Friday, September 10, 2010

പാറപള്ളി

വഴിപടികൾ കയറി ചരിത്രത്തിന്റെ മുന്നിലെത്തി നില്കുകയാണ്. ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായ ബദർ യുദ്ധത്തിൽ പൻകെടുത്ത സ്വഹാബിയായ തമീമുൽ അൻസാരി (റ)യുടെ മഖ്ബറയുടെ മുന്നിലാണ്. പച ഖുബയാൽ മഖ്ബറയെ മനോഹരമാക്കിയിരിക്കുന്നു. തമീമുൽ അൻസാരി(റ)ന്റെ ശവകൂടിരം ഉൾപ്പട്ടെ പതിനാലോളം കെട്ടിപൊക്കിയ മഖ്ബറകളുണ്ട്.കേരളത്തിൽ ഇസ്ലാമിക പ്രബോധനത്തിനു മാലിക്കുബ്നു ദീനാറും സംഘവും എത്തുന്നതിനു മുമ്പ് നബി(സ)യുടെ കാലത്ത് ഹിജറ എട്ടാമത്തെ കൊല്ലത്തിൽ തമീമുൽ അൻസാരി എത്തിയെന്ന് വിശ്വാസിക്കപ്പെടുന്നു.
Justify Full*തമീമുൽ അൻസാരി എന്ന സ്വഹാബിയുടെ മഖ്ബറ

*സ്വഹാബിമാരുടെ ഖബറിടം

ഞങ്ങൾ മഖ്ബറ സന്ദർശനത്തിനു ശേഷം മാലിക്കുബ്നു ദീനാറും സംഘവും കേരളത്തിലുടനീളം നിർമ്മിച പള്ളികളിലൊന്നായ പന്തലായനി കൊല്ലത്തെ പാറപള്ളിയിലേക്ക് കുന്നിൻ ചെരുവുകളിലുടെ നടന്നു നീങ്ങി.കുന്നിനെ 'മയ്യിത്ത് കുന്ന്' എന്ന പേരിലറിയപ്പെടുന്നു. കുന്നിൻ മുകളിൽ നിറയെ ഖബറുകളാൽ നിറഞ്ഞിരിക്കുന്നു.ചില ഖബറുകൾ വെള്ള പെയിന്റ് അടിചു വേർത്തിരിചിരിക്കുന്നു. മരിചവരുടെ ആത്മാകൾക്ക് അഭിവാദ്യങ്ങൾ അർപ്പിചു കുന്നിൻ മുകളിൽ നിന്ന് അതിമനോഹരമായ കടൽത്തിരത്തെ കണ്ണൂകളിൽ ഒതുക്കികൊണ്ടിരുന്നു.
* കുന്നിൻ ചെരിവ്

കടൽതീരത്തിന്റെ അടുത്തേക്ക് ഞങ്ങൾ കുന്നിറങ്ങി അടുത്തു. അതിസുന്ദരമായ പ്രകൃതി ഒരുക്കിവെച കടൽതിരത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ തിരുമാനിചു. ഞ്ങ്ങളുടെ ആസ്വാദനത്തെ തടങ്ങളിടാൻ വെയിൽ വല്ലാത്തെ ശ്രമിചുകൊണ്ടിരിന്നു. കടൽതീരത്ത് ശകതമായി നിലയുറപ്പിച പാറകൾ പോലെ കടലിന്റെ സൌന്ദര്യത്തെ ആ നിമിഷങ്ങളിലെ പ്രണയിചു.
ഒരൊ പാറക്കൂട്ടങ്ങളും തിരമാലകളോട് സല്ലപിചു കൊണ്ടിരിക്കുന്ന കാഴ്ചകൾ കൌതുകത്തോടെ വീക്ഷിചിരിക്കുവാൻ മനോഹരമാണ്. തിരമാലകളൂടെ ചലനങ്ങൾ ക്യാമറയിൽ പകർത്തിയും പിന്നെ പാറകെട്ടുകളിൽ ഇരുന്ന് കടലിനോട് മൌനിയായി കുറചു നേരം ചെലവഴിചു.
*എത്ര മനോഹരം
*പാറകൂട്ടങ്ങൾ
*തിരമാലകൾ പ്രണയിക്കുന്നു
*കടലിലെ കുന്നുകൾ

