Friday, November 12, 2010

കാനായി വെള്ളച്ചാട്ടം

04/11/10

കേരളപിറവി ദിനത്തില്‍ തന്നെ ഒരു സമരത്തിനിന്റെ വിളി ഉയര്‍ന്നുപൊങ്ങി. ശബരിമലയിലേക്ക് തീര്‍ത്ഥാടനം ചെയുവാന്‍ ഒരുങ്ങിയവര്‍ തുണി ധരിച്ചതും പിന്നെ കേരളപിറവി ദിനത്തിനു കേരളത്തിന്‍ തനിമയില്‍ മുണ്ട് വേഷം സ്വീകരിച്ചതിന്റെ പേരിലും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതാണ് കോളജിനെതിരെ മുദ്രവാക്യം ഉയര്‍ന്ന് വന്ന് ഒരാഴ്ച്ചത്തെ ലീവിനു ഇടം ലഭിച്ചത്.

പണിക്കരുടെ ഒരാഴ്ച്ച ഹോളിഡേ അങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിച്ചിരിക്കുമ്പോളാണ് ഒരു കണ്ണൂര്‍ ട്രിപ്പ് പ്ലാന്‍ ചെയുന്നത്. ആദ്യം ആരുംതന്നെ ഉല്‍സാഹം കാണിചിലെങ്കിലും പിന്നെ നാലു പേരില്‍ നിന്നു പതിനാലു പേരിലേക്ക് കൂടി വന്നു. താമസ വീടിലുള്ള കണ്ണൂര്‍ ടീമിന്റെ വീടുകള്‍ സന്ദര്‍ശിക്കുന്ന എന്നതാണ് ട്രിപ്പിന്റെ ഉദ്ദേശ്യലക്ഷ്യം.

നബീലിന്റെ എന്നും പുഞ്ചിരി നിറയുന്ന മുഖം കണ്ണൂരിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. സമയത്തിനു കോഴിക്കോട് റെയില്‍വേയിലെത്തിയത് കൊണ്ട് കണ്ണുരിലേക്ക് അടുത്ത വണ്ടിക്കു വെയ്റ്റ് ചെയേണ്ടിവന്നില്ല.കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചരില്‍ കയറി യാത്ര തുടര്‍ന്നു.

കണ്ണൂരിലെ ഒരൊ കൂട്ടുക്കാരുടെ വീടുകള്‍ അലങ്കോലമാക്കിയതിനു ശേഷം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുമ്പോള്‍ പയ്യന്നുര്‍ സ്വദേശി ഷിബിലിയുടെ വീട്ടില്‍ നിന്ന് ഉഷാര്‍ ഭക്ഷണം അകത്താക്കി ഷിബിലിയുടെ നിര്‍ദേശപ്രകാരം കാനായി വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര.

നാലു ബൈക്കും i10നും വഴികള്‍ ചോദിച്ചു പലവഴികളിലായി ഒരു വഴിയില്‍ എത്തിചേര്‍ന്നു. ഒരു വയസനോട് വഴി ചോദിച്ചപ്പോള്‍ അവിടെ എന്ത് വെള്ളം ?? എന്ന ഉത്തരം ചെറു വെള്ളച്ചാട്ടമെന്ന പ്രതീക്ഷ പോലുമില്ലാതാക്കി. ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വാക്ക് കേട്ട് കാനായി വഴികള്‍ തെറ്റിപോയി തിരികെ ലക്ഷ്യത്തിലേക്ക് എത്തിചേര്‍ന്നു



