Saturday, April 23, 2011

ചന്ദ്രകാന്തം- 3

ചെറിയൊരു മയക്കം പിടികൂടിയിരിക്കുന്നു എല്ലാവരിലും,  നെടുങ്കയം കാടിലൂടെ നടത്തം അവസാനിപ്പിച്ച് ബസില്‍ കയറി ഉച്ചഭക്ഷണത്തിനു വേണ്ടിയുള്ള യാത്രയില്‍. ഉറക്കം. അതൊരു സംഭവം തന്നെ. ചിലര്‍ വണ്ടിയില്‍ കയറുവാന്‍ കാത്തുനില്‍ക്കുകയാകും ഒന്ന് ഉറങ്ങികിട്ടാന്‍, ഹെഡ്സെറ്റ് കുത്തിരിക്കി പതുക്കെ ഉറക്കത്തിലോട്ട് പോകുന്നവരുണ്ട്. ഈ ഉറക്ക കാഴ്ച്ചകളൊക്കെ നോക്കിയും വെറുതെ കണ്ണും തുറന്ന് ഏതോ ലോകത്ത് ഇരിക്കുന്നവരാണ്‌ ബാക്കിയുള്ളവര്‍. ഞാന്‍ എല്ലാ ഗണത്തിലും ഉള്‍പ്പെട്ടാരുണ്ട്. ഇന്ന് ഞാന്‍ സുഖനിദ്രയെ പകര്‍ത്തുന്നവരുടെ കൂട്ടത്തില്‍ ഏകനായി ഫോട്ടോപിടുത്തം നടത്തികൊണ്ടിരുന്നു ഗായത്രിയില്‍ നിന്ന് സസ്യാഹാരം ലഭിക്കുന്നത് വരെ.
ഉറങ്ങുമ്പോള്‍, അന്തസ്സായി ഉറങ്ങണം


               ഒരുമയുണ്ടെങ്കില്‍,ഇങ്ങനെയും   ഉറങ്ങാം

വിശന്നിട്ട് വയ്യ, എന്താകും ഉച്ചഭക്ഷണം

പൂമ്പാറ്റകളെ,പോലെ പാറിനടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍

ആ സുന്ദരികുട്ടിയെ ഒന്നു പരിച്ചയപ്പെട്ടുവാന്‍ കഴിയുമോ?


ഫോട്ടോ എടുക്കല്ലേ, നാം ഉറങ്ങിക്കോട്ടെ..



ഹോട്ടല്‍ എത്തുവാനായോ?



ശാപ്പാട് ഉഷാറായി കഴിച്ചപ്പോള്‍ എന്നെ പതുക്കെ മയക്കം തലോടികൊണ്ടിരുന്നു. ഒന്നരമണീക്കൂര്‍ ജെ.പി സാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മന്‍സൂരും തബ്സീരും ഫോട്ടോ പിടിക്കാനായി കാടിലേക്ക് പോയി. കുറച്ച് ഉറങ്ങി പോകാമെന്ന് കരുതിയത്, എന്നാല്‍ ഞാന്‍ ഉറക്കത്തിലേക്കും അവര്‍ കാടിലേക്കും പോയി. ഉറക്കത്തിനിടക്ക് കണ്ണുതുറക്കുമ്പോള്‍ ബാക്കിയുള്ളവരൊക്കെ നല്ല കളിയിലാണ്‌,ചുമ്മാ  കാര്‍ഡ് കളി. എനിക്ക് കമ്പനിക്കു കുറച്ച് ഉറങ്ങുന്നുണ്ട്, ബ്സിലെ ഉറക്കം തീരാത്തവര്‍.

