09/04/11
കഥകള്‍ പറഞ്ഞ് അവസാനിപിച്ചപ്പോള്‍ ആകെ കുറച്ചു നേരം മാത്രമെ സ്വപ്നം കാണുവാന്‍ ലഭിച്ചത്. ആറുമണിക്കു തന്നെ പക്ഷി നീരിക്ഷണത്തിനു പോകണം. നമ്മെ പോലെ, പക്ഷികള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുകയില്ലല്ലോ! അവര്‍ നേരത്തെ തന്നെ യാത്ര ആരംഭിക്കും. അങ്ങനെ ബ്രഷ് തേക്കാതെ (പല്പൊടി കൊണ്ട് പല്ല് വൃത്തിയാക്കി, ബ്രഷും പേസ്റ്റും പല്ലിനു ദോഷമേ ഉണ്ടാക്കൂ, പേസ്റ്റ് പല്ലിന്റെ കാഠിന്യം കുറക്കുന്നു, ബ്രഷ് പല്ലിനു കമ്പി വേലികെട്ടാന്‍ സഹായിക്കുന്നു) യാത്ര തുടങ്ങി. ആരെയും ബ്രഷ് തേക്കാന്‍ ജെ.പി അനുവദിച്ചിരുന്നില്ല, പകരം പല്പൊടി. എല്ലാം പ്രകൃതിമയം.
ഇന്നലെ രാത്രി പന്നികള്‍ വന്ന് പരിസരം ആകെ ഏരപ്പാക്കിയിരിക്കുന്നു, അതിനായിരുന്നല്ലേ നായ്ക്കള്‍ ഉറങ്ങാന്‍ സമ്മതിക്കാതെയിരുന്നത്. അത് കൊണ്ട് തന്നെ സ്വപ്നങ്ങള്‍ ഇടക്ക് ഇടക്ക് മുറിഞ്ഞ് പോയിരുന്നു. മഹാഗണിയും കരിമരുതും രാവിലെ തന്നെ ജെ.പി സാറിന്റെ ക്ലാസില്‍ ഇടം പിടിച്ചു. ഞങ്ങളുടെ യാത്രക്ക് സ്വാഗതമോതി പല സ്വരങ്ങളില്‍ സ്വാഗതം ഗാനം ആലപിക്കുന്നു പക്ഷികള്‍.ഓരോ പക്ഷികളുടെ കോള്‍ കേള്‍ക്കുമ്പോള്‍ അതു ഈ പക്ഷി....,.... പറഞ്ഞു തന്നുകൊണ്ടേയിരുന്നു. പക്ഷികളുടെ കോളുകള്‍ വനജീവികള്‍ തമ്മിലുള്ള സംസാരങ്ങളാണ്... "മാന്‍കൂട്ടമേ ഓടിക്കോ... ഇതാ വരുന്നു കുറച്ചു രണ്ടുകാല് ജീവികള്‍" എന്നൊക്കെയുള്ള രസകരമായ വിനിമയങ്ങളാവാം.
യാത്ര തുടരുന്നു |
വനം..ഒരു സംഭവം |
തേക്കും കൃഷി ചെയ്യുന്ന കാട് കഴിഞ്ഞ് കുറച്ചൊക്കെ ഹരിതകമായ പ്രദേശത്തു എത്തി. ചെറും വലതുമായ് കുറെ മരങ്ങള്‍,കൂടെ ഒരു സുന്ദരമായ ശബ്ദം മുഴങ്ങികൊണ്ടിരിക്കുന്നു, ആ ശബ്ദം ഓര്മ്മിച്ചെടുക്കുവാന് കഴിയുന്നില്ല, ഭയങ്കര മറവി പ്രശ്നക്കാരനായിരിക്കുന്നു. ആ കിളിനാദത്തിനു പിന്നാലെ നടന്നുനീങ്ങി മുള്ളംകാട്ടിലെത്തി നിന്നു,അപ്പോഴും എന്തോ സിഗ്നല്‍ പോലെ അതു തുടര്‍ന്നു. എവിടെ നിന്നോ വലിഞ്ഞ് കയറി വന്ന ഞങ്ങളെ കണ്ടിട്ടാവാം. ആ നാദത്തിന്റെ നാഥനും അങ്ങ് ഏതോ സഥലത്തു നിന്നു സുഖവാസത്തിനു വിരുന്നു വന്ന ദേശാടനകിളിയത്രെ!.