വെള്ളമില്ലാതെ യാത്ര തിരികേണ്ടിവന്നില്ല, കുറ്ചു വെള്ളത്തില്‍ കൂടുതല്‍ സന്തോഷിക്കുക എന്ന ഫിലൊസഫി പ്രയോഗിക്കുക അതു തന്നെ നല്ലത്.
എല്ലാവരും കാനായിലെ ചെറു പ്രക്ര്തിഭംഗിയില്‍ ആര്‍മാദിക്കാന്‍ തീരുമാനിച്ചു, ഒരു ജെട്ടിയുടെ പുറത്തേക്ക് ജന്മാവസഥയിലേക്ക് മാറി വെള്ളത്തോട് ചേര്‍ന്നു കിടന്നു
ഞാന്‍ പ്രക്ര്തിയുടെ ചെറുവിസ്മയങ്ങള്‍ ഒന്നു നടന്നു കണ്ട്കൊണ്ടിരുന്നു. എന്റെ കൈയിലുള്ള സോണി മൊബൈല്‍ അതൊക്കെ പക്ര്ത്തിയും ചെയ്തു. ഒരൊ ഘട്ടങ്ങളായി വെള്ളം പതുക്കെ ഒരു തടാകത്തിലേക്ക് പ്രവേശിക്കുന്നത്. പലതുള്ളി പെരു വെള്ളം.

യുകതിവാദികള്‍ക്ക് ഇതു തനിയെ നിര്‍മ്മിക്കപെട്ടതാക്കാം ദൈവ വിശ്വാസികള്‍ക്ക് ഇതു ദൈവത്തിന്‍ കലാവാസനയും, ഈ ചെറിയ പ്രക്ര്തി മനസ്സിനു സന്തോഷം.

ഒരുപാട് പാറകള്‍ വെള്ളത്തിന്റെ ഒഴുക്കിനു വേണ്ടി കാത്തിരിക്കുന്ന കാഴ്ച്ചകള്‍, പതുക്കെ പതുക്കെ മാഞ്പോക്കുമോ? ഇനി കാത്തിരിപ്പിനു വിരഹത്തിന്റെ വേദനയാകുമോ?
കാഴ്ച്ചകള്‍ എകനായി വീക്ഷിക്കുന്നതിനിടയില്‍ രണ്ടു നിഷ്കളങ്ക നിവാസികള്‍ ജോലികള്‍ അവസാനിച്ച് അലക്കുവാനു കുളിക്കുവാനു വന്നെത്തിരിക്കുന്നു, പ്രക്ര്തി നല്‍ക്കുന്നതിനെ ഉപയോഗിച്ച് ജീവിതം യാത്ര തുടരുന്നവര്‍. എന്റെ മൊബൈല്‍ ക്യാമറ കണ്ടപ്പോള്‍ അവര്‍ക്ക് ഒന്ന് പോസ് ചെയ്യണം. കുളിക്കുന്നത് ഫോട്ടോ എടുത്താല്‍ അടി പാര്‍സലായിരികുമല്ലോ? ആ നിഷ്കളങ്കതയുടെ പുഞ്ചിരിയില്‍ വലിയ ക്യാമറക്കു പോസ് ചെയ്യും പോലെ നിന്നു.
എന്റെ കാഴ്ചകള്‍ ചെറുതാണെങ്കില്‍ പോലും ഞാന്‍ എന്റെ നയനങ്ങളാല്‍ യാത്ര തിരിച്ചു, ചെറു വഴികളിലായി ഒഴുക്കിന്നു ശക്തി കുറഞ് ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത് കൊണ്ടിരിക്കുന്നു. പ്രണയം വഴികളെ ആകര്‍ഷമാകുന്ന കാഴ്ച്ചകള്‍ തടസ്സങ്ങളില്‍ പോലും പ്രണയത്തിന്‍ തലോടല്‍ നല്‍ക്കി സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് വീഴുകയാണ്


