ന് മണിക്കു തന്നെ ക്യാമ്പ് ഡയറക്ടര്‍ ജെ.പി. എന്നു വിളിക്കുന്ന ജയപ്രകാശ് സാര്‍ എത്തി. കുറച്ചു വിദ്യാര്‍ത്ഥികള്‍ കൂടി എത്താനുണ്ട് അവരെ അല്പനേരം കാത്ത് നിന്നപ്പോഴെകും അവരും എത്തി. അങ്ങനെ സാറില്‍ മുന്നില്‍ നടന്നു നീങ്ങി.
ജെ.പി നയിക്കുന്ന വനപ്രചരണ ക്യാമ്പ് ആരംഭിക്കുകയായി


ചന്ദ്രകാന്തത്തിലേക്ക്..

          യാത്ര തുടങ്ങി ചാലിയാര്‍മുക്ക് തേക്ക് ഡിപ്പോയുടെ അവിടെ എത്തി. ജെ.പി ക്യാമ്പിനെ കുറിച്ചും, നമ്മള്‍ ഇനി കാടിനെയും അതിലെ നമ്മുടെ സഹജീവികളെ കുറിച്ചുമൊക്കെ ഒരു ചെറു വിവരണം നല്‍കി വിണ്ടും യാത്ര തുടര്‍ന്നു. യാത്രക്കിടെ ഒരു ചിത്രശലഭം ഞങ്ങളുടെ കുറുകെ പാറിനടക്കുന്നുണ്ടായിരുന്നു.ആ ചിത്രശലഭത്തെ കൊന്നാല്‍ ഒരു കടുവയെ കൊന്നതു പോലെ തന്നെയുള്ള കുറ്റമാണ്‌.വംശനാശ ഭീഷണീ നേരിട്ടുന്നതില്പെടത്താകുന്നു അവ.         വനഭൂമിയിലെ നെല്‍കൃഷി ചെയ്യുന്ന പാടം കടന്ന് ചന്ദ്രകാന്തം എന്ന നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രത്തിലെത്തി ചേര്‍ന്നു. മൂണ്‍സ് ചന്ദ്രന്‍ എന്ന പ്രകൃതിസനേഹിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ വേണ്ടിയാണ്‌ 'ചന്ദ്രകാന്തം എന്ന പേരിട്ടത്. ഒരു വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു അദ്ദേഹം. കാടിനെയും പരിസ്ഥിതിയെയും ഒരുപാട് സനേഹിച്ചിരുന്നു. അവരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രകാന്തത്തിലെത്തി എല്ലാവരും പരസ്പരം പരിച്ചയപെടല്‍ തുടങ്ങി. വിവിധങ്ങളായ ദേശങ്ങളില്‍ നിന്നു, വിവിധങ്ങളായ വിദ്യാലയങ്ങളില്‍ നിന്നു വന്നു ചേര്‍ന്നവര്‍. മൂന്നാം ക്ലാസുകാരി പാര്‍‌വ്വതി മുതല്‍ വടക്കാഞ്ചേരിയിലെ ഇല്ലത്തെ കാരണവര്‍ വരെയുള്ള ഇരുപതിനാലംഗ സംഘം ഒത്തു ചേര്‍ന്നു.

     നാലു ടീമുകളാക്കി വന്നവരെ തരം തിരിച്ചു, ഞാനും സംഘവും ഹരിതകം എന്ന ഗ്രൂപ്പ്. ഓരോ ടീമിനും ഇഷ്ടമുള്ള പേരിട്ടു വിളിക്കാം. എന്റെ കൂടെ എല്ലാം പുതിയ സുഹൃത്തുകള്‍, ഞങ്ങളുടെ ടീം ലീഡര്‍ കമാല്‍ വേങ്ങര (പി.ജി. വിദ്യാര്‍ത്ഥി @ പി.എസ്.എം.ഒ കോളേജില്‍), ടീമിനു പേരു നല്‍കിയ വായാടി കുട്ടി സ്നേഹ ജോസ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി), ഹരിശങ്കര്‍, നിഹാല്‍ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

       എല്ലാ ടീമിനും ഓരോ ചുമതലകളുണ്ടായിരുന്നു, ഒന്നാമത്തെ ടീമിനു അന്നത്തെ ഭക്ഷണം വിതരണം, രണ്ടാമത്തെ ടീമിനു അടുത്ത ദിവസത്തെ രാവിലെ ഭക്ഷണം വിതരണം, മൂന്നാത്തെ ടീമിനു അന്നത്തെ നീരിക്ഷണം, അവസാനത്തെ ടീമിനു നീരിക്ഷണം തന്നെ,, ഈ ചുമതലകള്‍ ഓരോ നേരം മാറിവരും.

