Monday, March 28, 2011

ആറളം ബാംഗ്ലുരായി

12/02/11

ഓരോ വളവും വളഞ്ഞു ചുരം ഇറങ്ങുമ്പോള്‍ തണുത്ത കാറ്റ് പതുക്കെ ബസ് വിന്‍ഡോ കടന്ന് ശരീരത്തെ ഉറക്കത്തില്‍ നിന്ന് തട്ടിയുണര്‍ത്തുന്നുണ്ടായിരുന്നു. വിദൂരമായ അഗാധതയില്‍ മഞ്ഞ് വെള്ള പുതപ്പ് പ്രകൃതിക്കു നല്‍കുന്നത് ഞാന്‍ ഉറക്കത്തെ ബാക്കിയാക്കി നോക്കി ഇരുന്നു. രാത്രി തുടങ്ങിയ യാത്രയില്‍ ഉറക്കം ഇടക്കിടെ ബ്രേക്ക് ഇട്ടത്തു കൊണ്ട് തീരെ കളച്ചു പിടിച്ചില്ല.
തണുപ്പ് വിരിച്ചപ്പൊള്‍

വ്യാഴ്ച്ച രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആറളം ചിത്രശലഭം ക്യാംപിനെ കുറിച്ചു വാര്‍ത്ത വായിച്ചു. പിന്നെ അതിലേക്കുള്ള യാത്രയിലേക്ക് മനസ്സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ക്യാമ്പ് ഡയര്‍കടരെ വിളിച്ചു പങ്കെടുക്കുവാനുള്ള അവസരം എന്റെ സുഹൃത്തിന്റെ കൂടെ തരപ്പെടുത്തി. അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മനസ്സ് സ്വപ്നങ്ങള്‍ കടന്ന് വനയാത്രയും ചിത്രശലഭങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

വൈകുന്നേരം ഷബിന്‍ മുഹമ്മദ് ഇറാനിയുടെ കോള്‍, "എടാ നീ നാളെ എന്തയാലും ബാംഗ്ലൂര്‍ പോകണം ". എന്തിനു?
"എസ്.കെ.എസ്.എസ്.എഫിന്റെ സെമിനാറില്‍ പങ്കെടുക്കുവാന്‍" ഞാന്‍ ഒറ്റക്കോ? " കൂടെ ഖയ്യൂം സാറുമുണ്ടാകും എന്നു പറഞ്ഞു അവനു കോള്‍ വെച്ചു.

എന്തു ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു നിന്നു. ബാംഗ്ലൂരില്‍ പോയി പ്രസംഗിക്കണോ? അതോ ആറളത്തു ചിത്രശലഭങ്ങളുടെ ഭംഗി ആസ്വദിക്കണമോ? ആറളം...ബാംഗ്ലൂര്‍.....ആറളം... ബാംഗ്ലൂരു..

അവനു തിരിച്ചു വിളിച്ചു 'ഒക്കെ പറഞ്ഞു' അങ്ങനെ മനസ്സില്‍ ഒരു ദിവസം യാത്ര ചെയ്ത പൂമ്പാറ്റകളുടെ ലോകം, സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നതു മാത്രം. ചില സഞ്ചാരങ്ങള്‍ക്ക് ഒരു ചിത്രശലഭത്തിന്റെ ആയുസ്സിന്‍ ദൈര്‍ഘ്യം പോലും ഉണ്ടാകില്ല. തുടക്കവും ഒടുക്കവും ഒരു നിമിഷമായിരിക്കും. എന്റെ കൂടെ വരാമെന്ന് പറഞ്ഞിരുന്ന ഷബീര്‍ കുറ്റ്യാടിനോട് അടുത്ത വര്‍ഷത്തേക്കു മാറ്റിവെക്കാം എന്നു പറഞ്ഞു അവനെ നിരാശനാക്കി.


ആറളം യാത്ര നേരെ ബാംഗ്ലുരിലേക്ക് തിരിച്ചു. വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരയോടെ എസ്.എം.പി.കെ ബസില്‍ ഖയ്യും സാറിന്റെ കൂടെ യാത്ര തുടങ്ങി ദിവസവും ധാരാളം പ്രൈവറ്റ് ബസുകളാണ്‍ കോഴിക്കോട് അങ്ങാടിയില്‍ നിന്ന് ബാംഗ്ലുരുയിലേക്ക് ട്രിപ്പ് അടിക്കുന്നത് . പാളയം എം.എം. അലി റോഡ് ബാംഗ്ലുരു ബസുകളെ കൊണ്ട് രാത്രിയില്‍ പൊറുത്തിമുട്ടുന്ന കാഴ്ച്ച നിത്യമാണ്‍. അതെ സമയം റെയില്‍ വേ സ്റ്റെഷനില്‍ ആഴ്ച്ചയില്‍ ഒന്നോ ര്‍ണ്ടോ ട്രെയിനുകള്‍ മാത്രം. അതിനൊക്കെ കാരണം ബസു മുതലാളിമാരാകും അല്ലെ..

