കുറെ മാസങ്ങള്‍ക്ക് മുന്‍പെ തന്നെ എന്റെ കലണ്ടറില്‍ കുറിച്ചിട്ട സംഗതിയാണ് തൊടുപുഴ ബ്ലൊഗ് മീറ്റ്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് വെറുതെ പാവപ്പെട്ടവന്റെ ബ്ലോഗ് തുറന്നപോളാണ് തൊടുപുഴയില്‍ നിന്ന് ഇടപ്പള്ളിയിലോട്ട് പ്രകടനമായി ബ്ലോഗ് മീറ്റ് മാറ്റിവെച്ചത് അറിഞത്. സത്യത്തില്‍ എന്റെ യാത്ര അല്പം ദൂരം കുറയുകയും വളരെ പെട്ടെന്ന് എത്തിചേരാന്‍ കഴിയുന്നതുമാകുന്നതുമായി. ഹരീഷ് തൊടുപുഴയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു ഇടപ്പള്ളി ബ്ലോഗ് മിറ്റിനു യാത്ര തിരിക്കാന്‍ നാളെ വരെ കാത്തു നിന്നു.
8-8-10നു രാവിലെ trichur നിന്നും ഗൂരുവായൂര്‍ -ഏറണാകുളം ലോക്കല്‍ പാസഞ്ച്റില്‍ ലോക്കല്‍ യാത്ര തുടങ്ങി. ഒരുപാട് ലോക്കല്‍ പ്രദേശങ്ങളില്‍ സ്റ്റൊപ്പാക്കി സ്റ്റൊപ്പാക്കി ഒന്‍പതരോടെ ആലുവയില്‍ ട്രെയിന്‍ എത്തി ഞാന്‍ ഇറങ്ങി.
ഒബ്രോയ് മാളിനു നേരെ മുമ്പിലുള്ള ഹോട്ടല്‍ ഹൈവെ ഗാര്‍ഡനില്‍ എല്ലാവരും എത്തിചേരും മുമ്പെ എത്തികഴിഞിരുന്നു ഞാന്‍ . ആകെ നാലുപേരു മാത്രം അവിടെ. ഒരുപാട് പ്രതീക്ഷകള്‍ ചെറായി ബ്ലോഗ് മീറ്റ് വിവരണങ്ങളിലൂടെ എന്റെ മനസ്സില്‍ കടന്നുകൂടിയിരുന്നു. എന്നിരുന്നാലും പ്രതീക്ഷകളെ കൈവിടില്ല. ആദ്യപടി എന്നോളം രജിസ്ട്രഷന് യൂസുഫ്ക്ക യുടെ കയ്യില്‍ നിന്ന് പൂര്‍ത്തിയാക്കി. ബ്ലൊഗ് മീറ്റ് നടക്കുന്നിടത്ത് അല്പം മൂകമായി ഇരുന്നു. അതിനിടയില്‍ മൂകാന്തരീഷം പതുക്കെ പതുക്കെ മാറി . വിര്‍ച്വല്‍ ലോകത്ത് മാത്രം കണ്ടിരുന്നവരെ നേരിട്ട് പരിച്ചയപ്പെട്ടു കൊണ്ടിരുന്നു. നാലുപേരില്‍ നിന്ന് അന്‍പത് പേരിലേക്ക് ബ്ലോഗ്ഗേഴ്സിന്റെ എണ്ണം വര്‍ദ്ധിച്ചു.
8-8-10നു രാവിലെ trichur നിന്നും ഗൂരുവായൂര്‍ -ഏറണാകുളം ലോക്കല്‍ പാസഞ്ച്റില്‍ ലോക്കല്‍ യാത്ര തുടങ്ങി. ഒരുപാട് ലോക്കല്‍ പ്രദേശങ്ങളില്‍ സ്റ്റൊപ്പാക്കി സ്റ്റൊപ്പാക്കി ഒന്‍പതരോടെ ആലുവയില്‍ ട്രെയിന്‍ എത്തി ഞാന്‍ ഇറങ്ങി.