നേരെ വ്വാ! നോ, എനിക്കിഷ്ടം പോലെ ഞാന്‍ വളരും |
വന്മരത്തിനു താങ്ങായി ഒരു കൊള്ളി |
പണ്ട് നിലമ്പൂര്‍ മുഴുവന്‍ മുള്ളംകാട് ആയിരുന്നത്രെ,പിന്നിട് ബ്രിട്ടിഷ്കാര് വന്ന് തേക്ക് കാമ്പില്‍ ആകൃഷ്ടരായി മുള്ളംകാട് വെട്ടി തളിച്ച് തേക്ക് കൃഷി ആരംഭിച്ചു, അങ്ങനെ ആനകളെല്ലാം തിന്നാന്‍ മുള്ളകള്‍ കിട്ടാതെ വിശന്ന് മറുകാട്ടിലേക്ക് ചേക്കേറിയത്. ആനയുടെ എണ്ണം കുറവാണ് നിലമ്പൂര്‍ കാടുകളില്‍, ഇപ്പോ ഏല്ലായിടത്തും കുറവാണ് അതു വേറെ വസ്തുത.
സുപ്രഭാതം |
സൂര്യനും ഉറക്കമെല്ലാം കഴിഞ്ഞ് സിന്ദൂരപൊട്ട് ചാര്‍ത്തി സുന്ദരിയായി ഉയര്‍ന്ന് വന്ന് ശോഭിച്ചു നില്ക്കുന്ന കാഴ്ച്ച കണ്ട് മന്‍സൂര്‍ അവളെ തന്റെ ക്യാമറക്കുള്ളില് പകര്‍ത്തുവാനുള്ള ശ്രമം തുടരെ തുടരെ നടത്തി, പല കോണില്‍ നിന്ന് പരിക്ഷണം ഞാനും നടത്തി നോക്കി. അവന്റെ ഡി,എസ്.എല്‍.ആരും എന്റെ പൊട്ട ഡിജിറ്റല്‍ ക്യാമറയും. ഒരു കാര്യം മനസിലായി ആന .... ആട് .... അരുത്. അല്ലേ?
എന്റെ NIKON coolpix ക്യാമറയിലും |
മന്‍സൂറിന്റെ DSLR NIKON D3000 Camera യിലും |
പക്ഷി നിരീക്ഷണം രാവിലെത്തെ കുളിക്കു ചാലിയാര്‍മുക്കിലെത്തിച്ചു, വലിയ മഹാഗണിക്കു മുമ്പില്‍ എല്ലാവരും ഒന്ന് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തു,കുളിക്കടവിലേക്ക്... കുളിക്കും മുമ്പേ, ഒരു ചെറിയ ക്ലാസും കൂടിയും
ഇന്നലെ വൈകീട്ട് കുളിച്ച കടവിനേക്കാള്‍ വിശാലമായ പുഴയോരം, സത്യത്തില്‍ കേരളത്തില്‍ നാപത്തിനാലു നദികള്‍ ഇല്ല, ഒരു നദി പോലുമില്ല. ഒരു നദിയാണ് പറയാന്‍ മിനിമം ക്വാളിഫിക്കേഷന്‍ ആയിരം കിലോമിറ്റര്‍ നീളമെങ്കിലും വേണം. നമ്മുടെ ഭാരതപുഴക്കു ആകെ നീളം ഇരുനൂറ്റി ഒന്‍പത് മാത്രമെയൂള്ളു. പിന്നെ നമ്മുടെ ഒരു ആശ്വാസത്തിനു ഇങ്ങനെ നമുക്ക് നാപത്തിനാലു നദികളുണ്ട് എന്ന് പഠിപ്പിച്ചു പോരുന്നു. കുറെ അങ്ങു ചെന്നാല്‍ ആഴമുള്ളത് കൊണ്ട് അത്രദൂരം പോയി കുളിക്കാന്‍ നിന്നില്ല. നീന്തല്‍ അറിയില്ല എന്നതിനാല്‍, ഒരുപാട് ആഗ്രഹങ്ങളുണ്ട് , ഒന്നും അറിയില്ല താനും. അതാണ് ഞാന്‍.
