Wednesday, September 8, 2010

ലക്ഷ്യത്തിലേക്ക്

ഉറക്കമായിരിക്കും റമളാനിൽ അവധി കിട്ടിയാൽ മിക്കവരുടെയും ജോലി. യാത്രകളിലേക്ക് മനസ്സിനെ മുന്നോട്ട് നയിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. ആ ഉണർച രാവിലെ കഴിഞ്ഞ് ഉചയ്യോട് അടുത്തിരുന്നു.എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി എതു പ്രകൃതിയുടെ തീരത്തുപോയി സല്ലപിചിരിക്കണം എന്ന ആധിയോടെ കാലിക്കറ്റ് ബസ് സാന്റിൽ എത്തിചേർന്നു.

കാപ്പാടിന്റെ ഭംഗിയിൽ മുഴുക്കിയിട്ടോ അതൊ കചവടത്തിൻ കുതന്ത്രങ്ങൾ പയറ്റുവാനുള്ള ഇടത്താവളം കണ്ടെത്തിയിട്ടോ ഇറങ്ങിയതാവണം വാസ്കോ ഡി ഗാമ. അവിടെത്തേക്കുള്ള ബസ്സ് ഞങ്ങൾ എത്തു മുൻപേ യാത്ര തിരിചിരിക്കുന്നു.



മുന്നിൽ നിർത്തിയിരിക്കുന്ന കൊല്ലം- കൊയിലാണ്ടി ബസ്സിലോട്ട് കയറിയിരുന്നു. 'റമസാൻ ചന്ദ്രിക' വായിചു കൊണ്ട് പാറപള്ളിയിലേക്കുള്ള യാത്രക്ക് ആരംഭം കുറിചു. നാം പോകുന്ന പ്രദേശത്തെ കുറിചു ഒരു ധാരണയും റഷീദു ഭായിക്കില്ല. ബസ്സിന്റെ റോഡിലൂടെ യുള്ള നൃത്തം എന്റെ വായനയെ നിർത്തിവെപ്പിചു. വായന റഷീദ് എറ്റെടുത്തെൻകിലും അവനും തന്റെ കണ്ണിന്റെ വേദനക്കു ശമനം കൊടുക്കുവാൻ വായന അവസാനിപ്പിചു.

പാലങ്ങളെല്ലാം പിന്നിട് ഒരൊ ഗട്ടറിലും വീണൂം എഴുന്നേറ്റും ഗതാഗതകുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് കൊയിലാണ്ടി-കൊല്ലത്തു 15 രുപയുടെ യാത്രക്കു വിരാമമിട്ടു. പണ്ട് വന്ന പരിചയമൊക്ക എവിടെയോ മറന്നിരിക്കുന്നു. എവിടെയും യാത്രികർക്കു അതാണി പ്പെട്ടി പീടികകളാണ്. വലതുവശത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ 15 മിനിറ്റ് നടന്നാൽ പാറപള്ളിയിലെത്താം. എന്ന ഇക്കാക്കയുടെ ഉത്തരം ഞങ്ങളെ ആ വഴികളിലൂടെ നടത്തിനു സഹായകമായി.

പ്രതീക്ഷകളും അപ്രതീക്ഷിത സംഭവങ്ങളും ജീവിതിനു മാറ്റ് വർദ്ധിപ്പിക്കുന്നു. എല്ലാം പ്രതീക്ഷിക്കപ്പെട്ടപോലെ നടന്നാൽ ആ ജീവിത്തിന്റെ സന്തോഷങ്ങൾക്ക് അതിരുകൾ ഉണ്ടാവും. പ്രതീക്ഷകൾക്ക് പുറമെ കാത്തിരിപ്പുകളെ മാറ്റി അപ്രതീക്ഷിത സംഭവങ്ങളും കടന്നു വന്നാൽ അതിലും ഒരു സന്തോഷത്തിൻ കാഴ്ചകൾ കാണാം.


ഉയരങ്ങളിലേക്ക് എത്രയോ ദൂരം ഇനിയും ഉണ്ട്. ലക്ഷ്യത്തിലേക്ക് എത്തിയാലും വിശ്രമമില്ല. അവിടെങ്ങൾ വിശ്രമിചു തീർത്താൽ ഒരുപാട് കാഴ്ചകൾ നിന്നെ മറഞ്ഞിരിക്കുന്നുണ്ട്. അവകളിലേക്ക് എത്തിചേരണം......

3 comments:

Naseef U Areacode said...

ഒന്നുകൂടി വിശദീകരിക്കാമായിരുന്നു..
ആശംസകള്‍

ജാബിര്‍ മലബാരി said...

@Naseef U Areacode തുടരുന്നുണ്ട്....

rah!m Guru said...

yathrakal thudaruka....ellavida bavukangalum nerunnu...