         വന്നപ്പാടെ ഉപ്പിട്ട നാരങ്ങ വെള്ളമുണ്ടായിരുന്നു, പഞ്ചസാര ശരീരത്തിനു ദോഷമുണ്ടാകുമത്രെ!. ചെറു സംഭാഷണങ്ങള്‍ കഴിഞ്ഞ് ചായകുടിയുടെ നേരമായി.. ചായ അല്ല, ചാപ്പി ആയിരുന്നു, ചുക്ക്, ഏലം, ശര്‍ക്കര, ..... പല മിശ്രിതം കൂടിയതാണ്‌ ചാപ്പി. ചായയോ കാപ്പിയോ ഒന്നും തന്നെ ഇവിടെ നിന്നു കിട്ടുകയില്ല.

           ചാപ്പി കുടി കഴിഞ്ഞ ശേഷം തോര്‍ത്ത് മുണ്ടുടുത്ത് പുഴക്കരയിലേക്ക്... ആ നടത്ത്തിനിടയില്‍ അല്പം മരങ്ങളെ കുറിച്ചുള്ള പഠനവും, ഒരു ഇല കാണിച്ചു തന്നു ആ ഇലയുടെ മഹത്വമായിരുന്നു കുറച്ചുനേരം, ഇലകള്‍ ഹര്‍ത്താല്‍ ആചരിച്ചാലുണ്ടാകുന്ന അവ്സഥ, നമ്മുടെ ഓരോ ശ്വസനവും ഓരോ ഇലകളൊട് കടപെടിരിക്കുന്നു. അവകള്‍ നല്‍ക്കുന്ന ഓക്സിജനു മൂല്യം അളക്കുവാനിരുന്നാല്‍ കോടികളുടെ ഡോളര്‍ അളന്ന് കൊടുക്കേണ്ടിവരും. ഒരു ഇല നടത്തുന്ന പ്രവര്‍ത്തനം, കൃത്രിമമായി ലാബുകളില്‍ ചെയ്യുവാന്‍ ലക്ഷങ്ങള്‍ ചെലവിടെട്ടിവരുന്ന വസ്തുതകള്‍ വളരെ സരളമായി സാര്‍ വിശദീകരിക്കുമ്പോള്‍ നാം അതിന്റെ ഗൗരവം മനസ്സിലാക്കുന്നത്. നാം കാണുന്ന ഓരോ വസ്തുകള്‍ക്കും ദൈവം ഒരു പ്രവര്‍ത്തനം നിശ്ചയിച്ചിട്ടുണ്ട്. അവകള്‍ നമ്മോട് പ്രത്യക്ഷമായോ പരരോക്ഷമായോ ബന്ധമുള്ളവയാക്കും


     ഇലകളില്‍ നിന്ന് തുടങ്ങി ചെടിവള്ളികളെ കുറിച്ച് , ചില ചെടികളുടെ ജലസംഭരണികളെ കുറിച്ച്, നിലമ്പൂര്‍ കാടിനെ കുറിച്ച്, ആര്‍ദ്ര ഇല പൊഴിയും വനത്തെ കുറിച്ച്, ഐക്കല്‍ മണിനെ കുറിച്ച്, നാം കത്തിച്ചു കളയുന്ന കരിയിലകളെ കുറിച്ച്, സാര്‍ വിവരിച്ചു തന്നുകൊണ്ടെയിരുന്നു. ദൈവത്തെ സ്തുതിക്കുവാന്‍ നാം എത്ര ബാധ്യസഥര്‍...