നാലുമണി കഴിഞ്ഞ്, ചാപ്പി കുടിയോടെ യാത്ര തുടങ്ങി. ചാപ്പിക്കു കൂടെ ഒരു അപ്പവുമുണ്ടായിരുന്നു, കീണ്ണത്തപ്പം. യാത്രക്കു കുറച്ച് സപീഡ് കൂടുതലായിരുന്നു പുതിയ തീരത്തേക്ക്,, ആദ്യം രാവിലെ പോയ വഴി തന്നെയാണ്‌ മുന്നില്‍ നടക്കുന്ന തബ്സീര്‍ ഞങ്ങളെ  മുന്നോട്ട് നയിച്ചത്. പിന്നിട് അല്ലേ, മനസിലായത് നേതാവിനു തെറ്റിയാല്‍ അണികള്‍ക്കും നൂറായിരം തെറ്റുകള്‍ പറ്റും. നേരെ തിരികെ നടന്നു, നടന്നു പകുതിയെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിക്കാതെ പോയ വഴിയിലൂടെ യാത്ര മാറ്റപ്പെട്ടു. മുള്ളംകാടുകള്‍ ഉണങ്ങിയിരിക്കുന്നു. പച്ചപ്പ് തീരെയില്ല. നിലംബൂരിനു പേരു വരാന്‍ കാരണം ഇവിടുത്തെ തിങ്ങിനിറഞ്ഞ മുള്ളകാടുകളായിരുന്നു. നിലം എന്നു പറഞ്ഞാല്‍ മുള്ളം എന്നാണ്‌. തേക്കു കൃഷിക്കു വേണ്ടി നാം സാമ്പത്തിക ലാഭത്തിനായി മുള്ളംകാടുകളെ വെട്ടിനിരത്തി.




കാടും കഴിഞ്ഞ് പുഴയുടെ തീരത്ത് എന്നു പറയാന്‍ കഴിയില്ല, ഒരു മരുഭൂമിയില്‍ എത്തിപ്പെട്ടതു പോലെ, ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നേക്കാള്‍ മെലിഞ്ഞ് ഒട്ടി, വരണ്ടുയിരിക്കുന്നു. കാടിന്റെ തൊട്ട് കിടക്കുന്നു പുഴയുടെ കാര്യമാണിത്. ഒന്ന് വേനല്‍ക്കാലമായത് കൊണ്ടാവാം. എന്നാലും ക്ഷീണിക്കുന്നതിനു ഒരു പരിധിയില്ലേ?
അസ്തമിക്കുന്ന സൂര്യനും ഇല്ലാതാക്കുന്ന പുഴയും


ഒരു  DSLR CAMERA ആഗ്രഹവുമായി


നാം എന്തിനെയും മെറ്റ്‌രീയല്‍ വല്‍ക്കരിക്കപ്പെട്ടു. ഒന്നിന്റെയും ആത്മാവിനെ കാണുവാന്‍ ഇഷ്ടപ്പെട്ടുന്നില്ല, ജീവിതം തന്നെ ഒരു മൂല്യങ്ങളില്ലാതെ, എന്തോ ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടമാതിരിയാക്കി. ഈ ജീവിതത്തിന്റെ അകം അറിയാന്‍ ആരും ശ്രമിച്ചില്ല, അതോ അശ്രദ്ധരാകാന്‍ ശ്രമിച്ചു. എന്തായാലും ഭൂമി നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നാം നന്ദിയുള്ളവരാണോ? വായു, ശുദ്ധജലം, പുഴ,കടല്‍, പര്വ്വതം,മലകള്‍,കാട് എല്ലാം നമ്മള്‍ തന്നെ ഇല്ലാതാകുകയാണ്‌. നമുക്ക് ആകെ വേണ്ടത് പണം മാത്രം. രൂപകള്‍ കൊണ്ട് ഡോളര്‍ വാങ്ങുവാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ത്യന്‍ ജനത. ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ നാടിനെ അടിമപ്പെട്ടുത്തുകയാണ്‌. സാംസ്കാരികമായും സാമ്പത്തികമായും എല്ലാത്തരത്തിലും. നമ്മുടെ സഹജീവികളെ നാം മറന്നിരിക്കുന്നു അല്ലേ? 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോഡ് ജീല്ലയിലെ, സ്വര്‍ഗ്ഗം എന്ന ഗ്രാമത്തിലും ചുറ്റും പ്രകൃതിയെ മാരകമായി മുറിവേല്പ്പിച്ചു അധികലാഭം കൊഴിയ്യാന്‍ നോക്കിയ മനുഷ്യഭീകരതയുടെ ദുരന്തകാഴ്ച്ചകള്‍ നമുക്ക് മുന്നില്‍ നഗ്നസത്യമായിട്ടും ഭരണവര്‍ഗ്ഗം  കോപ്പ്റേറ്റുകള്‍ക്കു വേണ്ടി ഭരണചക്രം കറക്കുന്നു.