ഒബ്രോയ് മാളിനു നേരെ മുമ്പിലുള്ള ഹോട്ടല്‍ ഹൈവെ ഗാര്‍ഡനില്‍ എല്ലാവരും എത്തിചേരും മുമ്പെ എത്തികഴിഞിരുന്നു ഞാന്‍ . ആകെ നാലുപേരു മാത്രം അവിടെ. ഒരുപാട് പ്രതീക്ഷകള്‍ ചെറായി ബ്ലോഗ് മീറ്റ് വിവരണങ്ങളിലൂടെ എന്റെ മനസ്സില്‍ കടന്നുകൂടിയിരുന്നു. എന്നിരുന്നാലും പ്രതീക്ഷകളെ കൈവിടില്ല. ആദ്യപടി എന്നോളം രജിസ്ട്രഷന് യൂസുഫ്ക്ക യുടെ കയ്യില്‍ നിന്ന് പൂര്‍ത്തിയാക്കി. ബ്ലൊഗ് മീറ്റ് നടക്കുന്നിടത്ത് അല്പം മൂകമായി ഇരുന്നു. അതിനിടയില്‍ മൂകാന്തരീഷം പതുക്കെ പതുക്കെ മാറി . വിര്‍ച്വല്‍ ലോകത്ത് മാത്രം കണ്ടിരുന്നവരെ നേരിട്ട് പരിച്ചയപ്പെട്ടു കൊണ്ടിരുന്നു. നാലുപേരില്‍ നിന്ന് അന്‍പത് പേരിലേക്ക് ബ്ലോഗ്ഗേഴ്സിന്റെ എണ്ണം വര്‍ദ്ധിച്ചു.
വരാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി പരിപാടീ തല്‍സമയമായിട്ട് ഓണ്‍ലൈനിലൂടെ, അതിന്റെ തിരക്കിലായിരുന്നു മൂള്ളുക്കരകാരന്‍.
എന്നേക്കാള്‍ മുമ്പ് എന്റെ നാടിനെ പരിച്ചയപ്പെട്ട കൊട്ടാരക്കര സ്വദേശി ഷരീഫുക്കയെ പരിച്ചയപ്പെടു. ഞാന്‍ ജനിക്കും മുന്‍പേ എടപ്പാള്‍ വന്ന് കുറച്ചുക്കാലം ജോലി ചെയ്തിരുന്നു. അങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് . എടപ്പാളിന്റെ പഴമയെ പറ്റി അദ്ദേഹം വാതൊരാതെ എനിക്കു വിവരിച്ചു തന്നു. ഒരോ ഇടവഴികളിലൂടെയുള്ള യാത്രകള്‍, പഴമയുടെ എടപ്പാള്‍ അങ്ങാടിയെയും അവിടുത്തെ നാടുപ്രമാണികളെയും കുറിചുള്ള കഥകള്‍ തുടങ്ങി എനിക്കു പുതുമയുള്ള വിവരങ്ങള്‍ പഴമകള്‍ ഉണര്‍ത്തി ഷരീഫുക്ക പറഞുതന്നു. വാസ്തവത്തില്‍ എടപ്പാളിന്റെ ഉള്‍ക്കാഴ്ചകള്‍ എനിക്കു ഇപ്പോഴും അറിയില്ല. ആ ഉള്‍ക്കാഴ്ചകള്‍ തേടിയുള്ള യാത്രകളിലാണ് ഞാന്‍. ഒരോ പുതുമകള്‍ പഴമയുടെ വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ വര്‍ഷം എടപ്പാളിന്റെ പഴയക്കാല സമരണകള്‍ക്കു വേണ്ടി ഷരീഫുക്ക എടപ്പാളിന്റെ വഴികളിലൂടെ യാത്ര ചെയ്തിരുന്നത്ര. ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്ര എടപ്പാള്‍.