      സ്വിറാത്ത് പാലം മുറിച്ച് കടന്ന് വേണം പുഴക്കരയിലെത്താന്‍... പണ്ട് ആദിവാസി കോളനിയിലേക്ക് വെള്ളം കൊണ്ടുവന്നിരുന്ന പൈപ്പിന്റെ മുകളിലൂടെ വേണം നടക്കാന്‍, ഇപ്പോള്‍ ആ ഇരുമ്പിന്‍ പൈപ്പ് ഉപയോഗ ശൂന്യമാണ്‌. വികസനത്തിന്റെ പാഴ്വേലകള്‍.സ്വിറാത്ത് പാലം എന്നാല്‍ എന്ത് ചിലര്‍ സംശയിക്കപ്പെട്ടു, ജെ,പി സാര്‍ ഒരു മുസ്ലിമിനെ പോലെ നന്നായി വീശദികരിച്ചു കൊടുത്തു, പാലം കടന്ന ഉടന്‍ ഒരു പക്ഷിയുടെ ശബ്ദം , എങ്ങനൊയ്യൊക്കെ പതുക്കെ പതുക്കെയാണു ആ കടമ്പ കടന്നത്. മധുര ശബദം, ഹിമാലയത്തില്‍ നിന്നു വിരുന്നു വന്ന മഞ്ഞ കിളിയുടെത്തായിരുന്നു.ഏതു കാടിന്റെ ശബ്ദങ്ങള്‍ ജെ.പി സാറിനു പരിചിതം

മഞ്ഞ കിളിയെ വിക്ഷീക്കുന്ന പാറുകുട്ടി


       വളരെ സാവധാനം ഒഴുക്കികൊണ്ടിരിക്കുന്ന ചാലിയാര്‍ പുഴ, പണ്ട് കാലങ്ങളില്‍ പന്ത്രണ്ടു മാസവും കല്ലായിയിലേക്ക് മരം കടത്തി കൊണ്ടുപോയിരുന്നു, ജീവിതരീതി കാടിനെയും പുഴയെയും കവര്‍ന്നുനെടുത്തു. ഭൂമിക്കൊരു ചരമഗീതം രചിക്കുകയാണ്‌.കവിതയും കഥയും എഴുത്ത് തുടങ്ങുന്നത് പുഴയോരത്തിരുന്നായിരുന്നു. ഇന്ന് എങ്ങനെ എഴുതാനാകും നമ്മുടെ നന്ദിതീരങ്ങളിലിരുന്ന്.

ജെ.പി സാര്‍ ഒരു കഥയിലൂടെയാണ് പുഴയോര ക്ലാസിനു തുടക്കമിട്ടത്, ഒരു മുക്കുവന്‍ പുഴയൊരത്തായിരുന്നു താമസിചിരുന്നത്. തന്റെ ഭക്ഷണത്തിനുള്ള മീന്‍ പിടിച്ചും ബാക്കിസമയം പുഴയുടെ കാറ്റും കൊണ്ട് നല്ല ഉറക്കവുമായിരുന്നു പതിവ്, അങ്ങനെ ഈ ഉറക്കവും സുന്ദര ജീവിതം കണ്ട് ഒരാള്‍ മുക്കുവനോട് ചോദിച്ചു: അല്ല, തനിക്ക് ഒരു ബോട്ട് വാങ്ങികൂടെ? എന്തിനു.. നിനക്ക് ഉഷാറായി ജീവിക്കാമല്ലോ, ധാരാളം മീന്‍ പിടിക്കുവാന്‍ പോക്കാമലോ?... അതിനു... അങ്ങനെ കിട്ടുന്ന കാശിനു ഒരു കപ്പല്‍ വാങ്ങമല്ലോ?... അതിനു... കൂടുതല്‍ മീന്‍ പിടിച്ച് കോടിശ്വരനാക്കാം... ഹയേ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിചിട്ടില്ല, പിന്നെയല്ലേ ഇതൊക്കെ,... അതൊന്നും നടക്കില്ല..എന്ന് മുക്കുവന്‍ പറഞ്ഞു.. 
അല്ല, കോടിശ്വരനായാല്‍, നല്ലൊരു കൊട്ടാരം ഉണ്ടാകാം... കൊട്ടാരം ഉണ്ടാകിയത് കൊണ്ട് എനിക്ക് എന്തു പ്രയോജനം?
സുന്ദരമായി ഉറങ്ങമല്ലോ!..