അതിവേഗം മരിച്ച്കൊണ്ടിരിക്കുന്നത് പുഴകളല്ല, നമ്മുടെ മനസ്സുകളാണ്‌. പാറകളെ മിനുസപ്പെടുത്തി സുന്ദരമാകുന്ന നദീജലം നമ്മുടെ കണ്ണ് മുമ്പില്‍ നിന്ന് അപ്രത്യക്ഷമാക്കുവാന്‍ പാറകളേക്കാള്‍ കഠിനമായി തീര്‍ന്ന നമ്മുടെ മനസ്സുകളാണ്‌. ഭൂമിയെ അന്‍പത് പ്രാവശ്യം നശിപ്പിക്കുവാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അറ്റം ബോംബുകള്‍ നിര്‍മ്മിച്ച മനുഷ്യന്‍ എത്ര വിഡ്ഡീ. ഒരു പ്രാവശ്യം നശിപ്പിച്ചാല്‍ പിന്നെ ഈ ഭൂമി ഉണ്ടാകുമോ?

എന്‍ഡൊസള്‍ഫാനു എതിരെ പ്രസംഗിക്കുവാന്‍ എന്‍ഡൊസള്‍ഫാന്‍ തന്നെ തെളിക്കപ്പെട്ട ചായ കുടിക്കുന്നവനാണ്‌ മലയാളി. ഒരു ദിവസം ചായ കുടിക്കാതെയിരുന്നാല്‍ ആകെ പ്രശ്നമാക്കുന്ന മലയാളി, ഈ ഞാനും.നാം പലതിനു അറിയാതെ അടിമപ്പെട്ട് കൊണ്ടിരിക്കുന്നു. ഇളം പൈതലിനു ജോണ്‍സണ്‍ & ജോണ്‍സണിന്റെ ബേബി ഓയില്‍ (മണെണ്ണ) തേച്ചുകുളിപ്പിച്ചാലേ, കുട്ടിക്കു ഉറക്കം വരുകയുള്ളു.കപ്പയും മീന്‍‌കറിയും തിന്നാന്‍ മടിക്കുന്ന കുട്ടികള്‍ ആര്‍ത്തിയോടെ തലച്ചോറിനെ നശിപ്പിക്കുന്ന ലേയ്സും സോസ്സും തിന്നാന്‍ ബിസിനസ് തന്ത്രങ്ങള്‍ പ്രാപ്തരാകിയിരിക്കുന്നു. അങ്ങനെ പലതും........

അസ്തമിക്കുന്ന സൂര്യന്‍,ഓരോ ദിവസവും വിളിച്ചു പറയുന്നു.. ഈ ഭൂമിയുടെ ചരമഗീതത്തിനു ഇത്ര ദിനങ്ങള്‍ കൂടി ബാക്കി മാത്രം. നാം അതൊന്നും വകവെക്കാതെ ആര്‍മാദത്തില്‍ തന്നെ. മെലിഞ്ഞ് ഒട്ടിയ പുഴയുടെ തീരത്തെ അസ്തമയം തീര്‍ത്ത ശോഭയില്‍ കുളി അവസാനിപ്പിച്ച്, നാളെത്തെ അവസാനത്തെ കുളിക്കു (ഈ ക്യാമ്പിലെ) വേറെ ഇടം തേടുവാന്‍ പകലിനു വിണ്ടും വരാന്‍ രാത്രിയെ സ്വാഗതം ചെയ്തു.