യാത്ര കോഴിക്കോട് അങ്ങാടി വിട്ട് പപ്പുവിന്റെ സ്വന്തം താമരശേരി ചുരം കടന്ന് മുന്നോട്ടു തന്നെ. ഖയ്യും സാറിന്റെ ചെറു പുഞ്ചിരിയില്‍ തുടങ്ങുന്ന സംസാരം, അദ്ദേഹത്തിന്റെ സിമ്പിള്‍ ആന്റ് ഹബില്‍ ക്യാരക്ട്റ്റര്‍. എല്ലാം എസ്.കെ.എസ്.എസ്.എഫ്. ക്യാമ്പസ് വിങ്ങ് പ്രവര്‍ത്തകര്‍ക്കു ഉത്തേജനവും ആവേശവുമാണ്‍.അദ്ദേഹമാണ്‍ നാളെ ബാംഗുലുരിലെ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നത്. എനിക്കു ചെറിയ ആമുഖപ്രഭാഷണവും.
ഖയ്യും സാര്‍


സൂര്യപ്രകാശം ഇരുട്ടിനെ ഇല്ലാതാക്കി വെളിച്ചമേകി തുടങ്ങിയപ്പൊഴെകും ബാംഗുലുരിന്റെ നഗരപ്രദേശത്തേക്കു കാടും വിജനമായ വയലുകളും കുഗ്രാമങ്ങളും ടിപ്പുവിന്റെ മൈസുരും പിന്നിട് എത്തിയിരുന്നു. ഉയര്‍ച്ചയെ കാണിക്കുന്ന കെട്ടിടങ്ങളും വിദ്യാഭാസനഗരത്തിലെ കോളെജുകളും ചെറുതണുപ്പ് ഉറക്കത്തെ ശല്യപെടുത്തിയത് കൊണ്ട് ഗ്ലാസ് വിന്‍ഡോയിലൂടെ കണ്ടു തുടങ്ങി.

എഴ്രയോടെ കൈലാശിപാളയത്തെ നിണ്ടു നിവര്‍ന്നു കിടക്കുന്ന നല്ല വൃത്തിഹീനമായ ബസ്സന്റ്റ്റിലെത്തിചേര്‍ന്നു. ഞങ്ങളെ കാത്ത് ബാംഗ്ലുരു വിലെ എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി യാക്കുബ് ഒറ്റപാലം നേരത്തെ തന്നെ എത്തിനില്‍ക്കുന്നുണ്ട്. ബൊമഹള്ളിയിലെ മസ്ജിദിലേക്ക് ഞങ്ങളെയും കൂട്ടി ബാംഗ്ലൂരു യാത്ര തുടര്‍ന്നു. സെമിനാര്‍ നടക്കുന്ന അല്‍-അമീന്‍ കോളെജും ലാല്‍ബാഗും പിന്നിലാക്കി ബൊമഹള്ളിയിലെ നഗരത്തിനുള്ളിലെ നഗര കോണ്‍ക്രറ്റ് ഗ്രാമത്തിലെ മലയാളി മസ്ജിദില്‍ എത്തി. സെമിനാര്‍ വൈകുന്നേരം അഞ്ചു മണിക്കു ആയതു കൊണ്ട് അത്രനേരം വിശ്രമിക്കാം. മസ്ജിദു മുകളിലുള്ള റൂമിലാണ്‍ വിശ്രമം. തണൂത്തകാറ്റും തണുത്തവെള്ളവും ആകെ വ്യത്യസ്തപ്പെടുത്തുന്നു. വെയില്‍ പകരുന്നുണ്ടെങ്കിലും തണുപ്പിനു കുറവില്ല.