ഹേ മനുഷ്യാ.. ഞാന്‍ ഇതുവരെ സുഖമായി,സുന്ദരമായി ഉറങ്ങുകയായിരുന്നു, അതിനു ഒന്നും ഉണ്ടാകേണ്ടി വ്ന്നിട്ടില്ല, നിങ്ങള്‍ എന്റെ ഉറക്കം കളഞ്ഞു !!!

മനുഷ്യന്റെ സമാധാനം, സുഖം ഇവയൊക്കെ പ്രകൃതി തന്നെ നല്‍ക്കുന്നു. കുറ്ച്ചു നേരം പ്രകൃതിയുടെ മടിത്തട്ടില്‍ കാറ്റിന്റെ തലോടല്‍ കൊണ്ട് ഇരിക്കുമ്പോള്‍ ലഭിക്കുന്ന മനശാന്തി പണം നല്‍കി എവിടെയും ലഭിക്കുന്നില്ല. പണം കൊണ്ട് നേടുന്നത് എല്ലാം താല്‍ക്കാലികം.

പുഴ നീരാട്ടുവാന്‍ ക്ഷണിച്ചു കൊണ്ടിരിക്കുന്നു, കുളിരേകിയ സന്ധ്യ സമ്മാനിച്ചു ചാലിയാര്‍ പുഴ, നീരാട്ടിനു ശേഷം, പുഴക്കരയിലെ പച്ചപുല്‍ത്തകിട്ടില്‍ ദൈവത്തിനു സ്തുതികള്‍ അര്‍പ്പിച്ചു മഗ്‌രിബ് നിസ്കാരത്തിനു ശേഷം ചന്ദ്രകാന്തത്തിലേക്ക് മടങ്ങി.
രാത്രിയുടെ തുടക്കം നാടന്‍പാട്ടുകളിലൂടെയായിരുന്നു... പാട്ടുകള്‍ ഒന്നും എന്റെ ഓര്‍മ്മകള്‍ക്ക് കീഴടങ്ങുന്നതല്ല, ഞാന്‍ ഇതുവരെ ഒരു പാട്ടും കേട്ടോ, കണ്ടോ, മനപാഠിച്ചിട്ടില്ല, എന്ത് കൊണ്ടോ,അറിയില്ലാ, പാട്ടിന്റെ ഈണം മാത്രം മനസ്സില്‍ തങ്ങിനില്‍ക്കും. നാടന്‍പാട്ടുകള്‍ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നു.. ഒരു ഐക്യത്തിന്റെ സ്വരമാണ്‌ എല്ലായിപ്പോഴും നാടന്‍പാട്ടുകള്‍ക്കുള്ളത്.

ചോറിണി, ചോറുമല്ല, കഞ്ഞിയുമല്ല, അതിന്റെ രണ്ടിന്റെയിടയിലുള്ള രൂപം, കൂടെ മുളക് ചമ്മന്തി, അച്ചാരും ക്റിയും.. അന്നത്തെ ഡിന്നര്‍ ഉഷാര്‍

ചില ഡോക്യുമെന്റ്റ്റികള്‍, പ്രകൃതി,വനമേഖലകളെ കുറിച്ചു പ്രദര്‍ശനം അങ്ങനെയും അറിവ് നല്‍ക്കല്‍ രാത്രി ആരും ഉറക്കത്തിലേക്ക് എത്തിയിരുന്നില്ല, വിണ്ടും ചില്ലറ ഐസ് ബ്രകിംങ്, ആദ്യ ഇര ഈ ഞാന്‍ തന്നെ ആയിരുന്നു, കളിക്കിടെ ബാറ്ററി ചാര്‍ജ്ജ് ചെയുവാന്‍ പോയതിനാല്‍ നിയമങ്ങള്‍ പിടുത്തം കിട്ടിയില്ല, അങ്ങനെ കെണിയില്‍ പെട്ടു.
നട്ടപാതിരക്കും ചര്‍ച്ചകള്‍, അതല്ലേ, ക്യാമ്പിന്റെ രസം ..ഇലക്ഷനും വിക്സനുമായിരുന്നു തുടക്കം പിന്നെ ഒരു വിഷയങ്ങള്‍ മാറി മാറി വന്നു, ഉറക്കം മേലെ ആകാശം താഴെ ടെറസ്സുമായിരുന്നു......തുടരും...