രാത്രി ചര്‍ച്ചകള്‍ക്കും പാട്ടോല്‍സവ്ത്തിനു വേദിയാണ്‌ ചന്ദ്രകാന്തം, കുളികഴിഞ്ഞ് വന്നപ്പോള്‍ നേന്ത്രപ്പ്ഴത്തിനു വടം‌വലിയില്‍ എന്റെ ക്യാമറ വീണ്‌ പിന്നിട്ടുള്ള ഫോട്ടോകള്‍ എടുക്കുവാന്‍ ക്യാമറ ക്ലിക്ക് ബട്ടണ്‍ സമ്മതിച്ചില്ല.. നിലത്തോട്ട് തള്ളിയിട്ടതില്‍ പ്രതിഷേധിച്ച് പണിമുടക്കി.

എന്‍ഡൊസള്‍ഫാനും അമേരിക്കയും പിന്നെ കാടിന്റെ സൗന്ദര്യവും ജീവിതശൈലികളും ചര്‍ച്ച വിഷയമായി, ഒരു രസകരമായ ഒരു അമേരിക്കന്‍ വിരുദ്ധ പാരഡി സോംഗും ഉള്‍പെട്ടിരുന്നു. അത് ഇതാ ഇവിടെ. 
ചര്‍ച്ചകള്‍ക്കിടയില്‍ ചൊരിണിയും ചമ്മന്തിയും റെഡി.ഇന്നലെ കുറച്ച് കഴിച്ച് പട്ടിണി ആയി കിടന്നുറങ്ങിയ അവസ്ഥ ആലോച്ചിച്ച് ഇന്ന് എല്ലാവരും നല്ല പോളിങ്ങായിരുന്നു. ചര്‍ച്ചകള്‍ വിരാമിട്ടപ്പോള്‍ സൗഹൃദത്തിന്റെ കഥ പറച്ചിലുകള്‍ക്ക് തുടക്കമായി. ഇന്നലെ വരെ അറിയാത്തവര്‍ ഇന്നു സുഹൃത്തുകള്‍. തന്റെ ജീവിതത്തിന്റെ രസകരമായ അനുഭവങ്ങള്‍, യാത്രകള്‍..പ്രണയത്തിന്റെ വിധികള്‍ തീര്‍ത്ത കഥകള്‍.. എല്ലാം കൂടിയും കുറച്ചും  ഉറക്കത്തിന്റെ വഴിയെത്തും വരെ തുടര്‍ന്നു.


ആരും പറയാതെ തന്നെ ആകാശം വിണ്ടും വെളുപ്പ് ചാര്‍ത്തി, പരസ്പരം വിളിച്ചുണര്‍ത്തി ഞങ്ങള്‍ പുഴയുടെ തീരത്തേക്ക് നിങ്ങി. നാലു വ്യത്യസ്ത വഴികളിലൂടെ ഒരു പുഴയുടെ വിവിധ തീരങ്ങളില്‍ എത്തിചേര്‍ന്നു ഈ രണ്ടു ദിനങ്ങളിലായി. നന്മയിലൂടെ വ്യത്യസ്തരാക്കുക. നന്മ ചെയുക വ്യത്യസതമായി ചിന്തിക്കുക.. പലരിലും വ്യത്യസതകളുണ്ട്.. ആ വ്യത്യസ്തകള്‍ കൊണ്ട് ഒരു നന്മയുടെ വഴികള്‍ തീര്‍ത്ത് സുന്ദരതീരത്ത് എത്തിചേരുക.. എത്ര സുന്ദരമായിരിക്കും ആ കൂടിചേരല്‍. വ്യത്യസ്ത വഴികളിലൂടെ..വ്യത്യസ്തമാര്‍ന്ന് ചിന്തകളിലൂടെ.. ഒരു ലക്ഷ്യസ്ഥാനത്തേക്ക് .. നാം വ്യത്യസ്തരാക്കുക എന്ന പാഠം പ്രകൃതി പറഞ്ഞു തരുന്നു.

