Monday, October 4, 2010

പറക്കുളം

പെരുന്നാൾ ദിനത്തിൽ എവിടെയും പോകാതെ കിടന്നുറങ്ങി. ഉറങ്ങി എഴുന്നേറ്റപ്പോൾ മനസ്സ് ആകെ വിഷമത്തിൽ, എവിടെക്കും യാത്ര ചെയ്തില്ലോ എന്ന് ഒാർത്ത്. ആ അവസ്ഥക്കു മാറ്റം വരുത്താൻ നെൽ പാടത്തേക്കിറങ്ങി ഹരിതമനോഹാരിതയെ കുറിചു നേരം ആസ്വദിചു.
*കൂട്ടുക്കാരുമൊത്ത് നെലവയലിലേക്ക്.......
സത്യത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ കൂട്ടുക്കാരമാരൊന്നും എവിടെക്കും യാത്ര പോയിട്ടില്ലായിരുന്നു അന്ന്. എല്ലാ വർഷവും തലമുണ്ടയിൽ നിന്ന് ഒരു ട്രിപ്പ് തീർചയാണ്. പക്ഷെ ഈ പ്രാവശ്യം എന്തൊ കഴിഞ്ഞില്ല. എന്നാലും മൂന്നാം ദിനത്തിൽ ഒരു എല്ലാവരും കൂടിയുള്ള യാത്രക്കു സാഹചര്യം ഒരുങ്ങി.ആകെ 15 പേർ, സത്യം പറഞ്ഞാൽ എണ്ണം കുറവാണ്ണ്.
ചെറിയ പെരുന്നാളിനെ ഒരു ചെറിയ യാത്രയിലൂടെ ഞങ്ങള്‍ പറക്കുളത്തേക്ക് പുറപ്പെട്ടു. നടുവട്ടത്ത് നിന്ന് കുമരനെലൂരിലേക്കുള്ള എളുപ്പവഴിയിലൂടെ നീങ്ങി. സത്യം പറഞാല്‍ ആദ്യമായിട്ടാണ് ഈ വഴിയിലൂടെ യാത്ര ചെയുന്നത്. ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ എത്തി ഞങ്ങള്‍. പടിഞാറങ്ങാടിയില്‍ അല്പം കഴിഞാല്‍ പറക്കുളത്തെ വിശാലമായ മൈതാനിയിലെത്താം. സ്വന്തം നാട്ടിന്റെ കാഴ്ചകളിലേക്ക് മറുനാട്ടിന്റെ കാഴ്ച്ചകള്‍ ആഗ്രഹിക്കുമ്പോളും
ഇപ്പോഴും പച്ച വിരിച്ച പറക്കുളം മൈതാനിയില്‍ ഞങ്ങള്‍ എത്തിചേര്‍ന്നു.
ആസിഫ് അവറാന്റെ കിടിലന്‍ പോസ്
ഹരിതഭംഗിയില്‍
നടന്നു വരാം
ചെറുകൂട്ടങ്ങളായി സല്ലാപം
കുന്നിന്‍ ചെരുവിലേക്ക്
അല്‍പം മിച്ചര്‍

പാര പണിയല്‍, കത്തി

കുന്നിന്‍ ചെരുവിലെ ചെറുപുഷ്പങ്ങള്‍
മനോഹരമാകുന്ന മസ്ജിദ്
ഏകനായി
അകലെങ്ങളില്‍
ഗ്രൂപ്പ് ചിത്രം

ഓര്‍മ്മകളിലേക്ക്
ഇന്നിനു അസ്തമയം, നാളെക്കു സ്വാഗതം
കാഴ്ച്ചകള്‍ക്കു തല്‍ക്കാലം വിരാമം.. യാത്ര തുടരുന്നു

2 comments:

Unknown said...

സ്വന്തം നാടിന്‍റെ നന്മകള്‍ തേടിയുള്ള താങ്കളുടെ യാത്രക്ക് എല്ലാ അഭിനന്ദനങ്ങളും...

മേഘമല്‍ഹാര്‍(സുധീര്‍) said...

:)