നഗരത്തിലെ ഗ്രാമം
മസ്ജിദിനില്‍ നിന്ന് ഒരു കാഴ്ച

പ്രാതല്‍ ഭക്ഷണത്തിനു ശേഷം കുറച്ചുനേരം ഒന്നു മയക്കത്തിലേക്ക് വിണു.ഇവിടുത്തെ പ്രധാനപ്രവര്‍ത്തകരാണു ഖലീല്‍ ഫൈസി ഇരിക്കുരും, യക്കുബ് ഒറ്റപ്പാലവും. ഫൈസി ഈ മസ്ജിദിലെ ഇമാമും സി.സി.എന്‍.എ. നെറ്റ് വര്‍കിംഗ് വിദ്യാര്‍ത്ഥിയുമാണ്‍.യാക്കുബ്ക്ക നഴ്സിങ് വിദ്യാര്ത്ഥിയായിരുന്നു, ഇപ്പോള്‍ അവരുടെ കോളേജിലെ അധ്യാപകനായി ജോലി ചെയ്യുന്നു. ബാംഗ്ലുരുവിലെ മുസ്ലിം വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കൂട്ടി ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ നേത്രത്വം ശ്ലാഘനീയം തന്നെ. ഇവര്‍ക്കു പിന്തുണയായി എത്തുന്നത് ബാംഗ്ലുരു കെ.എം.സി.സി, മലബാര്‍ മുസ്ലിം അസോസിയേഷന്‍, തുടങ്ങി സാമൂഹിക സംഘടനകളാണ്‍.വിദ്യാഭാസം തേടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാവിധ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ നല്‍കി വരുന്നു. എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ്സ് വിങിന്റെ ആഹ്വാനപ്രകാരം എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലുരു കമ്മിറ്റിയാണ്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാര്‍ വാര്‍ത്ത- മനോരമ ബാംഗ്ലുര്‍ എഡിഷന്‍

ആമുഖപ്രഭാഷണത്തിനുള്ള ഒരു ചെറിയ കുറിപ്പ് ഉച്ചഭക്ഷണത്തിനു ശേഷം തയ്യാറാക്കിവെച്ചു. ആദ്യമായി ആണ്‍ ഇത്ര നല്ലൊരു വേദിയില്‍ പ്രസ്ംഗിക്കുവാന്‍ പോകുന്നത്. അതും ബാംഗ്ലുരു മലയാളി വിദ്യാര്‍ത്ഥികളോട്. ആകെ ഒരു ടെന്‍ഷനു മനസ്സിലുണ്ട്. അസര്‍ നിസകാരത്തിനുശേഷം സെമിനാറ് നടക്കുന്ന അല്‍-അമീന്‍ കോളെജിലേക്കു യാത്ര തുടര്‍ന്നു. ബൊമഹള്ളിയിലെ ഒരു വലിയപാലം ഏട്ട് കിലോമീറ്റര്‍ വരുന്ന പാലം വെറും ഒരു വര്‍ഷം കൊണ്ടാണു പൂര്‍ത്തികരിച്ചത്. കേരളത്തിന്റെ വികസനത്തിന്‍ പതുക്കെ പോക്ക് നമുക്ക് ബാംഗ്ലുരുവില്‍ അലപസമയം യാത്ര ചെയ്താല്‍ തന്നെ മനസിലാക്കും.
പാത്ത് വേ

അല്‍ അമീന്‍ കോളെജിലെത്തി. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇനി വിദ്യാര്‍ത്ഥികളും ഗസ്റ്റും എത്തിചേര്‍ന്നാല്‍ മതി. ഞാനും ഖയ്യുംസാരും കോളേജു ഒന്നു നടന്നു കണ്ടു. തൊട്ട് അപ്പുറത്താണ്‍ ലാല്‍ ബാഗ് പൂങ്കാവനം ഉള്ളത. രണ്ടു പ്രവാശ്യം ഞാന്‍ ബാംഗ്ലുരു വില്‍ പോയിട്ടുണ്ട്. എന്നിട്ടും ലാല്‍ ബാഗ് പുറമെ നിന്നെ വിക്ഷിച്ചിട്ടുള്ളു. ഇന്നും കാണുവാന്‍ സമയം ഉണ്ടായില്ല.

വിന്‍ഡോ കാഴ്ച

അല്‍ അമീന്‍ ആര്‍ട്സ് & സയന്‍സ് കോളെജ് , ബാംഗ്ലൂര്‍

സമയം ഇപ്പൊള്‍: ഡല്‍ഹി,സിഡ്നി, ലണ്ടന്‍, ടോക്കിയോ, ന്യൂയോര്‍ക്ക്.....



അഞ്ചര ആയതോടെ വിദ്യാര്‍ത്ഥികള്‍ എത്തി തുടങ്ങി. വിവിധങ്ങളായ കോളെജില്‍ നിന്ന് പല കോഴ്സുകള്‍ ചെയ്യുന്ന വിഭിന്ന ദേശക്കാരായ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. നന്മയുടെ വെളിച്ചം പകരാന്‍. എന്റെ നാടായ എടപ്പാളില്‍ നിന്നു മുതല്‍ വടക്കും തെക്കും പ്രദേശത്തെ വിദ്യാര്‍ത്ഥികളുമായി പരിച്ചയപ്പെടു.