വന്ന വഴി മടങ്ങാതെ വേറിട്ട വഴികളിലൂടെ ചന്ദ്രകാന്തത്തിലെത്തി, തിരിച്ചുള്ള നടത്തിനു എല്ലാവര്ക്കും നല്ല സ്പീഡ് കൂടുതലായിരുന്നു. ഇന്നലെ ചോറിഞ്ഞി അധികം കഴിക്കാത്ത്തിന്റെ ആ എന്ത് നാ പറയ്യാ, വിശപ്പ് അതു തന്നെ , വല്ലാതെ അനുഭവപ്പെട്ടു തുടങ്ങിയിട്ടു മണിക്കൂറുകളായി കഴിഞ്ഞിരുന്നു. മന്‍സൂര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തൊട്ടെ വിശപ്പിന്റെ വിളിയാളത്തെ കുറിച്ച് പറഞ്ഞാ ഉറങ്ങിപോയത്.
വിശപ്പിന്റെയിടയിലും ഫോട്ടോസ്
ഞങ്ങളുടെ ടീമിനാണ് ഇന്നു ഫുഡ് ചുമതല, നൂല്പൂട്ടും കടലകറിയും പിന്നെ സ്പെഷ്യല്‍ ചാപ്പി. രാവിലെത്തെ മെനു ഉഷാര്‍, സപ്ലൈ ചെയ്തു കഴിഞ്ഞ് തിന്നാന്‍ നോക്കിയാല്‍ ചെമ്പുപാത്രമെ ബാക്കി ഉണ്ടാകൂ എന്ന് മനസിലാക്കി ഞങ്ങള്‍ ആദ്യമേ, അകത്താക്കി, കഴിക്കുമ്പോള്‍ തന്നെ സപ്ലൈ ചെയ്ത് വന്‍ വിജയകരമാക്കി.
ശാപ്പാട് |
ഇനി യാത്ര നെടുങ്കയത്തേക്കാണ്, സ്കൂള്‍ ബസ് റെഡിയായി നില്‍ക്കുന്നുണ്ട്, അങ്ങ് ഡിപ്പോക്കു അരികെ. നടന്നു നീങ്ങി വരി വരിയായി.നല്ല നാടന്‍ പാട്ടുകളും പാടി (പുറത്ത് ഇലക്ഷന് പാട്ടുകളും) പതിനഞ്ച് കിലോമിറ്റര്‍ പിന്നിട്ട് നെടുങ്കയത്തിലെത്തിചേര്‍ന്നു. നെടുങ്കയത്ത് എന്നത് പ്രധാന തേക്ക് ഡിപ്പോകളിലൊന്നാണ്, ധാരാളം തേക്ക് മുറിച്ചു ലേലത്തിനു വിറ്റു കഴിഞ്ഞ് ലോറി കാത്ത് കിടക്കുന്ന കാഴ്ച്ച, പണ്ട് സായിപ്പ് ഇ.എസ്, ഡേവിസണ്‍ നിര്‍മ്മിച്ച ഗ്രിഡര്‍ പാലം കടന്നാല്‍ കാണാം. കരിമ്പുഴയുടെ മേലിലുടെ സായിപ്പ് തേക്ക് കടത്തുവാന്‍ (1933) നിര്‍മ്മിച്ച പാലമാണത്. പ്രത്യേകവിധത്തില്‍ അഴിച്ചുമാറ്റാവുന്ന രൂപത്തിലാണ് പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാലം നിര്‍മ്മിച്ച സായിപ്പ് ഇ.എസ്. ഡേവിസണ്‍ ഒക്ടോബര്‍ ഒന്‍പത്, (1938)നു നീന്തലിനു മദ്ധ്യേ മുങ്ങി മരിച്ചു. ആദ്യം നെടുങ്കയത്തു തന്നെ ഖബറടക്കിയെങ്കിലും, പിന്നിട് ഭൗതികശരീരം ലണ്ടനിലേക്ക് കൊണ്ടുപോയി. എല്ലാം കൊണ്ടുപോകുന്ന രീതിയാണല്ലോ, അവര്‍ക്കുള്ളത്. ഒന്നും ബാക്കിവെക്കത്തില്ല.