രണ്ടാം ഭാഗം വായിക്കുവാന്‍- ചന്ദ്രകാന്തം-2

17 comments:

khayyoom said...

improvd well. sirath palam sughamayi pass cheyyan kazhiyatte
with prayer
khayyoom

ജാസ് വര്‍ക്കല said...

നന്നായിട്ടുണ്ട്. ആശംസകള്‍...

faisu madeena said...

നന്നായിട്ടുണ്ട് ജാബിര്‍ ....നല്ല വിവരണം ..നല്ല ഫോട്ടോസ്

കുന്നെക്കാടന്‍ said...

ചന്ദ്രകാന്തം നല്ലൊരു അനുഭവമായിരുന്നു, അവിടെ ജേപ്പിയും, ചാപ്പിയും, ചോരിഞ്ഞിയും കൂടെ ഒരു പാട് നടന്‍ പാട്ടുകളും കൂട്ടിനുണ്ട്.
രാത്രി കാടിനെ പ്രണയിച്ചു അങ്ങനെ കിടന്ന നിമിഷങ്ങള്‍ മറക്കാനാവുന്നതല്ല.


സ്നേഹാശംസകള്‍

നൗഷാദ് അകമ്പാടം said...

എന്റെ നാടിനെക്കുറിച്കാണല്ലോ..
കണ്ട സ്ഥലങ്ങള്‍ തന്നെയെങ്കിലും
മറ്റൊരാളിലൂടെ സ്വന്തം നാടിന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍
വേറൊരു സുഖമുണ്ട്..

തുടരുക..
ആശംസകള്‍!

ഷാജു അത്താണിക്കല്‍ said...

ചന്ദ്രകാന്തത്തിലേക്ക്..നല്ല എഴുത്..... വളരെ ചരിത്രപരമായ മണ്ണാണ് നിലമ്പൂര്‍
നിലമ്പൂരിനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്, പറഞ്ഞു തുടങ്ങില്‍ പശ്ചിമമലനിരകളില്‍ നിന്നും ഉതിരുന്ന പുഴ നാമ്പുകള്‍പോലെ നിലാക്ത വിവരണം വേണ്ടിവരും
അതാണ് ഞ്ഞങ്ങളുടെ നട്
നന്ദി

mottamanoj said...

മനസ്സ് കുളിര്‍ക്കും ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍.

ഫസലുൽ Fotoshopi said...

കൊള്ളാം നല്ല വിവരണം, തുടരൂ

ismail chemmad said...

മികച്ച ഫോടോകല്‍ക്കൊപ്പം ഹൃദയ മായ വിവരണവും. ഈ യാത്രയില്‍ ഞാന് കൂടിയ പോലൊരു തോന്നല്‍.
ആശം സകള്‍ ( ആദ്യത്തെ വരികളില്‍ തന്നെ അക്ഷരത്തെറ്റു. ശ്രെദ്ധിക്കുമല്ലോ)

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു വിവരണം.

aiwarashi said...

Wow... Nice Photographs.
Grhaathurathwam Unarthunna NaattuVazhikal

ashraf said...

how is my home town?

malootty said...

kollam

Raheem C A engineer road said...

Very Good, Expecting More

ഒരു യാത്രികന്‍ said...

ഗംഭീരം..നാട്ടിലെ കാഴ്ചകളിലേക്ക് ഞാനിനി എന്നാണാവോ?......സസ്നേഹം

ബെഞ്ചാലി said...

നിങ്ങള്‍ എന്റെ ഉറക്കം കളഞ്ഞു !!!

:) നല്ല അവതരണം.

ayyopavam said...

gambeeeram vivaranam thanks