അങ്ങനെ അവസാനം കുളിയും കഴിഞ്ഞ് (ഈ ക്യാമ്പിലെ അവസാന കുളി) രാവിലെ ദോപ്പം കഴിച്ച് അവസാന വട്ടയരങ്ങിലേക്ക് പ്രവേശിച്ചു. രണ്ടു ദിനരാത്രങ്ങള്‍ സനേഹവായ്പ്പോടെ വ്യത്യസതകള്‍ പുലര്‍ത്തിയവര്‍ മടങ്ങുകയാണ്‌. നേരത്തെ എത്തിയമ്പോള്‍ ഒന്നും പറയാതെ എന്നേക്കാള്‍ നേരത്തെ എത്തിയ കാശിനാഥന്‍, സല്‍സ്വഭാവിയും സുന്ദരനും പിന്നെ പ്രകൃതിയുടെ സൗന്ദര്യം പകര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഡിസൈനര്‍ മന്‍സൂര്‍, അതു എപ്പോഴും താങ്ങുന്ന പ്രിയ ആത്മസുഹൃത്ത് തബ്സീര്‍, ട്വിറ്റര്‍ ഫോളൊവേഴ്സായ കമാല്‍ വേങ്ങരയും ആബിദും ക്യാമ്പിലെ സുഹൃത്തും സഹായിയുമായ സാദിഖ്, ആറളം ക്യാമ്പില്‍ പോയിര്‍ന്നെങ്കില്‍ പരിച്ചയപ്പെട്ടിരുന്ന ഷെഫീഖ്, എം.ഐ,സി അതാണിക്കലിലെ യാത്രികര്‍ ഹുവൈസും അബൂബക്കരും. യുണിവേഴ്സിറ്റിയിലെ കുട്ടിപട്ടാളങ്ങള്‍ ത്വാരിഖ്, സഫീര്‍, നിഹാല്‍, മുന്‍‌ജിദ്.... ഡാനിഷ്, ഞങ്ങ തൃശൂര്‍ ക്കാര്‍ തന്നെ വൈശാഖന്‍, നാവിനു വിശ്രമം നല്‍ക്കാതെ സ്നേഹമോള്‍, ടീച്ചരും വടക്കാഞ്ചേരി കോവിലകത്തെ കാര്‍ണവരും ആദിത്യ, ഹരി... പിന്നെ ക്യാമ്പിലെ പ്രിയ കൊച്ചു സുന്ദരി പാറുകുട്ടി... പ്രകൃതിയെ അറിഞ്ഞു, ആ പ്രകൃതിയെ സ്നേഹിച്ചു.. ജീവിതശൈലിയാക്കി.. മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊണ്ടിരിക്കുന്നു ജെ.പി സാര്‍..  എല്ലാവരോടും വിട പറയുകയാണ്‌.. 


ഓങ്കാല ഓങ്കലവേ ഓങ്കലവേല പോമാ
ഇല്ല പൂക്കും മേലേ ഓലേ ഓലേ
മന്ദാരം പൂത്തു കുന്നിന്മേലേ പോകാം....
തന്നാനം പാടി ഓലേ ഓലേ
ഞാവല്‍ പഴംകൂട്ടം മാടി മാടി വിളിപ്പൂ
തിന്നാനും വായോ ഓലേ ഓലേ
അണ്ണാറക്കണ്ണാ തോണ്ണുറുവാലാ
മിണ്ടാതീരുന്നോ ഓലേ ഓലേ...






ആദ്യഭാഗം വായിക്കുവാന്‍

16 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

മൊത്തത്തില്‍ ഉറക്കമാണല്ലോ
സ്നേഹപൂര്‍വ്വം
ഫെനില്‍

പത്രക്കാരന്‍ said...

