Friday, January 21, 2011

സ്വപ്നങ്ങളിലേക്ക് സ്വാഗതം...

സ്വപ്നങ്ങളില്‍ യാത്ര തുടരുവാന്‍ എന്നും ഇഷ്ട്മാണ്. എത്രോ കിലോമിറ്ററുകള്‍ യാത്ര ചെയ്തുവോ എന്ന് അറിയില്ല, എന്നാലും സ്വപ്നങ്ങളുടെ ഭംഗി നഷടപ്പെടുന്നില്ല. യാത്ര തുടരുകയാണ്‌ സ്വപ്നങ്ങളില്‍ നിന്നു യഥാര്‍ത്ഥ്യങ്ങളിലേക്ക് എന്‍ സനേഹത്തിന്‍ കൈപിടിച്ചു നടന്നു നീങ്ങുകയാണ്.

എന്‍ സ്വപ്നയാത്രയിലേക്ക് എന്റെ സ്വപ്നങ്ങളെ അറിയാന്‍ ശ്രമിക്കുന്ന, അവയെ സ്നേഹത്തോടെ സ്വീകരിക്കുന്ന, ആ സ്വപ്നങ്ങളെല്ലാം നീന്റെതു മാത്രമല്ല, എന്റെത്തുകൂടിയാണ് എന്ന പറയുന്ന എന്റെ സ്വപ്ന യാത്രികനെ ഞാന്‍ അന്വേഷിക്കുകയാണ്‌. അന്വേഷണം തുടരുമ്പോളും എന്റെ യാത്രയുടെ ഓരോ നിമിഷങ്ങള്‍ പിന്നിട്ടുടാവും.


ഒരുപാട് കാലം ഞാന്‍ കാത്തിരുന്നു, ഇനി ഞാന്‍ കാത്തിരിക്കുന്നില്ല. എന്റെ സ്വപ്നങ്ങളാണ്‌ എന്നെ കാത്തിരിക്കുന്നത്,എന്‍ നിമിഷങ്ങളെല്ലാം നിന്നിലേക്ക് അടുത്തു വരികയാണ്‌.....



സ്വപ്നങ്ങള്‍ ഒരു നാള്‍ എന്‍ ജീവിതത്തിന്റെ നിമിഷങ്ങളാക്കുമെന്ന പ്രതീക്ഷകള്‍ എന്നും എന്റെ കൂടെയുണ്ടെങ്കിലും, സ്വപ്നങ്ങള്‍ എവിടെയോ കൈമോശം വന്നാലും ഞാന്‍ സങ്കടപ്പെട്ടില്ല, കാരണം എന്റെ സ്വപ്നങ്ങള്‍ മികച്ചതാണെന്നും ആ സുന്ദരനിമിഷങ്ങളെ എന്നും മനസ്സില്‍ തലോലിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടന്‍.



ഓരോ നിമിഷങ്ങള്‍ യാത്ര തുടരുകയാണ്‌. എവിടെയും വിശ്രമത്തിന്‍ വേളകള്‍ ഇല്ലാതെ, എന്നാലോ ആനന്ദത്തിന്റെയും അറിവിന്റെയും തിരിച്ചറിവിന്റെ സൂചികയിലേക്ക്....


സ്വപ്നത്തിന്റെ ആറു ഘട്ടങ്ങളിലേക്ക് നിങ്ങള്‍ക്കും സ്വാഗതം

ദൂരെ ലക്ഷ്യമാക്കി ചരിത്രത്തിന്‍ താളുകള്‍ നിന്ന് ഉണര്‍ന്ന് സുന്ദരമാം തോന്നുന്ന ഈ തകര്‍ന്നടിഞ്ഞ ഈ ലോകത്തിന്‍ ഇടവഴികളിലൂടെ എന്‍ കൂടെ നീ വരുമോ?



യാത്രയുടെ വഴി മധ്യേ നീ കാണുന്നത്തിനെയെല്ലാം നിനക്കായി കരുത്തിവെച്ച മായ ചിത്രലോകത്തിലൂടെ പുതുമകളുടെ ചേരുവകള്‍ നിരത്തി നിമിഷങ്ങളെ ആലോചനമാക്കുന്ന വാതിലുകള്‍ തുറന്നുവെക്കുവാന്‍ നിനക്കാവുമോ?



നിസാരമാക്കുന്നതാണോ ഈ ഭൂമിതന്‍ ജീവിതം? നീ നിന്നെ നിസാരമാക്കി, നിന്‍ ഹ്ര്യദയത്തിന്‍ വികാരങ്ങളെ സ്നേഹത്തിന്‍ കഥ പറയുന്ന സഹജീവികളിലേക്കുള്ള കാരുണ്യത്തിലേക്കുള്ള നോട്ടം നോക്കാമോ?