പാറ മുകളിലുടെ കൂടുതൽ കാഴ്ചകൾ കാണാൻ അടുത്ത തിരത്തേക്ക് നടന്നു, ചെറു ഇടവഴിയിലൂടെ തെങ്ങിൻ ത്തോപ്പുകൾ നിറഞ്ഞ തീരത്ത് എത്തി. ആകാശത്തേക്ക് കുതിചു നില്കുന്ന ഒരു തലയില്ലാ തെങ്ങും ഒരു ചെടിയും എന്നെ കൌതുകപ്പെടുത്തി. ആ തീരത്തിലുടെ നിഴൽ മാത്രം കൂടായി കരിൻകല്ലുകൾ പാകിയ തീരത്തേക്ക്. അവിടെ കരക്കു നിർത്തിയിട്ട തോണികൾക്കിടയിലൂടെ ഒരു തോണി മാത്രം മീൻകൾ തേടി അകലെ കടൽ ചുറ്റുന്ന കാഴ്ച കാണാമായിരുന്നു. വേറെയും തോണികൾ അന്നത്തിനു വേണ്ടി അകലെങ്ങളിൽ ഉണ്ടാവണം.
*അടുത്ത തീരത്തേക്ക്

*ഇടവഴികളിലൂടെ..
*ഒരു കാഴ്ച
*തെങ്ങിൻ ത്തോപ്പ്
*തല പോയിട്ട് ആകെ പുകഞ്ഞ് നില്ക്കുകയാണ്.
*ആകാശത്തിനപ്പുറത്തേക്ക്
*ഇക്കരെയിൽ നിന്നു അക്കരെയിലേക്ക്
*ചെറുപുഷ്പം

തിരികെ നടന്നു തുടങ്ങി ഞങ്ങളുടെ നിഴലുകൾ മാത്രമായിരുന്നു അപ്പോഴും കൂട്ട്. വെയിലിനെ അവഗണിചു നടത്തം തുടർന്നു.
*നിഴലുകൾ മാത്രം

കടലിനോട് ചേർന്ന്കിടക്കുന്ന പാറകൂട്ടങ്ങളിൽ ഒരു ചങ്ങാതി മീൻ പിടിക്കാൻ ചൂണ്ടലുമായി നില്ക്കുന്നത് കാണൂന്ന ചെറുപ്പക്കാരെ പിന്നിലാക്കി മുന്നോട്ട് തന്നെ, ഇനിയും കാഴ്ചകൾ കാത്തിരികുന്നുണ്ട്.വിണ്ടും ഒരു മീൻ പിടുത്തക്കാരൻ ചുണ്ടലിൽ ഒതുങ്ങുന്നതല്ല കടൽ മീനുകൾ, വലകൾ തന്നെ വേണം. തന്റെ വലയെ കടലിലേക്ക് നീട്ടി എറിഞ്ഞ് മീനുകൾ ഒരൊന്നായി കരയിലേക്ക് വരുന്നു. ഈ കാഴ്ചയെ ഞ്ങ്ങൾക്ക് പുറമെ അവിടെ ഒാടി വന്നെത്തിയ രണ്ടുകുട്ടികളും കൌതുകത്തോടെ നോക്കി കാണുന്നുണ്ടായിരുന്നു. മീൻകാഴ്ചകളിൽ നിന്ന് പാറകളിലൂടെ പതുക്കെ ഞങ്ങൾ അടുത്ത അല്ഭുതത്തെ പറ്റി അറിയാൻ അടുത്തു.
*പ്രതീക്ഷയോടെ
കൌതുകത്തോടെ.....

കൈനിറയെ...
ഉപ്പ് രസം ചേരുന്ന കടൽതീരത്ത് ശുദ്ധജലമോ? അതെ ഒരു പാറക്കിടയിലൂടെ ആ ശുദ്ധജലം വറ്റാത്തെ ഒഴുക്കുന്നു. 'ഔലിയ വെള്ളം' എന്നറിയപ്പെടുന്നു.രോഗശമനത്തിനു വേണ്ടി ഇതു കുടിക്കാറുണ്ട്ത്ര. ഈ വെള്ളം നോമ്പ് ആയതിനാൽ ഒന്നു വായയിൽ വെചുനോക്കി അത്രമാത്രം. ഉപ്പുരസം തീരെയില്ല് എന്നു ഉറപ്പിചു. ഈ വെള്ളം ഒഴുക്കുന്ന പാറക്കു തൊട്ട് ഒരു പാറക്കിടയിൽ ഖബറ്. രണ്ടു പാറക്കിടയിലെ ഖബറും കാലപഴ്കത്തിന്റെ പരിണാമങ്ങൾ കാരണം ആയതാവാം. ഔലിയ പള്ളിയും ഈ ഭാഗത്ത് സ്ഥിതിചെയുന്നു. ഈ പള്ളി നിസ്കാരത്തിനു തുറന്നു കൊടുക്കാറില്ല.