പരിച്ചയപ്പെടലുകള്‍ തുടര്‍ന്നുകൊണ്ടിരിന്നു. അതിലൂടെ വെറും കൊച്ചു മൊബൈല്‍ ക്യാമറ കൊണ്ട് ഫോട്ടോപിടിച്ചു ബ്ലൊഗാക്കുന്ന എന്നെ വലിയ കഥകളും കവിതകളും സമകാലിക നിരൂപണങ്ങള്‍ നടത്തുന്നവരില്‍ നിന്ന് സ്വയം തിരിച്ചറിയാന്‍ കഴിഞു. എന്റെ വലിപ്പവും ചെറുപ്പവും ഒന്നു അളന്നു നോക്കി ഞാന്‍. അതിനിടയില്‍ ഒരു പുതിയ വിദ്യാര്‍ത്ഥിസുഹ്ര്ത്തിനെ ലഭിചു. മത്താപ്പ് എന്ന് ദീലിപ്, ഞങ്ങള്‍ രണ്ടു പേരുമാത്രമേ വിദ്യാര്‍ത്ഥിബ്ലോഗമാരമായി മീറ്റിലുള്ളത്. ബാക്കിയുള്ളവരെല്ലാം പ്രവാസിഭാരതീയര്‍, ഐ ടി കമ്പനികളില്‍ ജോലിസമയത്ത് വര്‍ക്ക് ചെയ്യാതെ ബ്ലോഗഴുത്തുന്നവര്‍, ശരീരത്തിന്റെ തളര്‍ച്ചയെ എഴുത്തിന്റെ മികവുകൊണ്ട് മാറ്റുന്നവര്‍, ജീവിതത്തിന്റെ ബാക്കികഴിച്ചുക്കൂട്ടുന്നവര്‍.... മത്താപ്പും കഥാക്ര്ത്തും നീരുപകനുമാണ്. മത്താപ്പുമായി വന്ന ഒരു കൂതറ
ചങ്ങാതിയെ പരിചയപ്പെടപ്പോള്‍ കക്ഷി ഒരുസാധുവാണ്.എന്നാലും ബ്ലൊഗില്‍ കൂതറക്കു തുടക്കിമിടുക കൂതറ ഹാഷിം തന്നെ.ഔപചാരികമായി പരിപാടികള്‍ക്ക് തുടക്കം കുറിചു. വന്നവര്‍ വന്നവര്‍ സദസ്സിനു സ്വയം പരിച്ചയപെടുത്തി കൊടുത്തു. ഞാനു ഒന്നു സ്വയം ആളായി എന്നെ പറ്റി പൊക്കി പറയാന്‍ പറ്റിയ സമയം. എന്നാലും വാസ്തങ്ങള്‍ ഏല്ലാവര്‍ക്കും അറിയാമല്ലോ?. പരിപാടിയുടെ മുഖ്യാതിഥിയായി കവി മുരുക്കന് കാടാക്കട്ടയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയവും വിപ്ലവും നിറഞ കവിതകള്‍ ആദ്യവും അവസാനവും മീറ്റ് പിരിയാന്‍ ആലപിക്കപ്പെട്ടു.
ചായകുടിയും ഉച്ചഭക്ഷണവുമെല്ലാം അതിന്റെ സമയത്തു തന്നെ നടന്നു. ഒരുപാടും ബ്ലൊഗിന്റെ അഭാവം ഉണ്ടായിട്ടും ബ്ലൊഗ് മീറ്റ് ഒരു വേറിട്ട അനുഭവമായി.ചാണ്ടികുഞിന്റെ തമാശകളും തോന്ന്യാസിയുടെ തോന്ന്യാസങ്ങളും കാപ്പിലാന്റെ കലിപില്ലാത്ത സംസാരവും പാവപ്പെട്ടവന്റെ പാവത്തരങ്ങളും ഹരീഷ് തൊടുപുഴയുടെ ഫോട്ടൊപിടുത്തവും അങ്ങനെ ഒത്തിരിപേര്... കുമാരസംഭവമാക്കിയവര്‍, കൂതറ കളിച്ചവര്‍, മത്താപ്പിനു തിരികൊളുത്തിവര്‍..... പിന്നെ എല്ലാവരുടെ വിക്ര്യതമായ മുഖം കാരികേച്ചര്‍ വരച്ച സഞ്ജീവേട്ടന്.. ഇനിയുമുണ്ട് പറയാന്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. എന്നെ അവിടെ ക്ഷമിച്ചതുപോലെ ഇവിടെയും ക്ഷമിക്കുക.
10 comments:
പ്രിയ സുഫ് സില്, എന്റെ പ്രിയപ്പെട്ട എടപ്പാളില്‍ നിന്നും ഇടപ്പള്ളിയിലെത്തിയ അനുഭവം വായിച്ചു. ഇടപ്പള്ളി മീറ്റിന്റെ അലയൊലികള്‍ അടങ്ങിയ ഈ നേരത്തു ഇല്ലാ തീര്‍ന്നിട്ടില്ല ബ്ലോഗ് മീറ്റ് ചരിത്രങ്ങള്‍ എന്നു വിളിച്ചറിയിച്ചു കൊണ്ടു അകാലത്തില്‍ വന്ന മഴ പോലെ ഈ പോസ്റ്റ് എന്നില്‍ കൌതുകം ഉണര്‍ത്തി.