ഗ്രിഡര്‍ പാലം |
ഗ്രിഡര്‍ പാലം കടന്ന്, ആദ്യം ശ്രദ്ധിക്കപ്പെട്ടത് ഒരു മരത്തെ ആയിരുന്നു. തുറന്നുവെച്ച വാതില്‍ പോലെ , ദൈവത്തിന്റെ ഓരോ സൃഷ്ടിപ്പിലും വൈവിധ്യങ്ങള്‍ നാനാവിധം. യാത്ര നേരെ ആദിവാസി കോളനിയിലേക്ക്. ആദിവാസികള്‍ കുറച്ചൊക്കെ മോഡേണ്‍ ലൈഫാണ് നയിക്കുന്നത്. സണ്‍ ഡയറക്റ്റ് പ്ലസ് വീടിനു മുകളില്‍. അവരും നയിക്കട്ടെ ജീവിതം,നമ്മള് മാത്രം ജീവിച്ചാല്‍ മതിയോ? ഇലക്ഷന് പോസ്റ്റര്‍ ഒന്നു രണ്ട്ണെം കണ്ടു. രാജ്യത്തിന്റെ ഓരോ വോട്ടും വിലപ്പെട്ടതു തന്നെ. എന്നാല്‍ ഇതു ഒന്നും അറിയാതെ, കാടിനെ, പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികള്‍ ഇന്നും ഉണ്ട് നിലമ്പൂര്‍ കാടുകളില്‍. ചോലനായ്ക്കന്മാര്, വെറും തുച്ഛ്ം മാത്രമെയുള്ളു അവര്‍. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹമാണ്. മനുഷ്യര്‍ക്കും വംശനാശ ഭീഷണീ.
തുറന്നിട്ടത് |
ആദിവാസി കോളനി
പണ്ട് ആനയെ പിടിച്ചു കൊണ്ട് വന്ന് മെരുക്കിയിരുന്ന ആനകൂട്ട് സന്ദര്‍ശകര്‍ക്കു വേണ്ടി മാതൃക നിര്‍മ്മിച്ചു വെച്ചിട്ടുണ്ട് അവിടെ. കുറച്ചു ഫോട്ടോകള്‍ എടുത്ത് തിരികെ നടന്നു. ആദിവാസി മക്കള്‍ക്കായി സര്‍ക്കാര്‍ ഒരു ബദല്‍ സ്ക്കുള് സ്ഥാപിച്ചിട്ടുണ്ട്. ഏകാധ്യാപകാ വിദ്യാലയം. ഒരു സാറുണ്ടാകും പിന്നെ കുറെ കുട്ടികളൂം. എല്ലാ വിഷയത്തിനും ഈ സാര്‍ തന്നെയായിരിക്കും. അവര്‍ പഠിച്ച് വലിയ നിലയില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ആനകേന്ദ്രം |
One Teacher School |
പൂവുകള്‍ ഫോട്ടൊ എടുത്തിരിക്കും |
ഞാന്‍ പറഞ്ഞില്ലേ, ആ സായിപ്പിന്റെ കാര്യം. അദ്ദേഹത്തിന്റെ ശവകൂടിരത്തിലേക്കാണ് ഇനി. അവിടുത്തെ ഗ്രാനെറ്റ് ആരോ? ചില തോന്ന്യാസികള് ഇളകിമാറ്റിയിരിക്കുന്നു. ആനകൂട്ടില്‍ ആകെ നറച്ച് മലയാളിപേരുകള്‍ എഴുതിവെച്ച് അലങ്കൃതമാണ്, അവനും അവളും, മൊബൈല്‍ നമ്പറും. എന്തോക്കെയോ!, ഇവിടെ ഗ്രാനെറ്റ് അടിച്ചുമാറ്റാനുള്ള ശ്രമമാണോ എന്ന്! മലയാളിസ് എവിടെയും ഐഡന്റ്റിറ്റി പുലര്‍ത്തും. സായിപ്പിനെ കുറിച്ചു ചെറുവിവരണം ഒരു ചെറുകല്ലില്‍ കൊത്തിവച്ചിരിക്കുന്നു. അതൊന്നു വായിച്ചു നില്ക്കാന് വെയില് അനുവദിക്കുന്നില്ല.