എവിടെങ്ങളിലെല്ലാം നീയും ഞാനും അറിയാതെ പോകുന്ന വഴികളിലേക്ക്, വിണ്ടും ഒരു എത്തിനോട്ടം നല്‍കി. അവിടെങ്ങളില്‍ സുഗന്ധം വിതറുന്ന നറുപുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോപ്പുകള്‍ നിര്‍മ്മിക്കുവാന്‍ നീ ഉണ്ടാകുമോ?


നീയും ഞാനും എന്നതിലുപരി നിന്‍ സുന്ദരമാം മനസ്സിനും ശരീരത്തിനും ആത്മാവിനും മേന്മകള്‍ നല്‍കിയ, നമ്മുടെ ജീവിതത്തിനു നിറങ്ങള്‍ ചാര്‍ത്തിയ ദൈവത്തിന്‍ സുന്ദരമാം സൗന്ദര്യത്തിലേക്ക് ആസ്വാദനത്തിന്റെ മിസ്രിയ്യായി നീ പാടുമോ?



ഈ യാത്രകളില്‍ നീ എത്തിപെട്ടതെല്ലാം ബാക്കിയാക്കി നിന്നില്‍ വിടര്‍ന്ന പൂക്കളെല്ലാം വിതറി, സ്നേഹത്തിന്‍ തിരിനാദം മുഴങ്ങുന്ന ഹിജാസിന്റെ മടിത്തട്ടിലേക്ക് ഒരു തൂവല്പക്ഷിയായെങ്കിലും നീ എന്നെ എത്തിക്കുമോ? നീയും അവിടെങ്ങളില്‍ രാപാര്‍ക്കുമോ?
dis foto credited by Noushad  Akampadam


15 comments:

ആളവന്‍താന്‍ said...

സ്വപ്നങ്ങളും യാത്രകളും തുടരട്ടെ. അക്ഷരത്തെറ്റുകള്‍ മാറട്ടെ!!

Ismail Chemmad said...

ആശംസകള്‍

ഒഴാക്കന്‍. said...

കൊള്ളാട്ടോ

Sameer Thikkodi said...

അവിടെങ്ങളില്‍ സുഗന്ധം വിതറുന്ന നറുപുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോപ്പുകള്‍ നിര്‍മ്മിക്കുവാന്‍ നീ ഉണ്ടാകുമോ?

ഇത്തരം നല്ല സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആയി ഭവിക്കട്ടെ ...

ജയിംസ് സണ്ണി പാറ്റൂർ said...

കൊള്ളാം കേട്ടോ

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രകളേക്കാൾ കൂടുതൽ സ്വപ്നങ്ങളാണല്ലോ..?

hafeez said...

യാത്ര തുടരട്ടെ ഞങ്ങള്‍ കൂടെയുണ്ട് ..

Naseef U Areacode said...

സ്വപ്നങ്ങളെത്ര സുന്ദരം...
ആശംസകള്‍

Junaiths said...

നന്നായിരിക്കുന്നു സുഫ്സിലെ..തുടരുക ഇ മനോഹര യാത്രകള്‍ ...ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.

Sidheek Thozhiyoor said...

സ്വപ്നങ്ങളിലൂടെയുള്ള യാത്ര നന്നായിത്തന്നെ തുടരുക .

Unknown said...

ألسلام عليكم ورحمة الله وبركاته
സ്നേഹാദരങ്ങളോടെ ജാബിര്‍, ആദ്യമായാണ് ഈ വഴി. നന്മകളുടെ വഴിയെ ഇനിയും യാത്ര തുടരാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ...

LUKHMANUL HAKEEM said...

ഒരോ രാത്രിയിലും ഉറങും മുന്പ് നിന്നെ സ്വപ്നം കാണണമേ എന്നാണ്‍ എന്റെ സ്വപ്നം ...അത് ഉണര്ചയില്‍ എനിക്ക് ഊര്ജമാകുന്നു.....ജാബിര്‍ യാത്ര (വായിചു) തുടങിയപ്പൊള്‍ ഒരിക്കലും കരുതിയില്ല ലക്ഷ്യം ഇവിടേക്കാകുമെന്ന്....

Unknown said...

all d best

ആഷിക്ക് തിരൂര്‍ said...

നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ "www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

roopz said...

ellarum jeevikunnathu oru swapnalokathil aanu...
jeevitham oru swapnadanamanu....