*ഔലിയ വെള്ളം
*ഔലിയ പള്ളി
*പാറക്കിടയിലെ ഖബർ

കാഴ്ചകൾക്ക് പരിസമാപ്തിക്കു കുറിചു കേരളത്തിലെ ആദ്യത്തെ പള്ളികളിലൊന്നായ പന്തലായനി കൊല്ലത്തെ കടൽതീരത്തോട് അടുത്ത് പാറക്കു മുകളിൽ മാലിക്കുബ്നു ദീനാറും സംഘവും നിർമ്മിച പാറപള്ളീയിലായിരുന്നു അസറ് നിസ്കാരം. പള്ളിയുടെ പഴ്മയെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പള്ളിയിൽ നിന്നുല്ല കടല്കാഴ്ച സുന്ദരമാക്കുന്നു.ക്ഷീണം പതുക്കെ തോന്നിതുടങ്ങിയിരുന്നു. സുന്ദരകാഴ്ചകൾ കണ്ട് കുറചു നേരം പള്ളിയിൽ വിശ്രമിചു. പള്ളിക്കു പുറത്തെ ഒരു പാറയിൽ ആദം നബിയുടെ കാല്പാദം പതിഞ്ഞ സ്ഥലം അടയാളപ്പെടുത്തിരിക്കുന്ന കാഴ്ചയും കണ്ട് യാത്രയാക്കണമെന്നായിരുന്നു.
*പാറപള്ളി
*ആദം നബിയുടെ കാല്പാദം പതിഞ്ഞ അടയാളം

പക്ഷെ യാത്രയുടെ പകുതിക്കു വെചു നോമ്പ് തുറ വേണ്ടിവരുമെന്നതിനാൽ അസ്തമയ കാഴ്ചകൾ ആസ്വദിചു സലാം പറയാമെന്നാക്കി.
വിണ്ടും പതുക്കെ കടലിന്റെ സുന്ദരതീരത്തെക്കു നീങ്ങി, ക്ഷീണം കുടുതൽ നടക്കാൻ അനുവദിചില്ല. സുന്ദരമായ കടലിന്റെ ശാന്തതയിൽ അലപസമയം കിടന്നുറങ്ങി. അപ്പോഴെക്കും സൂര്യൻ നാളെക്കു വേണ്ടി വിടപറയുകയും മഗരിബിന്റെ നാദം പള്ളിയിൽ നിന്നുയരാൻ സമയമായി. ചെറുരീതിയിൽ പള്ളിയിൽ ഇഫ്താർ ഒരുക്കിവെചിരുന്നു. അവിടുത്തെ കൊചു കുട്ടികൾക്കൊപ്പം ഞ്ങ്ങളും നോമ്പ്തുറന്നു.
*പള്ളി ജനാല വഴി കടൽതീരം

*അസ്തമയ വിശ്രമം

ഒരു ദിനം അസ്തമിചപ്പോൾ എല്ലാവർക്കു സലാം പറഞ്ഞ്തിരികെ യാത്രയാക്കുകയായി ഞങ്ങൾ.പ്രകൃതിയും ചരിത്രം ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്നു എല്ലാം ഇന്നിലേക്കും അവകളിൽ നിന്ന് നാളെയിലേക്ക്......
ഞാനും റഷീദും

ഒപ്പ്.

6 comments:

അലി said...

പാറപള്ളി വിവരണം നന്നായി.
കുറച്ച് മുമ്പ് ലിനുവിന്റെ ബ്ലോഗിൽ കുറെ നല്ല ചിത്രങ്ങൾ കണ്ടിരുന്നു.

ആശംസകൾ!

jyo.mds said...

ജാബീര്‍-നല്ല ചിത്രങ്ങളും,വിവരണവും
best wishes

kudukkan said...

വളരെ നന്നായിട്ടുണ്ട്
യാത്ര ഒരു സര്ഗത്മഗതായാണ്
യാത്ര ഒരു സപര്യയാണ്
യാത്ര ഒരു ആരാധന യാണ്
ജനി മൃതികള്‍ കടന്നുള്ള യാത്രകള്‍
നടന്നുതീര്‍ക്കേണ്ട നമുക്ക്
ഈ യാത്രകള്‍ ഒരു പാഠമാവട്ടെ
ജാബിറിന് നന്‍മകള്‍ നേരുന്നു
pls visit fidaka ya rasul blogspot.com
kudukkan blogspot.com

Junaiths said...

നല്ല ചിത്രങ്ങള്‍...ഈ പരിചയപ്പെടുത്തലിനു നന്ദി..

ജാബിര്‍ മലബാരി said...

@junaith :)

Unknown said...