അതേ! അനിയാ ഓരോ നിമിത്തങ്ങളാണു ഓരോര്‍ത്തരുടെയും ജീവിതം തിരിച്ചു വിടുന്നതു. ഇടപ്പാളിലേക്കുള്ള എന്റെ ഗമനമാണു ഉദ്ദേശിക്കാത്ത ദിശയിലേക്കു എന്റെ ജീവിതത്തെ പറിച്ചു നട്ടതു. അനിയന്റെ പോസ്റ്റ് എന്നെ അതെല്ലാം ഓര്‍മിപ്പിച്ചു. പുല്പ്പാക്കരയും ചുങ്കവും അങ്ങാടിയും ഐലക്കാടും തുയ്യവും ബിയ്യവും തലമുണ്ടയും ഗോവിന്ദന് മാഷിനെയും എല്ലാം അതെന്നെ ഓര്‍മിപ്പിച്ചു. മധുര മനോഹരമായ ഓര്‍മകള്‍... നന്ദി സുഹൃത്തേ നന്ദി....
പ്രിയ ജാബിര്‍, താങ്കളെ സുഫ് സില് എന്നു സംബോധന ചെയ്യുന്നതില്‍ ഞാന്‍ ഒരു ഇഷ്ടം കണ്ടെത്തി. ക്ഷമിക്കുമല്ലോ!
@ഷരീഫ്ക്ക അങ്ങ് എടപ്പാളിനെ കുറിച്ചു എഴുത്തിയ ബ്ലൊഗിന്റെ ലിങ്ക് കമന്റ് പോസ്റ്റ് ചെയ്യുമോ?
സന്തോഷം,,,, നന്ദി
ജാബിറെ നന്നായെടാ മോനെ..
@junaith :)
ആശംസ
പ്രിയ ജാബിര്‍, താങ്കള്‍ ചോദിച്ച ലിങ്കില്എടപ്പാളിനെ കുറിച്ചുള്ള വിവരണമല്ല..എടപ്പാള്‍ പശ്ചാത്തലമാക്കി ഞാന്‍ മുമ്പു എഴുതിയ ഒരു കഥയാണു.38 വര്‍ഷത്തിനു ശേഷം ഞാന്‍ എടപ്പാള്‍ കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ വികാര വിചാരങ്ങളുടെ ബഹിര്‍ സ്ഫുരണങ്ങള്‍. ബ്ലോഗില്‍ ഞാന്‍ ശിശു ആയിരുന്നു ഈ കഥ എഴുതുമ്പോള്‍. അതു കാരണം ഖണ്ഡിക തിരിക്കാനോ മോടി പിടിപ്പിക്കാനോ കഴിയാത്തതു ആ കഥയുടെ വായനാ സുഖം ഇല്ലാതാക്കി എന്നു തോന്നുന്നു.ഏതായാലും ലിങ്ക് ഞാന്‍ കോപ്പി ചെയ്യുന്നു.http://sheriffkottarakara.blogspot.com/2009/04/blog-post_08.html
അകാലത്തില്‍ വന്ന മഴ ഷരീഫ്ക്ക പറഞ്ഞത് ശരിയാ
നന്നായി ജാബിര്‍..കുറച്ചു കൂടി വിശദീകരിച്ചെഴുതാമായിരുന്നില്ലേ...
ജാബിറേ.. മീറ്റ് കഴിഞ്ഞിട്ട് നാളൊത്തിരിയായെന്നറിയാം. മീറ്റ് പോസ്റ്റുകളില്‍ പലതിലും ഞാന്‍ കമന്റ് ചെയ്തുമില്ല. മന:പൂര്‍വ്വമാണ്. കാര്യം അറിയാമല്ലോ അല്ലേ.. പിന്നെ ഇപ്പോള്‍ ബ്ലോഗ്കൂട്ടില്‍ ജാബിറിന്റെ ബ്ലോഗിന്റെ ലിങ്ക് കണ്ടപ്പോള്‍ നേരെ കയറി വന്നു. പക്ഷെ മീറ്റ് പോസ്റ്റ് കഴിഞ്ഞ് ഒന്നും എഴുതിയിരിക്കില്ല എന്ന് വിചാരിച്ചില്ല.. ഇനിയും മീറ്റുകള്‍ വരട്ടെ.. പിന്നെ എന്നെ പരിചയപ്പെട്ടത് പോസ്റ്റില്‍ പറയാതിരുന്നതില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.. ചുമ്മാതാട്ടോ.. :)
Post a Comment