സെമിനാര്‍ ഹാള്‍



'ഹിക്മ- ക്യാമ്പസ് ലൈഫ് ഓഫ് മുസ്ലിം' എന്ന വിഷയത്തെ ആസപദ്മാക്കിയുള്ള സെമിനാര്‍ ആറു മണിയോടെ ആരംഭം കുറിച്ചു. മുന്‍ ഐ.എന്‍.എല്‍ ദേശിയ നേതാവും ഇബ്റാഹീം സുലൈമാന്‍ സേട്ടിന്റെ മകനുമായ സിറാജ് സേട്ട് ,( ഇപ്പോള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു) സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ നന്മയിലൂടെ സഞ്ചരിക്കാന്‍ തയ്യാറക്കണമെന്നു ആഹ്വാനം ചെയ്തു. മുഖ്യാതിഥിയായി മുസ്ത്ഫ ക്ലഷിഫി (തുര്‍ക്കി) നമ്മുടെ ലക്ഷ്യം സമൂഹത്തിനു നാം എന്തെങ്കിലും നേട്ടം നല്‍ക്കുന്നുവൊ? എന്നാല്‍ മാത്രമെ നാം ദൈവത്തിന്‍ അടുക്കല്‍ സന്തുഷ്ടരാകു. എന്ന് അദേഹം അഭിപ്രായപ്പെടു.
സിറാജ് സേട്ട് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുന്നു

വിദ്യാര്‍ത്ഥി സദസ്സ്

മഗരിബ് നിസ്കാരത്തിനു ശേഷം സെമിനാര്‍ സെഷന്‍ തുടക്കമായി, ആദ്യമായി ഞാന്‍ ഒരു സുന്ദരമായ വേദിയില്‍ സംസാരിച്ചു അലങ്കോലമാക്കുമൊ എന്ന ഒരു ചെറുഭയത്താല്‍ മൈക്കിന്റെ മുന്‍പിലേക്ക് നടന്നു. ഏവര്‍ക്കും സലാം പറഞ്ഞു തുടക്കും കുറിച്ചു, ചെറിയ ശബ്ദത്തില്‍ നിന്നു പതുക്കെ പതുക്കെ സദസ്സിന്റെ മുമ്പിലേക്ക് വിഷയം അവതരിപ്പിച്ചു തുടങ്ങി. ആദ്യമേ തയ്യാറാക്കിയ കുറിപ്പിന്റെ പിന്‍ബലത്തോടെ സംസാരത്തിന്റെ രീതിക്കു ഗാംഭീര്യം നല്‍ക്കി! (?) അങ്ങനെ ക്യാമ്പസ് വിങിന്റെ പ്രവര്‍ത്തനങ്ങളും നാം എന്ന വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ലക്ഷ്യംങ്ങളും നന്മയുടെ പര്യായം എന്നത നാം തന്നെ ആകണമെന്ന് എനിക്കും അവര്‍ക്കും ഉപദേശിക്കുകയും ചെയ്തു. തിന്മകളില്‍ ഭയപ്പെടാത്തെ.. അവകളുടെ കണക്കുകള്‍ നിരത്താതെ നമുക്ക് നന്മയെ പിന്‍പറ്റുവാനും ചെറു നന്മയിലൂടെ പ്രകാശത്തിന്‍ തിരികൊളുത്തുവാനു നമുക്കു മാത്രമെ സാധിക്കുകയുള്ളു എന്നും അതിനാകട്ടെ നാം നിലനില്‍കേണ്ടത് എന്നു പറഞ്ഞു , പതുക്കെ സമയത്തെ കുറിച്ചും അധികമാക്കി കൊള്ളമായാല്ലോ എന്ന് ആലോചിചു നിര്‍ത്തി.