"നാം എന്തിനെയും മെറ്റ്‌രീയല്‍ വല്‍ക്കരിക്കപ്പെട്ടു. ഒന്നിന്റെയും ആത്മാവിനെ കാണുവാന്‍ ഇഷ്ടപ്പെട്ടുന്നില്ല, ജീവിതം തന്നെ ഒരു മൂല്യങ്ങളില്ലാതെ, എന്തോ ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടമാതിരിയാക്കി. ഈ ജീവിതത്തിന്റെ അകം അറിയാന്‍ ആരും ശ്രമിച്ചില്ല, അതോ അശ്രദ്ധരാകാന്‍ ശ്രമിച്ചു."

കാട്ടില്‍ കേറിയാല്‍ പിന്നെ മലബാറിക് അപാര സര്‍ഗാത്മകതയാണ്..


യാന്ത്രികമായ യാത്രാ വിവരണങ്ങള്‍ക്കപ്പുറതേക്ക്‌ നല്ലൊരു ദ്രിശ്യാനുഭൂതി നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു. എന്‍ഡോസല്ഫാനെ കൂട്ടിവായിച്ചതിലൂടെ ആനുകാലിക സംഭവങ്ങളെ ഇതിനോട് ബന്ധപ്പെടുത്താനും സാധിച്ചു.... അടുത്ത യാത്രക്കായി കാത്തിരിക്കുന്നു

രമേശ്‌ അരൂര്‍ said...

നല്ല വിവരണം ..:) ചിത്രങ്ങളും അടികുറിപ്പുകളും കൊള്ളാം .

ആചാര്യന്‍ said...

നന്നായിരിക്കുന്നു...ഇനി പോകുമ്പോള്‍ കാടെല്ലാം നാടായി മാറി യിട്ടുണ്ടാകും അല്ലെ?...

Yasmin NK said...

നന്നായിരിക്കുന്നു

ശ്രീജിത് കൊണ്ടോട്ടി. said...

നന്നായിരിക്കുന്നു ജാബിര്‍... :)

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല വിവരണം... നന്നായിരിക്കുന്നു

blossom said...

gud,keep writing.

MOIDEEN ANGADIMUGAR said...

കൊള്ളാം നന്നായിട്ടുണ്ട്.

ബെഞ്ചാലി said...

കഴിഞ്ഞല്ലൊ?, ഇനി
മിണ്ടാതീരിക്കുമോ ഓലേ ഓലേ...

നന്നായി എഴുതി :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നന്നായിരിക്കുന്നു ജാബിര്‍, യാത്രാവിവരനമാകുമ്പോള്‍ പലപ്പോഴും എഴുതി ഫലിപ്പിക്കുന്നതിലും നല്ലത് ചിത്രങ്ങലെക്കൊണ്ട് സംസാരിപ്പിക്കുന്നതാണ് എന്നാണു എന്റെ അഭിപ്രായം.

ഒരു യാത്രികന്‍ said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

എനിക്കും ഒത്തിരി ഇഷ്ടമായി.....സസ്നേഹം

Anonymous said...

ഫോട്ടോസ് നന്നായി...അവതരണവും...

കുന്നെക്കാടന്‍ said...

ഈ നീല വാനങ്ങളില്‍ തഴുകി എത്തും ഇളം കട്ടില്‍,
കള കളം പാടുമീ പുഴാകളില്‍ വിഷം തുപ്പും അസുരരെ ഞങ്ങള്‍ വന്നിതാ.....

Jenith Kachappilly said...

മുന്‍ഭാഗങ്ങളെ പോലെ തന്നെ നന്നായിട്ടുണ്ട്. എന്‍റെ നിരീക്ഷണത്തില്‍ മറ്റു യാത്രാവിവരണങ്ങളില്‍ നിന്നും ഇതിനെ വേറിട്ട്‌ നിറുത്തുന്നത് സ്ഥലങ്ങളുടെ ഫോട്ടോകളോടൊപ്പം കൊടുത്തിരിക്കുന്ന യാത്രയ്ക്കിടയിലെ മറ്റു രസങ്ങളുടെയും ചിത്രങ്ങളാണ്‌. യാത്ര തുടരട്ടെ എഴുത്തും...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/