കുറച്ചു ഇടത്തൊട്ട് തിരിഞ്ഞ് ഒരു നടപ്പാതയിലൂടെ കാടിന്റെ ഉള്‍ഭാഗത്തേക്ക് കടക്കുകയാണ്, ജെ,പി എല്ലാവരോടും നിശ്ബദത പാലിക്കുവാന്‍ നിര്‍ദേശിക്കുന്നു. പാറുകുട്ടി തന്നെ താരം. അവളുടെ ഓരോ ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന സംസാരങ്ങള്‍ നടത്തത്തെ രസകരമാകുന്നു. കാടിന്റെ ഉള്‍ഭാഗത്തേക്ക് കയറിയപ്പോള്‍ തന്നെ ചിത്രശലഭങ്ങള്‍ വിവിധ വര്‍ണ്ണങ്ങള്‍ കണ്ണുകള്‍ക്ക് നല്കി സ്വീകരിച്ചു. പൂവിനെ തേടി തേന്‍ നുകരുവാന്‍ അലയുന്ന ചിത്രശലഭങ്ങള്‍. കുറ്ച്ചു നാളുകള്‍ മാത്രം ജീവിക്കുന്ന ഈ സൃഷ്ടിപ്പ് എത്ര സുന്ദരം. നമ്മെയും സുന്ദരമാകുന്നു. അവയുടെ വര്‍ത്തമാനങ്ങള്‍ പുതുജീവനുള്ള പരാഗണത്തിനു സഹായിക്കുകയും തേന്‍ നുകര്‍ന്ന് ജീവിതം ധന്യമാക്കുകയും ചെയ്യുന്നു. നാം വര്‍ത്തമാനത്തെ ഭൂതകാലവും ഭാവിയും കണക്കു കൂടിയും കിഴിച്ചും ജീവിതത്തെ ധര്‍മ്മസങ്കടത്തിലാക്കുന്നു. ഓരോ സൃഷ്ടിപ്പും ഒരു അറിവാണ്, ഒരു മോട്ടിവേട്ടരാണ്. നാം ഒന്നും അറിയാതെ പോകുന്നു എന്നത നമ്മുടെ തെറ്റ്. നമുക്ക് വേണ്ടി ഈ പ്രപഞ്ചം സുന്ദരമാക്കപ്പെട്ടത്. എന്നിട്ടും നാം അതിനെ നശിപ്പിക്കുന്നു.
ഓരോ ജീവിയും അതിന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നു |
കല്ലിനുമുണ്ടൊരു സൗരഭ്യം |
photo by: thabsheer Cp |
പൂമ്പാറ്റകളുടെ വഴികളിലൂടെ സൗന്ദര്യം ആസ്വദിച്ചു, വെള്ളാരം കല്ലം പതിപ്പിച്ച മഴക്കാലത്തും അതിനു ശേഷം കുറച്ചുകാലവും വെള്ളം ഒഴുക്കിയ പാതയിലൂടെ വെള്ളം അന്വേഷിച്ചു നടക്കുകയാ, രാവിലെ വിശപ്പിന്റെ വിളിയാളമായിരുന്നെങ്കില്‍ ഇപ്പോ ദാഹത്തിന്റെ മാധുര്യം നുകരാന്‍ കൊതിക്കുകയാണ്. അവസാനം എത്തിപ്പെട്ടു. നല്ല തടാകം. കളകളാ ഒഴുക്കുന്ന ജലാശയം. എത്തിയപ്പാട്ടെ എല്ലാവരും വായ വഴി വയര്‍ വെള്ളത്താല്‍ നിറച്ചു. പാറകുട്ടിയുടെ വ്യത്യസ്ത പോസുകള്‍ എനിക്ക് ഇവിടെ നിന്നാണ് ലഭിച്ചത്. വെള്ളം കണ്ടാല്‍ നില്ക്കും കുതിര അല്ല, ചാടും കുതിര കുസൃതി കുട്ടിയാണ് പാറുകുട്ടി. ജലാശയത്തിലൂടെ പ്രകൃതിയുടെ തലോടലെറ്റ് നടന്നു അക്കരയിലേക്ക്, പിന്നെ കുറച്ചു നേരം ഇരുന്ന് യാത്ര തുടര്‍ന്നു
വെള്ളം കുടി |
പ്രകൃതി വിരിച്ച വെള്ളാരം കല്പാതയിലേക്ക് |
ക്യാമ്പ് താരം : പാറുകുട്ടി |
പാലത്തിനടിയിലൂടെ നടന്ന് നീങ്ങി, വന്ന സ്ഥലത്തു തന്നെ എത്തി ചേര്‍ന്നു, ഡേവിസണ്‍ ബാംഗ്ല്ലാവ് വഴി മറ്റൊരു ദിക്കിലേക്ക് വെറുതെ ഒരു നടത്തം . മേലെ എന്തോ ശബ്ദം, മലയണ്ണാന് മരം ചാടി ഞങ്ങളില്‍ നിന്ന് മാറി പോകുകയാണ്, എന്റമ്മോ. എന്തൊരു ചാട്ടം, ലോംഗ് ജെമ്പ് തന്നെ. പെട്ടെന്ന് അപ്രത്യക്ഷമായി. പിന്നെ വഴിക്കിടയിലെ ആനപിണ്ടി , ആന കാര്യം സാധിച്ചു വഴിയെ നടന്നു പോയിരിക്കുന്നു.