മരങ്ങളും കുറ്റിചെടികളും എന്നും സ്നേഹത്തിന്റെ പ്രക്ര്തിയുടെ കാഴ്ചകള്‍ കാണൂവാന്‍ ഭാഗ്യം ലഭിച്ചവരാണ്. പക്ഷെ നമ്മുടെ എതു ആവശ്യങ്ങള്‍ക്കും പ്രക്ര്തിയുടെ തണല്‍ കൂടെ ഉള്ളപ്പോഴും നാം ആ സ്നേഹത്തെ മുറിവേല്പ്പിക്കുയാണ്. സന്തോഷത്തിന്‍ നിമിഷങ്ങള്‍ നമുക്ക് തരുന്ന പ്രക്ര്തിയെ നോവിക്കുന്നു.
യാത്ര തുടരുവാന്‍ സമയമായി, നിമിഷങ്ങള്‍ സുന്ദരമാക്കി, പ്രക്ര്തിയുടെ സ്നേഹത്തിന്‍ തലോടലുകള്‍ ഏറ്റുവാങ്ങി മനസ്സും ശരീരത്തിനു കുളിര്‍ പകര്‍ന്ന് പ്രക്ര്തിയുടെ കുട്ടൂക്കാരനില്‍ നിന്ന് അടുത്ത യാത്രയിലേക്ക്...

പോയവഴികളിലൂടെ തിരികെ വരാം.. പക്ഷെ പോയസമയത്തിനു തിരികെ വരാന്‍ കഴിയില്ല.. അപ്പോഴും നിന്റെ അടുത്ത് അന്ന് നീ സ്നേഹിച്ചവള്‍ ഉണ്ടാകില്ല. പുതുജലകണികളില്‍ തീര്‍ത്തവളായിരിക്കും അന്ന് നിന്റെ മുമ്പില്‍.... പണ്ട് നിന്നെ സ്നേഹിച്ചവള്‍ നിന്റെ വേര്‍പാടില്‍ ആ തടാകത്തിനു താഴെ .....

10 comments:

Unknown said...

നല്ല photoകളൾ

faisu madeena said...

എനിക്ക് നിന്റെ യാത്രയെക്കാളും വെള്ളച്ചാട്ടത്തെക്കാളും ഫോട്ടോയെക്കാളും ഇഷ്ട്ടപ്പെട്ടത്‌ നിന്റെ കൂടെയുള്ള സുഹുര്തുക്കളെ ആണ്..എനിക്കൊന്നും ഒരിക്കലും ഇല്ലാത്ത ഇനി ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത ഒന്നാണ് ഇത്രക്കും ഫ്രെണ്ട്സ്..ജീവിതത്തില്‍ എപ്പോഴും എന്നെ മൂഡ്‌ ഓഫാക്കുന്ന ഒരു കാര്യം ആണ് അത് ..നീയൊക്കെ വളരെ ഭാഗ്യവാന്‍ ആണ് ..

ജാബിര്‍ മലബാരി said...

എന്റെ എഴുത്തിലെ പോരായ്മകള്‍ എടുത്ത് പറയുമല്ലോ!

ജാബിര്‍ മലബാരി said...

@faisu madeena ആയിരം ഫ്രണ്ട്സിനേക്കാള്‍ ഒരു ആത്മമിത്രമാണ് നല്ലത്

Anil cheleri kumaran said...

കണ്ണൂര്‍ ഇങ്ങനെയൊരു സ്ഥലമോ?.. പയ്യന്നൂരാണോ?

ജാബിര്‍ മലബാരി said...

@kumaran payyannur

Junaiths said...

നല്ല ചിത്രങ്ങള്‍ ജാബിര്‍ ,സരള വിവരണം..
അതിനടുത്തെങ്ങാനും ആണോ നമ്മുടെ കാനായ് കുഞ്ഞിരാമന്റെ വീട്..

പാട്രിക് പരശുവയ്ക്കല്‍ said...

യാത്ര തുടാരുക ജാബിര്‍... മലയാളം റ്റയിപ്പ് എനിക്കും പ്രസ്നമാണു...

ജീവി കരിവെള്ളൂർ said...

എന്റെ നാടിനു തൊട്ടടുത്തുള്ള മനോഹരമായ സ്ഥലത്തെക്കുറിച്ച് ഞാനറിയാതെപോയല്ലോ .ചിത്രങ്ങളെല്ലാം നന്നായിരുന്നൂട്ടോ .

rafeek said...

good work friend...
keep growing.....as another pottakkadu or even bathutha......