പിന്നെ ഒരു മണിക്കുര്‍ ഖയ്യും സാരിന്റെ ക്ലാസ് വളരെയധികം ഇഷടപ്പെടുന്ന വിധമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു രസകരമാകും വിധം കലാസിന്റെ രീതിയെ തന്നെ മാറ്റപെട്ടു. അതിലൂടെ ഒരു മുസ്ലിം വിദ്യാര്‍ത്ഥി എങ്ങനെ സമൂഹത്തിനു മാതൃക ആവേണ്ടത് ഉദാഹരണങ്ങളിലൂടെ വിവരിക്കപ്പെടു. ഒന്‍പതു മണിക്കു നാട്ടിലേക്ക് തിരികെയുള്ള ബസ് ബുക്ക് ചെയ്ത് കൊണ്ട് ഒരു മണിക്കുരിലേറെ വിദ്യാര്‍ത്ഥികളുമായി സം വേദിക്കാന്‍ കഴിഞ്ഞില്ല. പരിപാടി കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം തന്നെയാണു മുന്നോട്ട് വെച്ചത്.
ഖയ്യും സാര്‍ ക്ലാസെടുക്കുന്നു

അവിടെ ഒരുക്കിയ ഭക്ഷണം കഴിച്ചതിനുശേഷം എല്ലാവരോടും യാത്ര ചോദിച്ചു മടങ്ങുവാനായി. നഗരത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത യുവ തലമുറയുടെ പ്രതീകങ്ങള്‍ തന്നെ. നാളെയുടെ സ്വപ്ന സുന്ദരപ്രതീക്ഷകള്‍ ഉയര്‍ത്തിപിടിച്ചു വിദ്യാര്‍ത്ഥി സമൂഹത്തിനു സ്നേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ പുതു വാതിലുകള്‍ തുറന്നു ഞങ്ങള്‍ കൈലാശിപാളയത്തേക്കു നീങ്ങി.

നാളെ വയനാടു സന്ദര്‍ശനമുള്ളതു കൊണ്ടൂം ഖയ്യും സാറിനും പ്രോഗ്രയുള്ളതിനാല്‍ ഒരു ദിവസം കുടി ബാംഗ്ലുരുവിന്റെ കാഴ്ചകള്‍ക്ക് മടങ്ങനാവാതെ എസ്.എം.പി.കെ യുടെ ബ്സിന്റെ സീറ്റുകളിലേക്ക്..

വളവുകള്‍ വളഞ്ഞ് താമരശേരിയില്‍ ഇറങ്ങി, അടുത്ത യാത്രയിലേക്ക് ഫാമിലി ടൂരില്‍ അംഗമാവാന്‍ വാഹനം കാത്ത് യാത്രക്കു അല്പ വിശ്രമം

8 comments:

ജാബിര്‍ മലബാരി said...

ഫോട്ടോകള്‍ എടുക്കുവാന്‍ കഴിഞ്ഞില്ല...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ജാബിര്‍ ബായ്.. പ്രസംഗിച്ച വിഷയവും അല്പം ആകാമായിരുന്നു..
എല്ലാ ആശംസകളും ..

മുഹമ്മദ് അബ്ദുല്‍ അലീം റാവുത്തര്‍ അല്‍ ബറൂമി said...

ജാബി൪ ഭായ്... അല്ലാഹു നിങ്ങളെ തൂലികയിലും ജിഹ്വയിലും അനുഗ്രഹം ചൊരിയട്ടെ.. നിങ്ങളെപ്പോലെയുള്ള യുവാക്കളാണ് ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും.... അല്ഹംദുലില്ലാഹ്... ഓരോ യാത്രകളും ഇത്തരത്തില് വിരലുകളിലൂടെ വ൪ണ്ണിക്കപ്പെടട്ടെ... സത്യം പറയാമല്ലോ ഈ യാത്രയില് ഞാനും കൂടിയുണ്ടായിരുന്നെങ്കില് എന്ന് ആശിച്ച് പോയി...

ജാബിര്‍ മലബാരി said...

@അലിംക്ക ... നന്ദി.. അങ്ങയുടെ വാക്കുകള്‍ എനിക്ക് സന്തോഷം പകരുന്നു...

faisu madeena said...

നന്നായിട്ടുണ്ട് ജാബിര്‍ ...ചിത്ര ശലഭങ്ങള്‍ കാണാന്‍ പോകാതെ ചിത്ര ശലഭങ്ങളുടെ നാഥനെ അറിയാന്‍ പോയത് .........!

ജാബിര്‍ മലബാരി said...

@faisuka nice words .ചിത്ര ശലഭങ്ങള്‍ കാണാന്‍ പോകാതെ ചിത്ര ശലഭങ്ങളുടെ നാഥനെ അറിയാന്‍ പോയത് .........!

Sameer Thikkodi said...

സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ... യുവാക്കളെ സാമൂഹിക സാമുദായിക നന്മ്യ്ക്കായി നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന എസ് കെ എസ് എസ് എഫ്ഫിനും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

suhail said...

Wonderful Work Jabi......move on...