ഡേവിസണ്‍ ബാംഗ്ല്ലാവ് |
മലയണ്ണാന് ചാട്ടക്കാരന് |
ഒത്തിരി അനുഭവങ്ങളും അറിവുകളും നല്കിയ നെടുങ്കയം കാട്ടില്‍ നിന്നു ചന്ദ്രകാന്തത്തേക്ക് യാത്ര തുടരുന്നു.... ഉച്ചഭക്ഷണത്തിനായിയുള്ള കാത്തിരിപ്പ് അവസാനിക്കുകവാനും വേറെയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുവാനും ...
തുടരും....
16 comments:
വിവരണവും ഒപ്പം ചിത്രങ്ങളും നന്നായി.. ആശംസകൾ..
പ്രിയ ജാബിര്‍.. യാത്രാവിവരണം നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ അതിഗംഭീരം തന്നെ. നിലമ്പൂര്‍ വനസൌന്ദര്യം അതുപോലെ തന്നെ ഒപ്പിയെടുക്കുന്നതില്‍ താങ്കളുടെ ക്യാമറ വിജയിച്ചിരിക്കുന്നു. നിലമ്പൂര്‍ എനിക്കും സുപരിചിതമായ സ്ഥലം തന്നെയാണ്. തെക്ക്മ്യൂസിയവും, നെടുങ്കയവും, ആഡ്യന്‍ പാറയും ഞാനും പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രാവിവരണത്തിന് അഭിനന്ദനങ്ങള്‍... ബ്ലോഗ് പിന്തുടരുന്നുണ്ട്..
വിശദമായ വിവരങ്ങള്‍ക്കൊപ്പം മനോഹര ചിത്രങ്ങളും . നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍
പരിചിത സ്ഥലങ്ങള്‍ ... വിവരണം നന്നായി ...............
ജാബിര്‍..... നന്നായിരിക്കുന്നു ,
നല്ല വിവരണം.... ഫോട്ടോ എല്ലാം നന്നായി...
ബാക്കി കൂടി പ്രതീക്ഷിക്കുന്നു...
യാത്രാവിവരണം നന്നായിട്ടുണ്ട്.
ആശംസകൾ..
നല്ല വിവരണം.നല്ല ചിത്രങ്ങളും.Sincere attempt എന്നു പറയുന്നത് ഇതാണ്.
നല്ല ചിത്രങ്ങള്‍....എന്റെ വീടിനടുത്ത് ഇത് പോലെ ഒരു കാടുന്ദ്..പോകാന്‍ പേടിയാണ് മാത്രം ...പാമ്പുകളും മറ്റും ഹോ ഹോ
thanx.........
യാത്രാവിവരണം മനോഹരം ചിത്രങ്ങള്‍ അതിനെക്കാള്‍ മനോഹരം. ഞാനും പോയിട്ടുള്ള സ്ഥലമാണെങ്കിലും വീണ്ടും മോഹിപ്പിച്ചു.
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
ചിത്രങ്ങള്‍ റൊംബ പിടിച്ചു....നന്നായി...തുടരൂ...!
ജാബിര്‍,
ഈ വിവരണം ഒത്തിരി ഇഷ്ടായി,ചിത്രങ്ങള്‍ ബഹു കേമം,ഒരു ചിത്രകഥ പോലെ ഞാനിത് വായിച്ചു,വെറുമൊരു വിവരണത്തേക്കാള്‍ ഉപരിയായി മാനസിക വികാരങ്ങളും സ്വന്തം കാഴ്ചപ്പാടുകള്‍ ചേര്‍ത്തത് നന്നായി.
നന്ദി ജാബിര്‍ ഈ സ്വര്‍ഗം പരിചയപ്പെടുത്തിയതിനു.
I hadn't seen Nedumkayam and Adyanpara so far.Thanks for this description.
സ്വന്തം ഫോട്ടോ ഒന്നുമില്ലേ?
ഞാന്‍ പോകണം എന്ന് ആഗ്രഹിച്ച സ്ഥലമാണ്.
നന്നായി എഴുതി. യാത്ര തുടരട്ടെ
Post a Comment